സോയം കുരിശു ചുമ്മന്നു യേശുവിനെ അനുഗമിക്കുക.

     കര്ത്താവിന്റെ കാലത്ത് മരം കൊണ്ടുള്ള കുരിശിൽ മേൽ തറച്ചു ആണ് കള്ളൻ മാരെയും ,കുലപാതകികളെയും കൊന്നിരുന്നത്..
    അന്ന് കൊല്ലുവാൻ ഉപയോഗിച്ചിരുന്ന അതി നികൃഷ്ടമായ ഒന്നായിരിന്നു കുരിശു..
   നമ്മുടെ കർത്താവു കാൽവരിയിൽ കുരിശിൽ യാഗമായി.
   പഴയ നിയമ പ്രകാരം യാഗ വസ്തു വിശുദ്ധം ആണ്..യാഗ പീടവും വിശുദ്ധം ആണ്..അങ്ങനെ നമ്മുടെ കർത്താവു കുരിശിൽ തൂക്ക പ്പെട്ടതിനാൽ കുരിശു വിശുദ്ധം ആയി..
    ഇന്നു യേശുവിനെ അനുഗമിക്കുന്ന അനേകർ അവരവരുടെ ധനത്തിനും ,മഹിമക്കും ,സ്ഥാന മാനത്തിനും ചേരുന്ന രീതിയിൽ വിവിധ രൂപത്തിലും ,വലിപ്പത്തിലും ധരിക്കുന്ന ഒരു ആഭരണം ആയി കുരിശു മാറിയിരിക്കുന്നു..
    കർത്താവിന്റെ കാലത്തേ കുരിശു വെറും മര കുരിശു ആയിരുന്നു..
   യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന വെക്തി കുരിശു ധരിച്ചു നടക്കണം എന്നല്ല..
   യേശുവിനെ അനുഗമിക്കുക എന്നാൽ പല കാര്യങ്ങളും നമ്മൾ വെടിയെണ്ടതായി വരും..കഷ്ടപ്പാടിൽ കൂടി  കടന്നു  പോകേണ്ടി  വരും.
    നാം  സ്വയം ത്യേജിച്ചു ,അവരവരുടെ കുരിശു എടുത്തു തന്നെ അനുഗമിക്കാൻ യേശു പറയുന്നു..
   അല്ലാതെ കഴുത്തിൽ ഒരു കുരിശു തൂക്കി യാത്ര ചെയ്യാൻ അല്ല..
    സൊന്തം സുഖങ്ങളും ,താല്പര്യങ്ങളും ത്യജിക്കാതെ ഒരിക്കലും യേശുവിനെ അനുഗമിക്കാൻ പറ്റുകയില്ല..
   കർത്താവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ,മിന്നി തിളങ്ങുന്ന ഒരു കുരിശു അണിയുന്ന മാര്ഗം ആണ് എന്ന് ആരും ധരിക്കരുത്..
   എന്നാൽ കഷ്ടവും ,നിന്ദയും ,പരിഹാസവും ,അവഗണനയും ,അവഹേളനവും നിറഞ്ഞ ഭാരമേറിയ കുരിശാണ് നാം ചുമക്കേണ്ടി വരുന്നത്..
    പക്ഷെ ഭയപ്പെടേണ്ട ആവശ്യം ഇല്ല..അതിലും ഭാരമേറിയ കുരിശു ചുമന്ന കർത്താവു നമ്മോടു കൂടെ യുണ്ട്....
      നമ്മെ താങ്ങുവാൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും