Posts

Showing posts from May, 2016

എങ്ങനെ പ്രാർത്ഥിക്കണം ?.

Image
യേശു പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.    ഇതാണ് യേശു നമ്മെ പഠിപ്പിച്ചത്..    അതുപോലെ പ്രാർത്ഥിക്കുക .നമ്മുടെ അപ്പനോട് പറയുന്നപോലെ നമ്മുടെ ആവശ്യങ്ങൾ സോര്ഗസ്ഥ പിതാവിനോട് പറയുക..    അതിനു ബഹളം വെക്കേണ്ട ആവശ്യം ഇല്ല..ബൈബിൾ വാക്യങ്ങൾ ഉച്ചരിക്കേണ്ട ആവശ്യം ഇല്ല..നമ്മുടെ പണ്ട്യത്യം കാണിക്കേണ്ട ആവശ്യം ഇല്ല.    നമ്മൾ ആരാണ്..നമ്മുടെ പണ്ട്യത്യം എന്താണ് ..എല്ലാം ദൈവ

ഭാര്യയെ ഉപേക്ഷിക്കുന്നത് ശരിയാണോ?

Image
ഭാര്യയെ ഉപേക്ഷിക്കുന്നത് ശരിയാണോ? പരീശന്മാർ  അടുത്തുചെന്ന് യേശുവിനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.       യേശു നല്കിയ ഉപദേ

സോയം കുരിശു ചുമ്മന്നു യേശുവിനെ അനുഗമിക്കുക.

Image
     കര്ത്താവിന്റെ കാലത്ത് മരം കൊണ്ടുള്ള കുരിശിൽ മേൽ തറച്ചു ആണ് കള്ളൻ മാരെയും ,കുലപാതകികളെയും കൊന്നിരുന്നത്..     അന്ന് കൊല്ലുവാൻ ഉപയോഗിച്ചിരുന്ന അതി നികൃഷ്ടമായ ഒന്നായിരിന്നു കുരിശു..    നമ്മുടെ കർത്താവു കാൽവരിയിൽ കുരിശിൽ യാഗമായി.    പഴയ നിയമ പ്രകാരം യാഗ വസ്തു വിശുദ്ധം ആണ്..യാഗ പീടവും വിശുദ്ധം ആണ്..അങ്ങനെ നമ്മുടെ കർത്താവു കുരിശിൽ തൂക്ക പ്പെട്ടതിനാൽ കുരിശു വിശുദ്ധം ആയി..     ഇന്നു യേശുവിനെ അനുഗമിക്കുന്ന അനേകർ അവരവരുടെ ധനത്തിനും ,മഹിമക്കും ,സ്ഥാന മാനത്തിനും ചേരുന്ന രീതിയിൽ വിവിധ രൂപത്തിലും ,വലിപ്പത്തിലും ധരിക്കുന്ന ഒരു ആഭരണം ആയി കുരിശു മാറിയിരിക്കുന്നു..     കർത്താവിന്റെ കാലത്തേ കുരിശു വെറും മര കുരിശു ആയിരുന്നു..    യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന വെക്തി കുരിശു ധരിച്ചു നടക്കണം എന്നല്ല..    യേശുവിനെ അനുഗമിക്കുക എന്നാൽ പല കാര്യങ്ങളും നമ്മൾ വെടിയെണ്ടതായി വരും..കഷ്ടപ്പാടിൽ കൂടി  കടന്നു  പോകേണ്ടി  വരും.     നാം  സ്വയം ത്യേജിച്ചു ,അവരവരുടെ കുരിശു എടുത്തു തന്നെ അനുഗമിക്കാൻ യേശു പറയുന്നു..    അല്ലാതെ കഴുത്തിൽ ഒരു കുരിശു തൂക്കി യാത്ര ചെയ്യാൻ അല്ല..     സൊന്തം സുഖങ്ങളും ,താല്പര്യങ്ങ

നിർമല മായ ഒരു ഹൃദയം തന്നു ,ആത്മാവിനെ പുതുക്കേണമേ..

