Posts

Showing posts from April, 2016

തിരുവച്ചനത്തിലെ മർമ്മങ്ങളെ മനസിലാക്കി സോയം പ്രകാശിക്കുക..

Image
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ തിരുവചനം വായിക്കുവാൻ പലര്ക്കും സമയം ഇല്ല..      ബൈബിൾ ഇല്ലാത്ത  ക്രിസ്തീയ ഭവനങ്ങൾ ഉണ്ടോ എന്ന് സംശയം..എന്നാൽ മുടക്കം കൂടാതെ വചനം വായിക്കുകയും ,ദ്യാനിക്കുകയും ചെയ്യുന്നവർ ചുരുക്കം..     മറ്റുള്ള കാര്യങ്ങൾ ക്ക് ഒക്കെ നമ്മൾ സമയം കണ്ടെത്തുമ്പോൾ ,ബൈബിൾ ചില്ലിട്ട അലമാരകളിൽ വിശേഷ വസ്തു ആയി ഇരിക്കുന്നുണ്ടാവും..അല്ലെ?         അത്യുന്നതനായ ദൈവത്തിൽ  നിന്ന് ആശ്വാസവും ,സമാധാനവും ലഭിക്കുവാൻ തിരുവചനം വായിച്ചു ദ്യാനിക്കുക ..      അന്ധകാരം നിറഞ്ഞ ഈ ലോക യാത്രയിൽ തിരുവചനം നമ്മുടെ കാലുകൾക്ക് ദീപവും ,പാതയ്ക്ക് പ്രകാശവും ആണ് ..     പത്രങ്ങളും ,TV യും ,കമ്പ്യൂട്ടർ ഉം ,മൊബൈലും നോക്കി പ്രതി ദിനം ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം തിരുവചനം വായിക്കുവാൻ ,ദ്യാനിക്കുവാൻ നമുക്ക് സമയം കണ്ടെത്താം...      നമ്മുടെ ജീവിതം  പ്രകാശ  പൂരിതം  ആക്കാം ..   യേശുവിനെ നമ്മുടെ ജീവിതത്തിൽ കാണിച്ചു കൊടുക്കാം...

മടുത്തു പോകാതെ പ്രാർത്ഥിക്കുക .

Image
      സോര്ഗത്തിൽ നിന്ന് തീ ഇറക്കുവാൻ ഏലിയാവ് പ്രാർത്ഥിച്ചപ്പോൾ ആ നിമിഷം തന്നെ ദൈവം തീ ഇറക്കി .    എന്നാൽ മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ച എലിയാവിന്റെ പ്രാര്ത്ഥന ദൈവം പെട്ടെന്നു കേട്ടില്ല..    ഏലിയാവ് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .അതിനു ശേഷം മഴയുടെ ലക്ഷണങ്ങൾ നോക്കുവാൻ തന്റെ ദാസനെ ഏലിയാവ് പറഞ്ഞു അയക്കുന്നു..എന്നാൽ ദാസന്റെ  മറുപടി  ഒന്നും  ഇല്ല. ..     എന്നാൽ നിരാശനാകാതെ ഏലിയാവ് പ്രാർത്ഥിക്കുന്നു .എഴാം  പ്രാവശ്യം തന്റെ ദാസൻ വന്നു പറയുന്നു..    "ഒരു മനുഷ്യന്റെ കൈ പോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു."..ക്ഷണത്തിൽ ആകാശവും ,മേഘവും ,കാറ്റുപോലെ കരുത്തു ..    വന്മഴ പെയ്തു.. നമ്മളിൽ പലരും ,പ്രാർത്ഥിക്കുന്നു .എന്നാൽ ദൈവത്തിൽ നിന്ന് മറുപടി ലഭിക്കാതെ വരുമ്പോൾ നിരാശർ ആകുന്നു..അപ്പോൾ നമുക്ക് തോന്നും ദൈവം എന്തുകൊണ്ട് മൌനം ആണ് എന്ന്..    സോര്ഗത്തിൽ നിന്ന് തീ ഇറക്കിയ ദൈവം ,തന്റെ പ്രാര്ത്ഥന കേട്ട് മഴ നല്കും എന്നാ ഉത്തമ വിശ്വാസം എലിയാവിനു ഉണ്ടായിരുന്നു..     അതെ എലിയാവിനെ മാതൃക ആക്കി മടുത്തു പോകാതെ നമുക്ക് പ്രാർത്ഥിക്കാം ...   ദൈവം ഉത്തരം നല്കും നിചയം....

പരിശുധത്മവിനെ കെടുത്തുന്ന പ്രവർത്തി നമ്മളിൽ ഉണ്ടാകരുത്..

Image
യിസ്രായേലിന്റെ ന്യായാധിപനായ ശിംശോൻ.തന്റെ ജനത്തെ ഫെലിസ്തിയരിൽ നിന്ന് രക്ഷിക്കുവാൻ ദൈവം ,അമ്മയുടെ ഉദരം മുതൽ വിശുദ്ധീകരിച്ചു വേർതിരിച്ച നാസീർ വ്രതക്കാരനായ ശിംശോൻ..       യെഹോവയുടെ ആത്മാവ് അവനിൽ ആവസിച്ചപ്പോൾ അമാനുഷിക ശക്തികൾ അവൻ കാണിച്ചു..     പക്ഷെ താൻ നസീര് വ്രതക്കാരൻ ആണ് എന്നും ,ദൈവത്തിന്റെ അഭിഷിക്തനെന്നും ചിന്തിക്കാതെ അവൻ ജെടീക സുഖങ്ങളുടെ പുറകെ പോയി..     ഗസ്സയിൽ ഒരു വേശ്യയോടൊപ്പം പാർത്തിരുന്ന ശിമ്ശോനെ ഫെലിസ്തിയർ വളഞ്ഞപ്പോൾ അവൻ അർദ്ധ രാത്രി പട്ടണത്തിന്റെ കതകും ,കട്ടളക്കാലും പറിച്ചെടുത്തു രക്ഷ പെട്ടു .         എന്നിട്ട് അവൻ പോയത് ദെലീല എന്നാ സ്ത്രീയുടെ അടുത്തേക്ക്.. അവളുടെ നിര്ബന്ധത്തിനു വഴങ്ങി തന്റെ ശക്തിയുടെ രഹസ്യം അവൾക്കു വെളിപ്പെടുത്തുന്നു..       അങ്ങനെ അവളുടെ മടിയിൽ ഉറങ്ങുമ്പോൾ യെഹോവ ആയ ദൈവം അവനെ വിട്ടുപോയി.      യെഹോവ വിട്ടുപോയത് അറിയാതെ ഫെലിസ്തിയരെ നേരിട്ട ശിംശോൻ ,അവന്റെ കണ്ണുകൾ അവർ കുത്തി പൊട്ടിച്ചു..      അവനെ ചങ്ങലകൾ കൊണ്ട് ബന്ദിചു ഗസ്സയിലേക്കു കൊണ്ടുപോയി.      പരിശുധത്മ ശക്തി ധരിച്ച നമ്മൾ പാപതിലൂടെ കടന്നു പോയാൽ ,പരിശുധത്മാവ് നമ്മെ വിട്ടു പോകും എന്ന് നമ്മൾ അറിയുന്നില

കേട്ട ,പഠിച്ച വചനം ജീവിതത്തിൽ പ്രാവര്ത്തികം ആക്കുക..

Image
നമ്മൾ  വചന ഘോഷണങ്ങൾ കേട്ട് കൊണ്ടേ ഇരിക്കുന്നു..ഇപ്പോൾ വീടുകളിൽ ഇരുന്നും വചനം TV യിൽ കൂടി കേള്ക്കുന്നു..അനേകം ക്രിസ്തീയ ചാനലുകൾ..     എന്നാൽ കേട്ട വചനം നമ്മളിൽ എത്ര പേര് ജീവിതത്തിൽ പ്രാവര്ത്തികം  ആക്കുന്നു.?..     നമ്മൾ കേള്ക്കുന്ന വചനം ,നമ്മൾ പ്രാവര്ത്തികം ആക്കുന്നില്ല എങ്കിൽ ,നമ്മളെ തന്നെ ന്യായം വിധിക്കും എന്ന് യാകോബ് അപ്പോസ്തോലൻ മുന്നറിയിപ്പ് നല്കുന്നു.     വചനം കേട്ട് കൊണ്ട് ഇരിക്കുമ്പോൾ മാത്രം നമ്മളിൽ പലരും ദൈവത്തെ കുറിച്ച് ചിന്തിക്കുന്നു..    കേള്ക്കുന്ന വചനം അനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാൻ നമുക്ക് കഴിയണം..      അങ്ങനെ ചെയ്യുന്നില്ല എങ്കിൽ അത് ദൈവത്തെ തള്ളി കളയുന്നതിനു തുല്യം ആണ്...     ഓര്മിക്കുക...

