ദൈവം കൂട്ടി ചെർതതിനെ മനുഷ്യർ വെർപിരിക്കരുതു .

പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് കല്പിച്ച ദൈവം അവനു തക്ക തുണയെ സൃഷ്ടിച്ചു...
    ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേര്പിരിക്കരുത് എന്നുള്ള കർത്താവിന്റെ കല്പന ക്രിസ്തീയ ജീവിതത്തിന്റെ മൂല കല്ലാണ് ..
    വിവാഹ മോച്ചനങ്ങൾ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു..
  പാചാത്യ നാടുകളെ പോലെ നമ്മുടെ കൊച്ചു കേരളവും ഈ കാര്യത്തിൽ മുന്നേറി കൊണ്ടിരിക്കുന്നു..
    അവർ  ഒരു ശരീരം ആകുന്നു..അവർ രണ്ടല്ല ഒന്നത്രെ എന്നാണ് കർത്താവു പഠിപ്പിച്ചത്..
   ഭർത്താവും ,ഭാര്യയും പരസ്പര സ്നേഹത്തൽ അലിഞ്ഞു ചേരണം..
   അവരുടെ ഓരോ പ്രവർത്തിയും യോജിച്ച തീരുമാനം ആകണം..
   ഓരോരുത്തര്ക്കും പല ഇഷ്ടങ്ങൾ കാണും..എന്നാൽ ഇഷ്ടങ്ങളിൽ കടും പിടുത്തം കാണിക്കാതെ വിട്ടു വീഴ്ചക്ക് തയ്യാറാകണം..
   എന്ന് കുടുംബ ജീവിതം തകരാൻ ഒരു പ്രധാന കാരണം അവിഹിത ബന്ധങ്ങൾ ആണ്..
പ്രായം
ആയ  സ്ത്രീയും  പുരുഷനും വരെ  ശാരീരിക സുഖം തേടി അന്യരിലേക്ക് പോകുന്നു..
    ക്രിസ്തീയ ജീവിതത്തിൽ അത് പാടില്ല..താത്കാലിക സുഖം തേടി ,സോയം മറന്നു അന്യരിലേക്ക് പോയാൽ അന്ത്യം ആപത്തു...
    പത്രോസ് അപ്പൊസ്റ്റൊലൻ പറയുന്ന പ്രകാരം ,
   ഓരോരുത്തര്ക്കും ഓരോ പാത്രം ദൈവം തന്നിട്ടുണ്ട്..ആ പാത്രത്തിൽ നിന്ന് ആസ്വോതിച്ചു ആഹാരം കഴിക്കുക..മറ്റുള്ളവന്റെ പാത്രത്തിൽ കൈ ഇടaത്തെ ഇരിക്കുക....
   നമ്മുക്ക് ദൈവം  തന്ന ഇണയെ നമ്മെക്കാൾ കൂടുതൽ സ്നേഹിക്കുവാൻ കഴിയട്ടെ..
   ഒരു മനസോടെ ,ഒരേ ആത്മാവിൽ ,പരസ്പരം സ്നേഹിച്ചു ,ഒരേ ഹൃദയത്തിൽ പരിശുധത്മവിൽ ആശ്രയിച്ചു മുന്നോട്ടു പോകാം....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും