രാത്രി യാമങ്ങളിൽ എഴുന്നേറ്റു പ്രാർത്ഥിക്കാം ..
ജീവിതത്തിന്റെ തിരക്കുകളിൽ തളര്ന്നു ,ശരീരത്തിനും മനസിനും വിശ്രമം നല്കാൻ നമ്മൾ കിടക്കയെ അഭയം പ്രാപിക്കുന്ന നമ്മളിൽ ഒരു കൂട്ടർ ..
TV യും ,ഇന്റർനെറ്റ് ഉപാതികളും ഉപയോഗിച്ച് രാത്രി യാമങ്ങൾ തള്ളി നീക്കുന്ന മറ്റൊരു കൂട്ടർ .
എല്ലാം മറന്നു നമ്മൾ ഉറങ്ങുന്നു..വീണ്ടും പ്രഭാതത്തിൽ ഉണരും എന്ന് നമ്മള്ക്ക് നിചയം ഉണ്ടോ?..
പകൽ മുഴുവൻ കാത്തു പരിപാലിച്ച സർവ്വ ശക്തനെ നമ്മുടെ കിടക്കയിൽ രാത്രി യാമങ്ങളിൽ സ്തുതിക്കുവാൻ നമുക്ക് കഴിയാറില്ല..
തന്റെ കിടക്കയിൽ പോലും ദൈവത്തെ സ്തുതിച്ച ഭക്തനായിരുന്നു ദാവീദ് ..
പകൽ മുഴുവൻ കാത്തു പരിപാലിച്ച ദൈവത്തെ ഒര്ക്കുവാനും ,അവൻ നമുക്ക് ചെയ്ത ഉപകാരങ്ങൾ ഓർത്തു പ്രാർത്ഥിക്കുവാൻ പറ്റിയ സമയം ആണ് രാത്രിയുടെ യാമങ്ങൾ...
ക്രിസ്തീയ ജീവിതത്തിൽ നമുക്ക് പ്രാർത്ഥനയിൽ ദാവീദിനെ മാതൃക ആക്കാം
.ലോകം ഉറങ്ങുമ്പോൾ ,നമുക്ക് പ്രാർത്ഥിക്കാം ..ദൈവത്തെ ദ്യാനിക്കാം ..
നമ്മുടെ മാതാ പിതാക്കാൻ മാര്ക്ക് ഈ ശീലം ഉള്ളവർ ആയിരുന്നു..അല്ലെ?..
അവർ വേദ പണ്ഡിതർ ആയിരുന്നില്ല..അല്ലെ?.
എന്നാൽ ഒന്നും ഇല്ലാത്ത കാലത്ത് മക്കളെ കഷ്ടപ്പെട്ട് പോറ്റിയിരുന്ന കാലത്ത് അവർ കണ്ണ് നീരോടെ പ്രാർത്ഥിക്കുമായിരുന്നു ..അല്ലെ?..
അവർ പ്രാർത്ഥിച്ച ത്തിന്റെ ഗുണം അല്ലെ നമ്മൾ അനുഭവിക്കുന്നത്?..
നമുക്കും അത് നമ്മുടെ കുഞ്ഞുങ്ങളെ കാണിച്ചു കൊടുക്കാം..
രാത്രി യാമങ്ങളിൽ ,കിടക്കയിൽ എഴുന്നേറ്റിരുന്നു സർവ്വ ശക്തനെ ദ്യാനിക്കാം....
Comments