""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

വെഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ മോശയുടെ ന്യായ പ്രമാണ പ്രകാരം കല്ലെറിഞ്ഞു കൊല്ലണം എന്നാ വാദവുമായി പരീശൻ മാരും അവരുടെ കൂടെ യുള്ള വരും  കര്ത്താവിന്റെ അടുക്കൽ കൊണ്ട് വരുന്നു...

       മോശയുടെ ന്യായ പ്രമാണ പ്രകാരം എങ്ങനെ യുള്ള കുറ്റങ്ങളിൽ വിധി കല്പ്പിക്കേണ്ടത് കർത്താവു അല്ലെങ്കിലും യേശുവിന്റെ പ്രതി കരണങ്ങളിൽ യേശുവിനെ കുടുക്കുവാൻ ആണ് ആ സ്ത്രീയെ അവിടെ കൊണ്ട് വന്നത്...

     എല്ലാവരാലും പിന്തള്ളപ്പെട്ടു ,അവഹേളിക്കപ്പെട്ടു,മരണത്തെ പ്രതീഷിച്ചു നില്ക്കുന്ന ആ സ്ത്രീയെ വളഞ്ഞിരിക്കുന്ന ജന കൂട്ടതോട് "നിങ്ങളിൽ പാപം ചെയ്യാത്തവൻ" ഇവളെ കല്ലെറിയട്ടെ എന്ന് കർത്താവു പറയുന്നു..

    കര്ത്താവിന്റെ ഈ വാക്ക് കേട്ട് ഓരോരുത്തരായി അവളെ കല്ലെറിയുവാൻ ആകാതെ ഓരോരുത്തരായി പിരിഞ്ഞു പോയി..

    അവളുമായി പാപം ചെയ്തവർ പോലും ആ കൂട്ടത്തിൽ മാന്യൻ മാരായി അവളെ കല്ലെറിയുവാൻ വന്നു കാണും അല്ലെ?..

     ദൈവത്താൽ നയിക്ക പ്പെടുന്നു എന്നും ,പരിശുധത്മ കൃപകൾ പ്രാപിച്ചു എന്നും അവകാശപ്പെടുന്ന അനേക സഹോദരങ്ങൾ ഇതര ശുശ്രൂഷകളുടെയും,സഭകളുടെയും,ആവയിൽ പ്രവര്ത്തിക്കുന്ന സഹോദരങ്ങളെയും കുറ്റങ്ങളും ,കുറവുകളും,ചൂണ്ടി കാണിക്കുവാനും,അവരെ തെജോവദം ചെയ്യുവാനും ഉത്സഹിക്കുന്നവർ ആണ്..

       തങ്ങൾ ഒഴികെ ഈ ഭൂ മുഖത്ത് മറ്റാരും,പരിശുധത്മവിനെ ,പ്രപിചിട്ടില്ലെന്ന ധാരണയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നു..
    ഇങ്ങനെ യുള്ളവർ ആദ്യം "നിങ്ങളിൽ പാപം  ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന കർത്താവിന്റെ വചനം ഓർമിക്കുക .
      
     നമ്മൾ നമ്മളെ തന്നെ നോക്കുക..മറ്റുള്ളവരുടെ പപങ്ങല്ക്ക് നേരെ കല്ലെരിയുവാൻ കൈ ഉയരുമ്പോൾ നമ്മളിൽ  എത്ര മാത്രം വിശുദ്ധി വിശുദ്ധി യുണ്ട് എന്ന് ഒരു നിമിഷം ഓര്ക്കുക..

Comments

Popular posts from this blog

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും