നാം ഉപ്പാകുന്നു..
പാചകത്തിന് രുചി വരുത്തുവാൻ നാം ഉപ്പു ഉപയോഗിക്കിന്നു..സാധനങ്ങൾ കേടു കൂടാതെ സൂഷിക്കുവാനും ഉപ്പു ഉപകരിക്കുന്നു..
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന് കർത്താവു ശിഷ്യൻ മാരെ ഓര്മിപ്പിക്കുന്നു..
അതിലൂടെ തന്റെ വേലക്കാരുടെ കടമയും ,കർതവ്യവും കർത്താവു ചൂണ്ടി കാണിക്കുന്നു.
കഷ്ടങ്ങളും ,വേദനകളിലും ,കടന്നു പോകുന്ന അനേകർ നമുക്ക് ചുറ്റും ഉണ്ട്..അവരുടെ ജീവിതങ്ങളിലേക്ക് നാം കടന്നു ചെന്ന് ഉപ്പായി തീരണം ..അവരുടെ ജീവിതത്തിൽ രുചി വരുത്തണം..
പാപത്തിന്റെ പടുകുഴിയിൽ പെട്ട് ജീവിതം നശിച്ചു കൊണ്ടിരിക്കുന്ന അനേകർ ..അവരുടെ ജീവിതം ജീർണതയിൽ നിന്ന് രക്ഷിക്കാൻ നമ്മുക്ക് ഉപ്പായി തീരാം ..
കര്ത്താവി ന്റെ വെലക്കാർ അംഗ ബലത്തിൽ അല്ല ലോകത്തെ കീഴടക്കേണ്ടത്..
പാച കങ്ങളിൽ ഒരു ചെറിയ അംശം ഉപ്പു മാത്രം മതി,രുചി വരുത്തുവാൻ ..
അതെ പോലെ പരിശുധത്മ ശക്തി പ്രാപിക്കുന്നവർ എത്ര കുറവയിരുന്നാലും അവര്ക്ക് ആയിരങ്ങല്ക്കും ,പതിനയിരങ്ങല്ക്കും രുചി വരുത്തുവാൻ ,അവരുടെ ജീവിതം വെളിച്ചം വരുത്തുവാൻ കഴിയും..
നമ്മുക്ക് തന്നെ നമ്മിലേക്ക് നോക്കാം.. നാം സ്വാദു നഷ്ടപ്പെട്ട ഉപ്പിന്റെ അവസ്തയിൽ ആണോ ?...
ഉപ്പിന്റെ സ്വാദു നഷ്ടപ്പെട്ടാൽ? ..
നമ്മളിലെ ദൈവ കൃപ ആകുന്ന സ്വാദു നഷ്ടപ്പെട്ടെങ്കിൽ അത് നേടി എടുക്കുക..നമുക്ക് വീണ്ടും യേശുവിന്റെ സന്നിധിയിലേക്ക് മടങ്ങി വരാം ..അവൻ നമ്മെ വീണ്ടും ഉപ്പാക്കി തീർക്കും
ലോകത്തെ നേടുവാൻ ,അവരുടെ കഷ്ടപാടുകളിലേക്ക് ഇറങ്ങി ചെല്ലുവാൻ നമുക്ക് കഴിയണം..നമുക്ക് നമ്മുടെ ഓരോ പ്രവര്ത്തനങ്ങളും രുചി ഉള്ളതാക്കാം ...
Comments