Image
     ഇടയ ചെറുക്കാനായ ദാവീദ് ..ദൈവം അവനെ രാജാവാക്കി..    അധികാരം കൈയിൽ ഉള്ളപ്പോൾ അവൻ വെഭിചാരി ആയി.കുലപാതകി ആയി..    പാപ വേഴ്ചയിലൂടെ ബെത്സെബയിൽ അവനു കുഞ്ഞു ജനിച്ചു..    ഇതെല്ലാം നടന്നപ്പോഴും ദവീദു വിചാരിച്ചു ,അവന്റെ എല്ലാ പ്രവര്ത്തികളും ദൈവം അംഗീകരിച്ചു എന്ന്..    എന്നാൽ നഥാൻ പ്രവചകൻ വന്നു "ആ മനുഷ്യൻ നീ തന്നെ "..എന്ന് പറയുന്ന നിമിഷം വരെ ദാവീദിന് പാപ ബോധം ഇല്ലായിരുന്നു..     നാഥാൻ പ്രവാചകൻ അവനു നേരെ വിരൽ ചൂണ്ടിയപ്പോൾ ദാവീദ് ഞെട്ടി പോയി.    അപ്പോൾ അവൻ തിരിച്ചറിഞ്ഞു..അവന്റെ പാപത്തെ..   അവൻ കരഞ്ഞു..പ്രാർത്ഥിച്ചു .തകർന്ന ഹൃദയത്തോടെ അവൻ തന്റെ ഹൃദയത്തെ പുതുക്കേണമേ എന്ന് നിലവിളിച്ചു..    ഒരു കാര്യം ഓര്മിക്കുക. നമ്മുടെ ആഗ്രഹങ്ങളും ,ആവശ്യങ്ങളും ആയി നമ്മൾ ദൈവ സന്നിധിയിലേക്ക് കടന്നു ചെല്ലുമ്പോൾ ,നമ്മളിലേക്ക് ഒന്ന് നോക്കുക..    നമ്മളിലെ വക്രത ,വഞ്ചന സോഭാവം ,മ്ലെച്ചത ,അസൂയ ,അഹങ്കാരം...ഇവയൊക്കെ കൊണ്ട് അല്ലെ നമ്മൾ അതി വിശുദ്ധനായ ദൈവത്തിന്റെ അടുക്കലേക്കു ചെല്ലുന്നത്?..      യെഹോവ ആയ ദൈവം നമ്മുടെ ഹൃദയങ്ങളെ നോക്കുന്നു..ഓര്മിക്കുക..

നമ്മുടെ ജീവൻ ആവിയെ പോലെ..

Image
    ദൈവത്തെ കൂടാതെ മുന്നോട്ടു പോകുന്ന സഹോദരങ്ങളോട് "നിങ്ങളുടെ ജീവൻ എങ്ങനെ യുള്ളത് "എന്ന് ചോതിക്കുന്ന യാകോബ് അപ്പോസ്തോലൻ ..       നമ്മുടെ ജീവൻ എങ്ങനെ ആണ് എന്നറിയാതെ നമ്മൾ മുന്നോട്ടു പോകുന്നു.    ദൈവത്തെ കൂടാതെ രാപകൽ വിശ്രമം ഇല്ലാതെ നമ്മൾ പ്രവർത്തിക്കുന്നു .    എന്നാൽ നമ്മുടെ ജീവൻ സൂഷിക്കുവാൻ നമുക്ക് കഴിയുമോ?..    ലോകത്തിലെ അത്യാദുനിക ശാസ്ത്രത്തിനു നമ്മുടെ ജീവൻ സൂഷിക്കുവാൻ കഴിയോമോ?.     പ്രസിദ്ധരായ ഡോക്ടർ മാർക്കോ ,നമ്മുടെ ധനതിനൊ ,സ്ഥാന മാനങ്ങല്ക്കോ ,നമ്മുടെ ജീവനെ സൂഷിക്കുവാൻ കഴിയുമോ?.       ദൈവത്തെ മറന്നു..ലോക സുഗങ്ങളിൽ മുഴുകി മുന്നോട്ടു പോകുന്ന നമ്മൾ ഇതൊന്നും ചിന്തിക്കാറില്ല അല്ലെ?.    നമ്മുടെ ജീവൻ വെറും ആവി ആണ്..      ഓര്മിക്കുക..അത്യുന്നതനായ ദൈവത്തിനു മാത്രമേ നമ്മുടെ ജീവനെ സൂഷിക്കുവാൻ കഴിയുകയുള്ളൂ...     ദൈവത്തിൽ ആശ്രയിക്കുക..ദൈവത്തിനു  വേണ്ടി  പ്രവർത്തിക്കുക . നമ്മുടെ ജീവൻ ,നമ്മുടെ ആയുസ് ദൈവത്തിന്റെ കരങ്ങളിൽ ഭദ്രം....