യേശു എന്തിനു മനുഷ്യൻ ആയി?

Image
സംശയം.. യേശു ആരാണ്? ചിലര് യേശു വിന്റെ മനുഷ്യത്വത്തെ പറയുന്ന വചനങ്ങൾ എടുത്തു യേശു  വെറും മനുഷ്യൻ മാത്രം ആണ് എന്ന് വാദിക്കുന്നു.. യേശുവിന്റെ ദൈവീകത്വത്തെ കുറിച്ച് പറയാൻ സാത്താൻ അവരെ അനുവദിക്കുന്നില്ല. ഭൂമിയിൽ ജീവിച്ച സമയം , യേശു ദൈവവും ,മനുഷ്യനും ആയിരുന്നു.. അതായതു ഇംഗ്ലീഷിൽ HYPOSTATIC UNION എന്ന് പറയും.. അതായതു രണ്ടു പ്രകൃതങ്ങൾ ഒരേ വെക്തിയിൽ സമ്മേളിക്കുന്നു.. ഈ പോസ്റ്റില്‍ ചര്ച്ച ചെയ്യുന്നത് "എന്തുകൊണ്ട് യേശു മനുഷ്യന്‍ ആയി ഭൂമിയില്‍ വന്നു." എന്ന് മാത്രം. ************************** A) യേശു ജനിക്കുന്നതിനു മുന്പു സന്കീര്തനകാരൻ പറയുന്നു. .......................................... നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;( സങ്കീർത്തനങ്ങൾ 8:4,

മിനുസം ഉള്ള കല്ലുകളായി തീരാം ..

Image
യിസ്രയേൽ രാജാവായ  ശൌലിനെയും ,അവന്റെ പടയാളികളെയും വിറപ്പിച്ച മല്ലനായ ഗോല്യാത്തു .       ആ മല്ലനെ തകർത്തത്‌ ദാവീദിന്റെ കവണയിൽ നിന്ന് പാഞ്ഞു ചെന്ന ഒരു മിനുസം ഉള്ള കല്ല്‌ ആയിരുന്നു..    തോട്ടിൽ ഉണ്ടായിരുന്ന അനേക കല്ലുകളിൽ നിന്ന് ദാവീദു മിനുസം ഉള്ള 5 കല്ല്‌ തിരെഞ്ഞെടുത്തു.   പല ആകൃതിയും , പല പ്രകൃതവും ഉള്ള കല്ലുകൾ കിടയിൽ മിനുസം ഉള്ള കല്ലുകൾ ..അവ എങ്ങനെ ഉണ്ടായി?     നിരന്ധരമായ മർദ്ധനങ്ങലും ,പല കാലാവസ്ഥകളും ,ഉരചിലുകലും ,ആ കല്ലുകളെ മിനുസം ഉള്ളതാക്കി മാറ്റി..     ആ മിനുസം ഉള്ള ഒരു കല്ലിനെ ആണ് ആര്ക്കും കീഴടക്കാൻ കഴിയാത്ത ഗോല്യാത്തിനെ നിലം പരിശാക്കാൻ ദൈവം ഉപയോഗിച്ചത്..     ദൈവത്തിനായി പ്രവർത്തിക്കുവാൻ തുടങ്ങുന്ന സമയം മുതൽ നാം പല കഷ്ടങ്ങളും ,വേദനകളും ,നഷ്ടങ്ങളും ,നേരിടേണ്ടി വരും.     സൊന്തം ഇഷ്ടപ്രകാരം ജീവിക്കുമ്പോൾ പ്രയാസങ്ങൾ ഒന്നും ഇല്ല എന്നും നമ്മൾ ചിന്തിക്കും..    എന്നാൽ നാം ഭാരപ്പെടുമ്പോൾ ഓർക്കുക ,നമ്മുടെ  പഴയ സോഭാവങ്ങലാകുന്ന ആ പഴയ കല്ലിനെ ഉരച്ചു മിനുസം ഉള്ളതാക്കി ,ദൈവം തന്റെ കരങ്ങളിൽ നമ്മെ ഉപയോഗിക്കുവാൻ പോകുന്നു..      അതിനാൽ നമ്മെ തന്നെ ആ മിനുസം ഉള്ള കല്ലായി തീരുവാൻ ദൈവത്തിന്റെ കരങ

ദൈവത്തിന്റെ വെറുപ്പ്‌ നേടരുത്...

Image
കാർഷിക വിളകൾ സമ്പത്ത് വെവസ്ടയെ നിയദ്രിച്ചിരുന്ന പഴയ നിയമ കാലം..     ന്യായമായ അളവുകളും ,തൂക്കങ്ങളും നിലവിൽ ഉള്ളപ്പോൾ ,ആവയിൽ കൃത്രിമം കാണിച്ചു ജനത്തെ വഞ്ചിചിരുന്നവരെ ,ദൈവം താക്കീതു ചെയ്തിരുന്നതായി തിരു വചനം പഠിപ്പിക്കുന്നു..        അന്യായമായി ധനം സമ്പാദിക്കുന്ന വരെ ദൈവം എത്രമാത്രം വെറുക്കുന്നു എന്ന് തിരുവചനം വരച്ചു കാട്ടുന്നു..    ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിൽ തുലാസിന് പ്രസക്തി ഇല്ലായിരിക്കും..    എന്നാൽ ദൈവ ജനം നടത്തുന്ന ക്രയ വിക്രയങ്ങൾ ദൈവത്തിന്റെ നീതിക്കും ന്യായത്തിനും ഒത്തവണ്ണം ആയിരിക്കണം..     പണം കൂടുതൽ നേടുവാനായി അന്ഗീകൃത നിയമങ്ങൾ ലെങ്കിചു കൊണ്ടുള്ള ഏതു പ്രവര്ത്തനം ആയാലും അത് വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ ദൈവ ജനത്തിന്റെ കൈകൾ അശുദ്ധം ആക്കും..      കൈകൂലി കൊടുത്തു ജോലി നേടുമ്പോൾ ,ആഹാര സാധനങ്ങളിൽ മായം കലര്തുമ്പോൾ ,മറ്റുള്ളവന് അവകാശ പ്പെട്ടത് നമ്മുടെ പദവിയും ,പണവും ഉപയോഗിച്ച് പിടിച്ചു വാങ്ങുമ്പോൾ ഓര്ക്കുക...    നമ്മുടെ കൈകൾ അശുദ്ധം ആയി.....    താത്കാലിക ലാഭത്തിനു വേണ്ടി ദൈവത്തിന്റെ   വെറുപ്പ്‌ നേടി നമ്മെത്തന്നെ  അശുദ്ധം ആക്കാതിരിക്കുവാൻ ശ്രമിക്കാം...

ദൈവത്തോട് ചേർന്ന് നടക്കാം..

Image
      ആദമിനെ  സൃഷ്‌ടിച്ച ദൈവം അവനു വേണ്ട എല്ലാം നല്കി..അവനു തക്ക തുണ ആയ ഹവ്വ യെയും നല്കി..നന്മ തിന്മ കളെ കുറിച്ചുള്ള അറിവിന്റെ വൃഷഫലം തിന്നരുതു എന്ന ഒരു നിബന്ദന മാത്രം ആണ് ദൈവം അവര്ക്ക് നല്കിയത്..        എന്നാൽ ഹവ്വ ദൈവത്തെക്കാളും അധികം പാമ്പിന്റെ വാക്ക് കേള്ക്കുകയും ,ആ ഫലം തിന്നുകയും ചെയ്യ്തു..      ഫലം തിന്നാൽ ദൈവത്തെ പോലെ ആകും എന്നാ സാത്താന്റെ വാക്ക് അവൾ വിശോസിച്ചു..അവൾ കൊടുത്ത വൃഷ ഫലം ആദാമും തിന്നു.       എന്നിട്ട് ദൈവം കാണാതിരിക്കുവാൻ വൃഷങ്ങളുടെ ഇടയിൽ ഒളിച്ചു..    എന്നാൽ "നീ എവിടെ " എന്ന ദൈവത്തിന്റെ ചോദ്യത്തിന് മുൻപിൽ അവൻ ഒളിച്ചിരുന്നിട്ടും അവനു അഭിമുഘീകരിക്കേണ്ടി വന്നു.      ദൈവം നമുക്ക് വേണ്ടുന്നത് എല്ലാം തരുന്നു. ഒന്നും ഇല്ലാത്ത അവസ്തയിൽ നിന്ന് മാനവും ,ധനവും,പ്രതാപവും ഒക്കെ ദൈവം തരുന്നു..     കുറെ കഴിയുമ്പോൾ ഈ മാനവും ,ധനവും ,പ്രതാപവും ,ഒക്കെ നമ്മെ രക്ഷിക്കും എന്ന രീതിയിൽ ദൈവത്തെ മറന്നു നമ്മൾ മുന്നോട്ടു പോകും..     ഒരു നല്ല ജോലി കിട്ടാൻ വേണ്ടി ദൈവത്തെ  വേണം..കിട്ടി കഴിഞ്ഞാൽ ?.       നമ്മൾ ദൈവത്തെ മറന്നു ഈ മായ ആകുന്ന ലോകത്തിൽ സുഗ സൌകര്യങ്ങളിൽ ഒളിച്ചിരുന്നാൽ ഒരി

നമ്മുടെ ദൈവത്തെ കാണിച്ചു കൊടുക്കണം..

Image
   യെഹോവ ആയ ദൈവത്തെ വിട്ടു ,അന്യ ദൈവങ്ങളെ ആരാധിക്കാൻ പോയ ജനത്തെ യെഹോവ മൂന്നു വര്ഷക്കാലം കൊടും വരള്ച്ചയാലും ,ക്ഷാമ ത്താലും കഷ്ടത്തിൽ ആക്കി.          ദൈവത്തിലുള്ള തന്റെ വലിയ വിശ്വാസത്തൽ ഏകനായി രാജാവിനെയും ജനങ്ങളെയും വെല്ലുവിളിച്ച ഏലിയാവ്..       തന്റെ ദൈവം ആരാണ് എന്ന് ജനത്തെയും,രാജാവിനെയും കാണിക്കുവാൻ ,രാജാവിന്റെ പ്രജകളെയും,ബാലിന്റെ പ്രവാചകൻ മാരെയും കർമെലിൽ കൂട്ടി വരുത്തി..        അവിടെ എലിയാവും ,ബാലിന്റെ പ്രവാചകരും ,യാഗ പീടങ്ങൾ തയ്യാറാക്കി..      സോർഗ്ഗത്തിൽ നിന്ന് തീ ഇറക്കി യാഗ വസ്തുവിനെ ദഹിപ്പിക്കുന്ന ദൈവം ,തങ്ങളുടെ ദൈവം ആയിരിക്കും എന്ന് ജനവുമായി ഏലിയാവ് ഉടമ്പടി ചെയ്തു.        ഉച്ച വരെ തങ്ങളെ തന്നെ പീഡിപ്പിച്ചു ബാലിനോട് നില വിളിച്ചിട്ടും ,ബാലിന്റെ പ്രവാചകർക്ക്‌  സോർഗ്ഗത്തിൽ നിന്ന് യാഗ പീടത്തിൽ തീ ഇറക്കാൻ കഴിഞ്ഞില്ല..       എന്നാൽ ഏലിയാവ് യാഗ പീഠം ഒരുക്കി ,സോര്ഗ്ഗതിലേക്ക് നോക്കി തീ ഇറക്കുവാനായി നിലവിളിച്ചപ്പോൾ ,അത്യുന്നതനായ ദൈവം തീ ഇറക്കി യാഗ വസ്തുവിനെ മാത്രം അല്ല ,യാഗ പീഠം തെ വരെ ദഹിപ്പിച്ചു കളഞ്ഞു..          അപ്പോൾ ജനം എല്ലാം സാഷ്ടാംഗം വീണു യെഹോവ തന്നെ ദൈവം എന്ന് പറഞ്ഞു സർവ്വ