നമ്മുടെ ദൈവത്തെ കാണിച്ചു കൊടുക്കണം..
യെഹോവ ആയ ദൈവത്തെ വിട്ടു ,അന്യ ദൈവങ്ങളെ ആരാധിക്കാൻ പോയ ജനത്തെ യെഹോവ മൂന്നു വര്ഷക്കാലം കൊടും വരള്ച്ചയാലും ,ക്ഷാമ ത്താലും കഷ്ടത്തിൽ ആക്കി.
ദൈവത്തിലുള്ള തന്റെ വലിയ വിശ്വാസത്തൽ ഏകനായി രാജാവിനെയും ജനങ്ങളെയും വെല്ലുവിളിച്ച ഏലിയാവ്..
തന്റെ ദൈവം ആരാണ് എന്ന് ജനത്തെയും,രാജാവിനെയും കാണിക്കുവാൻ ,രാജാവിന്റെ പ്രജകളെയും,ബാലിന്റെ പ്രവാചകൻ മാരെയും കർമെലിൽ കൂട്ടി വരുത്തി..
അവിടെ എലിയാവും ,ബാലിന്റെ പ്രവാചകരും ,യാഗ പീടങ്ങൾ തയ്യാറാക്കി..
സോർഗ്ഗത്തിൽ
നിന്ന് തീ ഇറക്കി യാഗ വസ്തുവിനെ ദഹിപ്പിക്കുന്ന ദൈവം ,തങ്ങളുടെ ദൈവം ആയിരിക്കും എന്ന് ജനവുമായി ഏലിയാവ് ഉടമ്പടി ചെയ്തു.
ഉച്ച വരെ തങ്ങളെ തന്നെ പീഡിപ്പിച്ചു ബാലിനോട് നില വിളിച്ചിട്ടും ,ബാലിന്റെ പ്രവാചകർക്ക് സോർഗ്ഗത്തിൽ നിന്ന് യാഗ പീടത്തിൽ തീ ഇറക്കാൻ കഴിഞ്ഞില്ല..
എന്നാൽ ഏലിയാവ് യാഗ പീഠം ഒരുക്കി ,സോര്ഗ്ഗതിലേക്ക് നോക്കി തീ ഇറക്കുവാനായി നിലവിളിച്ചപ്പോൾ ,അത്യുന്നതനായ ദൈവം തീ ഇറക്കി യാഗ വസ്തുവിനെ മാത്രം അല്ല ,യാഗ പീഠം തെ വരെ ദഹിപ്പിച്ചു കളഞ്ഞു..
അപ്പോൾ ജനം എല്ലാം സാഷ്ടാംഗം വീണു യെഹോവ തന്നെ ദൈവം എന്ന് പറഞ്ഞു സർവ്വ ശക്തനായ ദൈവത്തിങ്കലേക്കു വീണ്ടും തിരിഞ്ഞു..
ക്രിസ്തീയ ഭവനങ്ങളിൽ ജനിച്ചത് കൊണ്ട് മാത്രം ,ക്രിസ്ത്യൻ വിശ്വാസി ആയി കഴിയുന്ന അനേകരെ നമുക്ക് കാണുവാൻ കഴിയും..
ദൈവ ഭയം നഷ്ടപ്പെട്ടു ,സത്യ ദൈവം ആരാണ് എന്ന് അറിയാതെ ,മറ്റു മതങ്ങളിലെക്കും ,ദൈവം ഇല്ലാത്ത അവസ്ടയിലെക്കും പോകുന്ന അനേക സഹോദരങ്ങളെ നമുക്ക് അറിയാം..
അവരെ ദൈവത്തിൽ ഉറപ്പിച്ചു നിർത്തുവാൻ നമുക്കും കഴിയേണ്ടതായിരുന്നു എന്ന് നമ്മളിൽ പലരും ചിന്തിക്കാറില്ല..
നാം ഏകൻ ,അല്ലെങ്കിൽ ഏക ആകിരിക്കാം..നമ്മുടെ ദൈവത്തെ ചോദ്യം ചെയ്യുന്ന അനേക പൈശാചിക ശക്തികളെ നമുക്ക് നേരിടേണ്ടി വന്നേക്കാം..
അത്യുന്നതനായ ദൈവത്തിലുള്ള അപച്ചലമായ വിശ്വാസം മുറുകെ പിടിച്ചു ,സത്യത്തിന്റെ പോരാളികളായി നമുക്ക് നമ്മുടെ ദൈവത്തെ മറ്റുള്ളവര്ക്ക് കാണിച്ചു കൊടുക്കാം...എലിയാവിനെ പോലെ ......
Comments