ദൈവത്തോട് ചേർന്ന് നടക്കാം..

      ആദമിനെ  സൃഷ്‌ടിച്ച ദൈവം അവനു വേണ്ട എല്ലാം നല്കി..അവനു തക്ക തുണ ആയ ഹവ്വ യെയും നല്കി..നന്മ തിന്മ കളെ കുറിച്ചുള്ള അറിവിന്റെ വൃഷഫലം തിന്നരുതു എന്ന ഒരു നിബന്ദന മാത്രം ആണ് ദൈവം അവര്ക്ക് നല്കിയത്..
       എന്നാൽ ഹവ്വ ദൈവത്തെക്കാളും അധികം പാമ്പിന്റെ വാക്ക് കേള്ക്കുകയും ,ആ ഫലം തിന്നുകയും ചെയ്യ്തു..
     ഫലം തിന്നാൽ ദൈവത്തെ പോലെ ആകും എന്നാ സാത്താന്റെ വാക്ക് അവൾ വിശോസിച്ചു..അവൾ കൊടുത്ത വൃഷ ഫലം ആദാമും തിന്നു.
      എന്നിട്ട് ദൈവം കാണാതിരിക്കുവാൻ വൃഷങ്ങളുടെ ഇടയിൽ ഒളിച്ചു..
   എന്നാൽ "നീ എവിടെ " എന്ന ദൈവത്തിന്റെ ചോദ്യത്തിന് മുൻപിൽ അവൻ ഒളിച്ചിരുന്നിട്ടും അവനു അഭിമുഘീകരിക്കേണ്ടി വന്നു.
     ദൈവം നമുക്ക് വേണ്ടുന്നത് എല്ലാം തരുന്നു.
ഒന്നും ഇല്ലാത്ത അവസ്തയിൽ നിന്ന് മാനവും ,ധനവും,പ്രതാപവും ഒക്കെ ദൈവം തരുന്നു..
    കുറെ കഴിയുമ്പോൾ ഈ മാനവും ,ധനവും ,പ്രതാപവും ,ഒക്കെ നമ്മെ രക്ഷിക്കും എന്ന രീതിയിൽ ദൈവത്തെ മറന്നു നമ്മൾ മുന്നോട്ടു പോകും..
    ഒരു നല്ല ജോലി കിട്ടാൻ വേണ്ടി ദൈവത്തെ  വേണം..കിട്ടി കഴിഞ്ഞാൽ ?.
      നമ്മൾ ദൈവത്തെ മറന്നു ഈ മായ ആകുന്ന ലോകത്തിൽ സുഗ സൌകര്യങ്ങളിൽ ഒളിച്ചിരുന്നാൽ ഒരിക്കൽ ദൈവം ചോതിക്കും..
      "നീ എവിടെ"....??
  സോര്ഗ്ഗീയ അനുഗ്രഹങ്ങളിൽ നിന്ന് ശാപത്തിലേക്ക് തള്ള പ്പെട്ട ഭൂമിയിലെ ആദ്യ കുടുംബത്തിനു പറ്റിയ അനുഭവം പാഠം ആക്കി നമുക്ക് ദൈവത്തോട് ചേർന്ന് നടക്കാം.....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും