മിനുസം ഉള്ള കല്ലുകളായി തീരാം ..
യിസ്രയേൽ രാജാവായ ശൌലിനെയും ,അവന്റെ പടയാളികളെയും വിറപ്പിച്ച മല്ലനായ ഗോല്യാത്തു .
ആ മല്ലനെ തകർത്തത് ദാവീദിന്റെ കവണയിൽ നിന്ന് പാഞ്ഞു ചെന്ന ഒരു മിനുസം ഉള്ള കല്ല് ആയിരുന്നു..
തോട്ടിൽ ഉണ്ടായിരുന്ന അനേക കല്ലുകളിൽ നിന്ന് ദാവീദു മിനുസം ഉള്ള 5 കല്ല് തിരെഞ്ഞെടുത്തു.
പല ആകൃതിയും , പല പ്രകൃതവും ഉള്ള കല്ലുകൾ കിടയിൽ മിനുസം ഉള്ള കല്ലുകൾ ..അവ എങ്ങനെ ഉണ്ടായി?
നിരന്ധരമായ മർദ്ധനങ്ങലും ,പല കാലാവസ്ഥകളും ,ഉരചിലുകലും ,ആ കല്ലുകളെ മിനുസം ഉള്ളതാക്കി മാറ്റി..
ആ മിനുസം ഉള്ള ഒരു കല്ലിനെ ആണ് ആര്ക്കും കീഴടക്കാൻ കഴിയാത്ത ഗോല്യാത്തിനെ നിലം പരിശാക്കാൻ ദൈവം ഉപയോഗിച്ചത്..
ദൈവത്തിനായി പ്രവർത്തിക്കുവാൻ തുടങ്ങുന്ന സമയം മുതൽ നാം പല കഷ്ടങ്ങളും ,വേദനകളും ,നഷ്ടങ്ങളും ,നേരിടേണ്ടി വരും.
സൊന്തം ഇഷ്ടപ്രകാരം ജീവിക്കുമ്പോൾ പ്രയാസങ്ങൾ ഒന്നും ഇല്ല എന്നും നമ്മൾ ചിന്തിക്കും..
എന്നാൽ നാം ഭാരപ്പെടുമ്പോൾ ഓർക്കുക ,നമ്മുടെ പഴയ സോഭാവങ്ങലാകുന്ന ആ പഴയ കല്ലിനെ ഉരച്ചു മിനുസം ഉള്ളതാക്കി ,ദൈവം തന്റെ കരങ്ങളിൽ നമ്മെ ഉപയോഗിക്കുവാൻ പോകുന്നു..
അതിനാൽ നമ്മെ തന്നെ ആ മിനുസം ഉള്ള കല്ലായി തീരുവാൻ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം ...
Comments