എങ്ങനെ പ്രാർത്ഥിക്കണം ?.

യേശു പറഞ്ഞു:

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.

എന്നാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും.

പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
   ഇതാണ് യേശു നമ്മെ പഠിപ്പിച്ചത്..
   അതുപോലെ പ്രാർത്ഥിക്കുക .നമ്മുടെ അപ്പനോട് പറയുന്നപോലെ നമ്മുടെ ആവശ്യങ്ങൾ സോര്ഗസ്ഥ പിതാവിനോട് പറയുക..
   അതിനു ബഹളം വെക്കേണ്ട ആവശ്യം ഇല്ല..ബൈബിൾ വാക്യങ്ങൾ ഉച്ചരിക്കേണ്ട ആവശ്യം ഇല്ല..നമ്മുടെ പണ്ട്യത്യം കാണിക്കേണ്ട ആവശ്യം ഇല്ല.
   നമ്മൾ ആരാണ്..നമ്മുടെ പണ്ട്യത്യം എന്താണ് ..എല്ലാം ദൈവത്തിനു അറിയാം..അല്ലെ?..
   അപ്പോൾ നമ്മുടെ പ്രാർത്ഥനകൾ മറ്റുള്ളവരെ കാണിക്കുന്നത് ആകരതു ..
    ചിന്തിക്കുക..
നമ്മുടെ പ്രാർത്ഥനകൾ എങ്ങനെ യുള്ളത് ആണ്?..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും