പുതു ഞായറാഴ്ച ( New Sunday -- The first sunday after Easter )
പുതു ഞായറാഴ്ച
( New Sunday -- The first sunday after Easter )
(വി: യോഹന്നാൻ 20 : 19 --31 )
"എന്റെ കർത്താവും എന്റെ ദൈവവുമേ "
പുതുഞായർ , ഉയര്പ്പു പെരുന്നാളിന് ശേഷം കടന്നുവരുന്ന ആദ്യ ഞായറാഴ്ച
ഈ ഞായറാഴ്ച കർത്താവായ യേശുക്രിസ്തു തോമസ് ശ്ലീഹ യിക്കും മറ്റു പത്തു ശിഷ്യന്മാർക്കും പ്രത്യക്ഷപ്പെടുന്നതിനെ പരിശുദ്ധ സഭ ഓർമ്മിക്കുന്നു.
കർത്താവായ യേശുവിന്റെ ഉയർപ്പിനു ശേഷം യെഹൂദന്മാർ ഭയന്നിട്ടു കർത്താവിന്റെ ശിഷ്യന്മാർ തങ്ങളുടെ താമസ സ്ഥലത്തിന്റെ വാതിൽ അടച്ചിട്ടു ഇരിക്കുമ്പോൾ കർത്താവു അവരുടെ നടുവിൽ പ്രത്യക്ഷ പ്പെടുകയും നിങ്ങൾക്കു സമാധാനം എന്നു അവരോടു പറയുകയും ചെയ്യുന്നു.
എന്നിട്ടു കർത്താവു തന്റെ കൈയും, വിലാപ്പുറവും അവരെ കാണിക്കുന്നു.
എന്നിട്ടു പുത്രനെ എങ്ങനെ പിതാവ് അയച്ചതുപോലെ , കർത്താവു തന്റെ ശിഷ്യന്മാരെ അയക്കുന്നു. എന്നിട്ടു കർത്താവു അവരുടെ മേൽ ഊതുകയും അവർക്കു പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്യുന്നു.
പാപങ്ങൾ മോചിക്കുവാനുള്ള അധികാരം അവർക്കു നൽകുകയും ചെയ്യുന്നു.
ഈ സംഭവം നടക്കുമ്പോൾ വിശുദ്ധ തോമസ് ശ്ലീഹ അവിടെ ഇല്ലായിരുന്നു.
മറ്റുള്ള ശിഷ്യന്മാർ തങ്ങൾ കർത്താവിനെ കണ്ടു എന്ന് പറഞ്ഞപ്പോൾ , താൻ നേരിട്ട് കർത്താവിനെ കാണുകയും അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറയുകയും ചെയ്യുന്നു.
എട്ടു ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ തോമസ് ശ്ലീഹായും ഉള്ളപ്പോൾ കർത്താവു വീണ്ടും പ്രത്യക്ഷപ്പെടുന്നു.
പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
തോമസ് ശ്ലീഹ കർത്താവിന്റെ ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്യുന്നു.
എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു പറയുകയും ചെയ്യുന്നു.
തോമസ് ശ്ലീഹാക്ക് ദിദിമോസ് എന്ന് വേറൊരു പേര് കൂടി ഉണ്ടായിരുന്നു.
കർത്താവിന്റെ ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തപ്പോൾ ആ കൈകളിൽ മറ്റു ശിഷ്യന്മാർ ചുംബിച്ചു.
പുരോഹിതന്മാരുടെയും , ബിഷപ് മാരുടെയും കൈകളിൽ ചുംബിക്കുന്ന രീതി അന്ന് അവിടെ ആരംഭിച്ചതായി പാരമ്പര്യം പറയുന്നു. ഇന്നും മലങ്കരയിൽ ,വിശുദ്ധ തോമസ് ശ്ലീഹായുടെ പിൻഗാമികളായ പുരോഹിതരുടെയും , മഹാപുരോഹിതരുടെയും കൈകളിൽ നാം ചുബിക്കുന്നു.
Comments