പാപത്തിൽ നിന്ന് ഓടി അകലുക..
യിസ്രായേലിന്റെ രാജാവായ ദാവീട്..ഇടയ ചെറുക്കൻ നിൽ നിന്ന് ദൈവം രാജാവായി ഉയർത്തിയ ദവീദു ...
തന്റെ പടയാളി ആയ ഊരിയവിന്റെ ഭാര്യയും ആയി അവൻ പാപം ചെയ്തു.
അത് മറക്കുവാൻ ഊരിയവിനെ ചതിയിൽ ദാവീട് കുലപ്പെടുതുന്നു..
ഭർത്താവിൻറെ മരണത്തിന്റെ വിലാപ കാലം കഴിഞ്ഞപ്പോൾ ഊരിയവിന്റെ ഭാര്യ ആയ ബെത്ത് സെബയെ ദാവീട് ഭാര്യ ആക്കുന്നു..
രാജാവിന്റെ മഹാ മനസ്കതയിൽ പ്രജകൾ ആനന്ദിച്ചു...
ദൈവം ഇതൊന്നും കാണുന്നില്ല എന്നാ രീതിയിൽ ദാവീട് തന്റെ പ്രാർത്ഥനകളും ,ആരാധനകളും തുടർന്ന് കൊണ്ടേ ഇരുന്നു..
ബെത് സേബ ആൺ കുഞ്ഞിനെ പ്രസവിക്കുന്നു..
ഇതെല്ലാം കണ്ടപ്പോൾ ദാവീട് വിചാരിച്ചു ദൈവം അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്ന് .
എന്നാൽ ഒരു ദിവസം ദൈവം തന്റെ പ്രവാചകനായ നാഥാൻ നെ ദാവീദിന്റെ അടുക്കലേക്കു അയച്ചു..
ഒരു ഉപമ യിലൂടെ ദാവീദിന്റെ പാപതിലേക്ക് നാഥാൻ വിരൽ ചൂണ്ടുന്നു..
" ആ മനുഷ്യൻ നീ തന്നെ "..എന്നാ നാഥാൻ പ്രവാചകന്റെ ശബ്ദം കേട്ട ദാവീദ് ഞെട്ടി...
ഒരു ദുർബല നിമിഷത്തിൽ ദാവീദ് ചെയ്ത പാപത്തിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു..
നമ്മളിൽ പലരും കരുതുന്നതും ഇതുപോലെ..പാപത്തിന്റെ പാതയിലൂടെ കടന്നു പോകുമ്പോൾ ,സഭയിലും ,സമൂഹത്തിലും ദൈവത്തിന്റെ അടുത്ത ആൾക്കരായി കാണിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോൾ
ദൈവം നമ്മുടെ പ്രവർത്തികൾ എല്ലാം അംഗീകരിച്ചു എന്ന് നമുക്ക് തോന്നാം..
എന്നാൽ ദൈവം നാം ചെയ്ത പാപങ്ങൾ ഒക്കെ നന്മുടെ മുൻപിൽ നിരത്തി വയ്ക്കും..ചിലപ്പോൾ അത് സംഭവിക്കുന്നത് മാസങ്ങൾ കഴിഞ്ഞു ആയിരിക്കും.,വർഷങ്ങൾ കഴിഞ്ഞു ആയിരിക്കും..
അന്നുവരെ സമൂഹത്തിന്റെ മുൻപിൽ നേടിയ നേട്ടം എല്ലാം ഒരു നിമിഷം കൊണ്ട് തകരും..
ഓര്മിക്കുക..
Comments