നിർമല മായ ഒരു ഹൃദയം തന്നു ,ആത്മാവിനെ പുതുക്കേണമേ..

     ഇടയ ചെറുക്കാനായ ദാവീദ് ..ദൈവം അവനെ രാജാവാക്കി..
   അധികാരം കൈയിൽ ഉള്ളപ്പോൾ അവൻ വെഭിചാരി ആയി.കുലപാതകി ആയി..
   പാപ വേഴ്ചയിലൂടെ ബെത്സെബയിൽ അവനു കുഞ്ഞു ജനിച്ചു..
   ഇതെല്ലാം നടന്നപ്പോഴും ദവീദു വിചാരിച്ചു ,അവന്റെ എല്ലാ പ്രവര്ത്തികളും ദൈവം അംഗീകരിച്ചു എന്ന്..
   എന്നാൽ നഥാൻ പ്രവചകൻ വന്നു "ആ മനുഷ്യൻ നീ തന്നെ "..എന്ന് പറയുന്ന നിമിഷം വരെ ദാവീദിന് പാപ ബോധം ഇല്ലായിരുന്നു..
    നാഥാൻ പ്രവാചകൻ അവനു നേരെ വിരൽ ചൂണ്ടിയപ്പോൾ ദാവീദ് ഞെട്ടി പോയി.
   അപ്പോൾ അവൻ തിരിച്ചറിഞ്ഞു..അവന്റെ പാപത്തെ..
  അവൻ കരഞ്ഞു..പ്രാർത്ഥിച്ചു .തകർന്ന ഹൃദയത്തോടെ അവൻ തന്റെ ഹൃദയത്തെ പുതുക്കേണമേ എന്ന് നിലവിളിച്ചു..
   ഒരു കാര്യം ഓര്മിക്കുക.
നമ്മുടെ ആഗ്രഹങ്ങളും ,ആവശ്യങ്ങളും ആയി നമ്മൾ ദൈവ സന്നിധിയിലേക്ക് കടന്നു ചെല്ലുമ്പോൾ ,നമ്മളിലേക്ക് ഒന്ന് നോക്കുക..
   നമ്മളിലെ വക്രത ,വഞ്ചന സോഭാവം ,മ്ലെച്ചത ,അസൂയ ,അഹങ്കാരം...ഇവയൊക്കെ കൊണ്ട് അല്ലെ നമ്മൾ അതി വിശുദ്ധനായ ദൈവത്തിന്റെ അടുക്കലേക്കു ചെല്ലുന്നത്?..
     യെഹോവ ആയ ദൈവം നമ്മുടെ ഹൃദയങ്ങളെ നോക്കുന്നു..ഓര്മിക്കുക..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും