"ദൈവത്തിനു കൊടുക്കുവാനുള്ളത് മറക്കരുത്.."
കർത്താവിനെ കുടുക്കുവാൻ പരീശൻ മാർ കർത്താവിനോടു കൈസര്ക്ക് കരം കൊടുക്കുന്നത് നിയമനുസൃതമോ എന്ന് ചോതിക്കുന്നു..
തങ്ങളെ കീഴടക്കിയ റോമൻ ചക്രവര്ത്തി ആയ കൈസര്ക്ക് കരം കൊടുക്കണം എന്ന് പറഞ്ഞാൽ അത് യെഹൂധര്ക്ക് വെറുപ്പിനു കാരണം ആകും..
ഇനി കരം കൊടുക്കണ്ട എന്ന് പറഞ്ഞാൽ കർത്താവിനെ തിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തുവാൻ കഴിയും..
അപ്പോൾ കർത്താവു ഒരു നാണയം കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. അതിലെ സ്വോരൂപം ആരുടേത് എന്ന് കർത്താവു ചോതിക്കുന്നു.
കൈസരുടെത് എന്ന് അവർ മറുപടി നല്കി..
അപ്പോൾ കർത്താവു പറഞ്ഞു..
"കൈസര്ക്ക് ഉള്ളത് കൈസര്ക്കും...ദൈവത്തിനു ഉള്ളത് ദൈവത്തിനും.".
ദൈവത്തിനു കൊടുക്കുവാനുള്ള കാര്യം പരീശൻ മാർ ചോതിച്ചില്ല..
എന്നാൽ കൈസര്ക്ക് നികുതി കൊടുക്കുന്നപോലെ ദൈവം കല്പിച്ച പോലെ ദൈവത്തിനും കൊടുക്കണം എന്ന് കർത്താവു പറയുന്നു..
ദൈവത്തിൽ കൊടുക്കുന്നതിനേക്കാൾ ,ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങിക്കുവാൻ നമുക്ക് വലിയ ആഗ്രഹം..
നികുതി അടച്ചില്ലെങ്കിൽ നിയമ നടപടി വരും അല്ലെ?.
എന്നാൽ ദൈവത്തിനു കൊടുക്കേണ്ടത് കൊടുത്തില്ല എങ്കിൽ ആര് ചോതിക്കാൻ അല്ലെ?..
വിധവ അര്പ്പിച്ച ചില്ലികാശു ശ്രദ്ധിച്ച കർത്താവു നമ്മെയും ശ്രദ്ധിക്കുന്നു..
നമ്മുടെ സമയം..സമ്പത്ത്..കഴിവ്..ജ്ഞാനം, എല്ലാത്തിന്റെയും
കുറച്ചു...പത്തിൽ ഒന്ന്..ദൈവത്തിനു വേണ്ടി മാറ്റി വയ്ക്കുക..
ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കും..
നിചയം..നിചയം..
Comments