മുടിയനായ പുത്രൻ ...

മുടിയനായ പുത്രന്റെ കഥ..നമ്മുടെ കർത്താവു പറഞ്ഞ കഥ .
   തനിക്കു ലഭിക്കുവാനുള്ള സമ്പത്ത് എല്ലാം അപ്പനിൽ നിന്ന് വാങ്ങിച്ചു ആ മകൻ യാത്ര ആകുന്നു..
   ധനം എല്ലാം ധൂര്തടിച്ചു ,എല്ലാം അവൻ നഷ്ട പ്പെടുത്തുന്നു..അങ്ങനെ ഒന്നും ഇല്ലാത്ത അവസ്തയിൽ പന്നികളെ മേയിക്കുന്ന ജോലി അവൻ ഏറ്റെടുക്കുന്നു..
   വിശപ്പടക്കുവാൻ  ഒന്നും ഇല്ലാത്ത അവസ്ട..പന്നികൾ കഴിക്കുന്ന  പയറിന്റെ  തവിട്  എങ്കിലും കഴിക്കാം എന്ന് അവൻ ആശിക്കുന്നു.
      എന്നാൽ  അതും  അവനു  നിഷേധിക്ക പ്പെടുന്നു..
   എല്ലാം  നഷ്ടപ്പെട്ട  അവൻ പിതാവിന്റെ സ്നേഹം ഓര്ക്കുന്നു..
    അവൻ യാത്രയാകുന്നു..തിരിച്ചു പിതാവിന്റെ അടുക്കലേക്കു..ഒരു ദാസനയിട്ടു എങ്കിലും തന്നെ സ്വീകരിക്കേണമേ എന്ന് പറയുവാൻ ചിന്തിച്ചു അവൻ പുറപ്പെടുന്നു.
     അവശനായി കടന്നു വരുന്ന തന്റെ മകനെ അപ്പൻ ദൂരെ നിന്ന് കാണുന്നു..തന്നെ വിട്ടു പോയ മകനെ പിതാവ് അവന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു..
   ആ മകനെ കണ്ട മാത്രയിൽ പിതാവ് ഓടുന്നു..
പ്രാകൃത വേഷം ധരിച്ച..പന്നികളുടെ കൂടെ വസിച്ച ആ മകനെ ആ അപ്പൻ കെട്ടി പിടിക്കുന്നു..
     ആ അപ്പൻ നഷ്ടങ്ങളുടെ കണക്കു ഒന്നും ചോതിച്ചില്ല..
    മേല്തരമായ വസ്ത്രം അവനെ അണിയിക്കുന്നു..അവന്റെ കാലിൽ ചെരുപ്പും,വിരലിൽ മോതിരവും ധരിപ്പിക്കുന്നു..
  കാള കുട്ടിയെ അറുക്കുന്നു..നല്ല ഒരു വിരുന്നു ഒരുക്കി മകന്റെ തിരിച്ചു വരവ് ആ പിതാവ് ആഘോഷിക്കുന്നു..
     ഇനി നമ്മൾ ഓര്ക്കുക..
നമ്മളിൽ പലരും പാപതിലൂടെ കടന്നു നമ്മുടെ ദൈവത്തെ ഉപെഷിക്കുന്നു..
   മറ്റു ചിലർ സത്യാ ദൈവത്തെ വിട്ടു താത്കാലിക മോഹത്തിന് വേണ്ടി യേശുവിനെ തള്ളി പറയുന്നു..
   മനുഷ്യാ  നിന്റെ ജീവിതം ഇന്നു പന്നിയുടെ കൂടെ അല്ലെ? ..
   പാപത്തിൽനിന്നു വിട്ട്‌ ,പന്നികളെ  വിട്ടു  മടങ്ങി  വരിക..സ്നേഹവനായ സോര്ഗീയ പിതാവ് നിന്നെ കാത്തിരിക്കുന്നു..
   നീ നശിച്ച അവസ്തയിൽ ആയിരിക്കാം..നിന്റെ വസ്ത്രം മുഷിഞ്ഞത് ആയിരിക്കാം..അതൊന്നും നമ്മുടെ പിതാവിന് വിഷയം അല്ല..
   മടങ്ങി വരിക..യേശുവിനെ വിട്ടു പോയവർ ..യേശു നിങ്ങളെ കാത്തിരിക്കുന്നു..
  തന്റെ മാറോടു ചേർത്ത് ചുംബിക്കുവാൻ ...അവൻ കാത്തിരിക്കുന്നു...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുട്ടുവിൻ തുറക്കപ്പെടും