നമ്മെ തന്നെ കർത്താവിൽ സമർപ്പിക്കുക ..
ഈ ലോക ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്ക കളിലൂടെ യും ,ആകുലങ്ങളിൽ ലൂടെയും നമ്മൾ കടന്നു പോകുന്നു.
നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ ,സൊന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു..
എന്നാൽ ഒരു ശാസ്ത്രത്തിനും ,മനുഷ്യ ബുദ്ധിക്കും നമ്മെ രക്ഷിക്കുവാൻ കഴിയില്ല എന്ന് മനസിലാക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ നമ്മൾ കടന്നു വരുന്നു..
ഒരു ദൈവ പൈതൽ തന്റെ എല്ലാ കാര്യങ്ങളും നമ്മുടെ കർത്താവിൽ ഭരമെൽപ്പിക്കണം എന്ന് ദാവീദ് നമ്മെ പഠിപ്പിക്കുന്നു..
കർത്താവിന്റെ കരങ്ങളിൽ നമ്മുടെ കാര്യങ്ങൾ നാം സമർപ്പിക്കുമ്പോൾ അവൻ പ്രവർത്തിച്ചു കൊളളും എന്ന ഉത്തമ വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം..
അങ്ങനെ വിശ്വാസമുള്ള ഒരു വെക്തിയും ,കർത്താവിൽ സമര്പ്പിചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ആശങ്ക പെടുകയോ ,ആകുലനവുകയോ ചെയ്യേണ്ട കാര്യം ഇല്ല..
നമ്മുടെ സകല കാര്യങ്ങളും കർത്താവിൽ ഭരമെല്പ്പിക്കുക..ദൈര്യമായി ഇരിക്കുക..അവൻ നമുക്കായി പ്രവര്ത്തിക്കും....
Comments