നമ്മെ തന്നെ കർത്താവിൽ സമർപ്പിക്കുക ..

Image
    ഈ ലോക ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്ക കളിലൂടെ യും ,ആകുലങ്ങളിൽ ലൂടെയും നമ്മൾ കടന്നു പോകുന്നു.     നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ ,സൊന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു..    എന്നാൽ ഒരു ശാസ്ത്രത്തിനും ,മനുഷ്യ ബുദ്ധിക്കും നമ്മെ രക്ഷിക്കുവാൻ കഴിയില്ല എന്ന് മനസിലാക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ നമ്മൾ കടന്നു വരുന്നു..     ഒരു ദൈവ പൈതൽ തന്റെ എല്ലാ കാര്യങ്ങളും നമ്മുടെ കർത്താവിൽ ഭരമെൽപ്പിക്കണം എന്ന് ദാവീദ്‌ നമ്മെ പഠിപ്പിക്കുന്നു..     കർത്താവിന്റെ കരങ്ങളിൽ നമ്മുടെ കാര്യങ്ങൾ നാം സമർപ്പിക്കുമ്പോൾ അവൻ പ്രവർത്തിച്ചു കൊളളും എന്ന ഉത്തമ വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം..     അങ്ങനെ വിശ്വാസമുള്ള ഒരു വെക്തിയും ,കർത്താവിൽ സമര്പ്പിചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ആശങ്ക പെടുകയോ ,ആകുലനവുകയോ ചെയ്യേണ്ട കാര്യം ഇല്ല..    നമ്മുടെ സകല കാര്യങ്ങളും കർത്താവിൽ ഭരമെല്പ്പിക്കുക..ദൈര്യമായി ഇരിക്കുക..അവൻ നമുക്കായി പ്രവര്ത്തിക്കും....

"ദൈവത്തിനു കൊടുക്കുവാനുള്ളത്‌ മറക്കരുത്.."

Image
       കർത്താവിനെ കുടുക്കുവാൻ പരീശൻ മാർ കർത്താവിനോടു കൈസര്ക്ക് കരം കൊടുക്കുന്നത് നിയമനുസൃതമോ എന്ന് ചോതിക്കുന്നു.. തങ്ങളെ കീഴടക്കിയ  റോമൻ  ചക്രവര്ത്തി ആയ  കൈസര്ക്ക്  കരം കൊടുക്കണം എന്ന് പറഞ്ഞാൽ അത് യെഹൂധര്ക്ക് വെറുപ്പിനു കാരണം ആകും..     ഇനി കരം കൊടുക്കണ്ട എന്ന് പറഞ്ഞാൽ കർത്താവിനെ  തിരെ  രാജ്യ ദ്രോഹ കുറ്റം ചുമത്തുവാൻ കഴിയും..    അപ്പോൾ കർത്താവു ഒരു നാണയം കൊണ്ടുവരാൻ ആവശ്യപ്പെടുന്നു.      അതിലെ സ്വോരൂപം ആരുടേത് എന്ന് കർത്താവു ചോതിക്കുന്നു.    കൈസരുടെത് എന്ന് അവർ മറുപടി നല്കി..    അപ്പോൾ കർത്താവു പറഞ്ഞു.. "കൈസര്ക്ക് ഉള്ളത് കൈസര്ക്കും...ദൈവത്തിനു ഉള്ളത് ദൈവത്തിനും.".     ദൈവത്തിനു കൊടുക്കുവാനുള്ള കാര്യം പരീശൻ മാർ ചോതിച്ചില്ല..    എന്നാൽ കൈസര്ക്ക് നികുതി കൊടുക്കുന്നപോലെ ദൈവം കല്പിച്ച പോലെ ദൈവത്തിനും കൊടുക്കണം എന്ന് കർത്താവു പറയുന്നു..       ദൈവത്തിൽ കൊടുക്കുന്നതിനേക്കാൾ ,ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങിക്കുവാൻ നമുക്ക് വലിയ ആഗ്രഹം..    നികുതി അടച്ചില്ലെങ്കിൽ നിയമ നടപടി വരും അല്ലെ?.    എന്നാൽ ദൈവത്തിനു കൊടുക്കേണ്ടത് കൊടുത്തില്ല എങ്കിൽ ആര് ചോതിക്കാൻ അല്ലെ?..    വിധവ അര

മുടിയനായ പുത്രൻ ...

Image
മുടിയനായ പുത്രന്റെ കഥ..നമ്മുടെ കർത്താവു പറഞ്ഞ കഥ .    തനിക്കു ലഭിക്കുവാനുള്ള സമ്പത്ത് എല്ലാം അപ്പനിൽ നിന്ന് വാങ്ങിച്ചു ആ മകൻ യാത്ര ആകുന്നു..    ധനം എല്ലാം ധൂര്തടിച്ചു ,എല്ലാം അവൻ നഷ്ട പ്പെടുത്തുന്നു..അങ്ങനെ ഒന്നും ഇല്ലാത്ത അവസ്തയിൽ പന്നികളെ മേയിക്കുന്ന ജോലി അവൻ ഏറ്റെടുക്കുന്നു..    വിശപ്പടക്കുവാൻ  ഒന്നും ഇല്ലാത്ത അവസ്ട..പന്നികൾ കഴിക്കുന്ന  പയറിന്റെ  തവിട്  എങ്കിലും കഴിക്കാം എന്ന് അവൻ ആശിക്കുന്നു.       എന്നാൽ  അതും  അവനു  നിഷേധിക്ക പ്പെടുന്നു..    എല്ലാം  നഷ്ടപ്പെട്ട  അവൻ പിതാവിന്റെ സ്നേഹം ഓര്ക്കുന്നു..     അവൻ യാത്രയാകുന്നു..തിരിച്ചു പിതാവിന്റെ അടുക്കലേക്കു..ഒരു ദാസനയിട്ടു എങ്കിലും തന്നെ സ്വീകരിക്കേണമേ എന്ന് പറയുവാൻ ചിന്തിച്ചു അവൻ പുറപ്പെടുന്നു.      അവശനായി കടന്നു വരുന്ന തന്റെ മകനെ അപ്പൻ ദൂരെ നിന്ന് കാണുന്നു..തന്നെ വിട്ടു പോയ മകനെ പിതാവ് അവന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു..    ആ മകനെ കണ്ട മാത്രയിൽ പിതാവ് ഓടുന്നു.. പ്രാകൃത വേഷം ധരിച്ച..പന്നികളുടെ കൂടെ വസിച്ച ആ മകനെ ആ അപ്പൻ കെട്ടി പിടിക്കുന്നു..      ആ അപ്പൻ നഷ്ടങ്ങളുടെ കണക്കു ഒന്നും ചോതിച്ചില്ല..     മേല്

രാത്രി യാമങ്ങളിൽ എഴുന്നേറ്റു പ്രാർത്ഥിക്കാം ..

Image
      ജീവിതത്തിന്റെ തിരക്കുകളിൽ തളര്ന്നു ,ശരീരത്തിനും മനസിനും വിശ്രമം നല്കാൻ നമ്മൾ കിടക്കയെ അഭയം പ്രാപിക്കുന്ന നമ്മളിൽ ഒരു കൂട്ടർ ..     TV യും ,ഇന്റർനെറ്റ്‌ ഉപാതികളും ഉപയോഗിച്ച് രാത്രി യാമങ്ങൾ തള്ളി നീക്കുന്ന മറ്റൊരു കൂട്ടർ .     എല്ലാം മറന്നു നമ്മൾ ഉറങ്ങുന്നു..വീണ്ടും പ്രഭാതത്തിൽ ഉണരും എന്ന് നമ്മള്ക്ക് നിചയം ഉണ്ടോ?..     പകൽ മുഴുവൻ  കാത്തു പരിപാലിച്ച സർവ്വ ശക്തനെ നമ്മുടെ കിടക്കയിൽ രാത്രി യാമങ്ങളിൽ സ്തുതിക്കുവാൻ നമുക്ക് കഴിയാറില്ല..     തന്റെ കിടക്കയിൽ  പോലും  ദൈവത്തെ  സ്തുതിച്ച  ഭക്തനായിരുന്നു ദാവീദ് ..     പകൽ മുഴുവൻ കാത്തു പരിപാലിച്ച ദൈവത്തെ ഒര്ക്കുവാനും ,അവൻ നമുക്ക് ചെയ്ത ഉപകാരങ്ങൾ ഓർത്തു പ്രാർത്ഥിക്കുവാൻ പറ്റിയ സമയം ആണ് രാത്രിയുടെ യാമങ്ങൾ...      ക്രിസ്തീയ ജീവിതത്തിൽ നമുക്ക് പ്രാർത്ഥനയിൽ  ദാവീദിനെ മാതൃക ആക്കാം .ലോകം ഉറങ്ങുമ്പോൾ ,നമുക്ക് പ്രാർത്ഥിക്കാം ..ദൈവത്തെ ദ്യാനിക്കാം ..     നമ്മുടെ മാതാ പിതാക്കാൻ മാര്ക്ക് ഈ ശീലം ഉള്ളവർ ആയിരുന്നു..അല്ലെ?..    അവർ വേദ പണ്ഡിതർ ആയിരുന്നില്ല..അല്ലെ?.    എന്നാൽ ഒന്നും ഇല്ലാത്ത കാലത്ത് മക്കളെ കഷ്ടപ്പെട്ട് പോറ്റിയിരുന്ന കാലത്ത് അവർ കണ്ണ്

നാം ഉപ്പാകുന്നു..

Image
പാചകത്തിന് രുചി വരുത്തുവാൻ നാം ഉപ്പു ഉപയോഗിക്കിന്നു..സാധനങ്ങൾ കേടു കൂടാതെ സൂഷിക്കുവാനും ഉപ്പു ഉപകരിക്കുന്നു..     നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന് കർത്താവു ശിഷ്യൻ മാരെ ഓര്മിപ്പിക്കുന്നു..     അതിലൂടെ തന്റെ വേലക്കാരുടെ കടമയും ,കർതവ്യവും കർത്താവു ചൂണ്ടി കാണിക്കുന്നു.     കഷ്ടങ്ങളും ,വേദനകളിലും ,കടന്നു പോകുന്ന അനേകർ നമുക്ക് ചുറ്റും ഉണ്ട്..അവരുടെ ജീവിതങ്ങളിലേക്ക് നാം കടന്നു ചെന്ന് ഉപ്പായി തീരണം ..അവരുടെ ജീവിതത്തിൽ രുചി വരുത്തണം..       പാപത്തിന്റെ പടുകുഴിയിൽ പെട്ട് ജീവിതം നശിച്ചു കൊണ്ടിരിക്കുന്ന അനേകർ ..അവരുടെ ജീവിതം ജീർണതയിൽ നിന്ന് രക്ഷിക്കാൻ നമ്മുക്ക് ഉപ്പായി തീരാം ..      കര്ത്താവി ന്റെ വെലക്കാർ അംഗ ബലത്തിൽ അല്ല ലോകത്തെ കീഴടക്കേണ്ടത്..    പാച കങ്ങളിൽ ഒരു ചെറിയ അംശം ഉപ്പു മാത്രം മതി,രുചി വരുത്തുവാൻ ..     അതെ പോലെ പരിശുധത്മ ശക്തി പ്രാപിക്കുന്നവർ എത്ര കുറവയിരുന്നാലും അവര്ക്ക് ആയിരങ്ങല്ക്കും ,പതിനയിരങ്ങല്ക്കും രുചി വരുത്തുവാൻ ,അവരുടെ ജീവിതം വെളിച്ചം വരുത്തുവാൻ കഴിയും..      നമ്മുക്ക് തന്നെ നമ്മിലേക്ക്‌ നോക്കാം.. നാം സ്വാദു നഷ്ടപ്പെട്ട ഉപ്പിന്റെ അവസ്തയിൽ ആണോ ?...     ഉപ്പിന്റെ സ്വ

ദൈവം കൂട്ടി ചെർതതിനെ മനുഷ്യർ വെർപിരിക്കരുതു .

Image
പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് കല്പിച്ച ദൈവം അവനു തക്ക തുണയെ സൃഷ്ടിച്ചു...     ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേര്പിരിക്കരുത് എന്നുള്ള കർത്താവിന്റെ കല്പന ക്രിസ്തീയ ജീവിതത്തിന്റെ മൂല കല്ലാണ് ..     വിവാഹ മോച്ചനങ്ങൾ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു..   പാചാത്യ നാടുകളെ പോലെ നമ്മുടെ കൊച്ചു കേരളവും ഈ കാര്യത്തിൽ മുന്നേറി കൊണ്ടിരിക്കുന്നു..     അവർ  ഒരു ശരീരം ആകുന്നു..അവർ രണ്ടല്ല ഒന്നത്രെ എന്നാണ് കർത്താവു പഠിപ്പിച്ചത്..    ഭർത്താവും ,ഭാര്യയും പരസ്പര സ്നേഹത്തൽ അലിഞ്ഞു ചേരണം..    അവരുടെ ഓരോ പ്രവർത്തിയും യോജിച്ച തീരുമാനം ആകണം..    ഓരോരുത്തര്ക്കും പല ഇഷ്ടങ്ങൾ കാണും..എന്നാൽ ഇഷ്ടങ്ങളിൽ കടും പിടുത്തം കാണിക്കാതെ വിട്ടു വീഴ്ചക്ക് തയ്യാറാകണം..    എന്ന് കുടുംബ ജീവിതം തകരാൻ ഒരു പ്രധാന കാരണം അവിഹിത ബന്ധങ്ങൾ ആണ്.. പ്രായം ആയ  സ്ത്രീയും  പുരുഷനും വരെ  ശാരീരിക സുഖം തേടി അന്യരിലേക്ക് പോകുന്നു..     ക്രിസ്തീയ ജീവിതത്തിൽ അത് പാടില്ല..താത്കാലിക സുഖം തേടി ,സോയം മറന്നു അന്യരിലേക്ക് പോയാൽ അന്ത്യം ആപത്തു...     പത്രോസ് അപ്പൊസ്റ്റൊലൻ പറയുന്ന പ്രകാരം ,    ഓരോരുത്തര്ക്കും ഓരോ പാത്രം ദൈവം തന്നിട്ടുണ്ട്..ആ

പാപത്തിൽ നിന്ന് ഓടി അകലുക..

Image
     യിസ്രായേലിന്റെ രാജാവായ ദാവീട്..ഇടയ ചെറുക്കൻ നിൽ നിന്ന് ദൈവം രാജാവായി ഉയർത്തിയ ദവീദു ...      തന്റെ പടയാളി ആയ ഊരിയവിന്റെ ഭാര്യയും ആയി അവൻ പാപം ചെയ്തു.    അത് മറക്കുവാൻ ഊരിയവിനെ ചതിയിൽ ദാവീട് കുലപ്പെടുതുന്നു..     ഭർത്താവിൻറെ മരണത്തിന്റെ വിലാപ കാലം കഴിഞ്ഞപ്പോൾ ഊരിയവിന്റെ ഭാര്യ ആയ ബെത്ത്  സെബയെ ദാവീട് ഭാര്യ ആക്കുന്നു..     രാജാവിന്റെ മഹാ മനസ്കതയിൽ പ്രജകൾ ആനന്ദിച്ചു...    ദൈവം ഇതൊന്നും കാണുന്നില്ല എന്നാ രീതിയിൽ ദാവീട് തന്റെ പ്രാർത്ഥനകളും ,ആരാധനകളും തുടർന്ന് കൊണ്ടേ ഇരുന്നു..      ബെത് സേബ ആൺ കുഞ്ഞിനെ പ്രസവിക്കുന്നു..     ഇതെല്ലാം കണ്ടപ്പോൾ ദാവീട് വിചാരിച്ചു ദൈവം അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്ന് .    എന്നാൽ ഒരു ദിവസം ദൈവം തന്റെ പ്രവാചകനായ നാഥാൻ നെ ദാവീദിന്റെ അടുക്കലേക്കു അയച്ചു..    ഒരു ഉപമ യിലൂടെ ദാവീദിന്റെ പാപതിലേക്ക് നാഥാൻ വിരൽ ചൂണ്ടുന്നു..    " ആ മനുഷ്യൻ നീ തന്നെ "..എന്നാ നാഥാൻ പ്രവാചകന്റെ ശബ്ദം കേട്ട ദാവീദ്‌ ഞെട്ടി...     ഒരു ദുർബല നിമിഷത്തിൽ ദാവീദ്‌ ചെയ്ത പാപത്തിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു..      നമ്മളിൽ പലരും കരുതുന്നതും ഇതുപോലെ..പാപത്തി