പരിശുധത്മവിനെ കെടുത്തുന്ന പ്രവർത്തി നമ്മളിൽ ഉണ്ടാകരുത്..
യിസ്രായേലിന്റെ ന്യായാധിപനായ ശിംശോൻ.തന്റെ ജനത്തെ ഫെലിസ്തിയരിൽ നിന്ന് രക്ഷിക്കുവാൻ ദൈവം ,അമ്മയുടെ ഉദരം മുതൽ വിശുദ്ധീകരിച്ചു വേർതിരിച്ച നാസീർ വ്രതക്കാരനായ ശിംശോൻ..
യെഹോവയുടെ ആത്മാവ് അവനിൽ ആവസിച്ചപ്പോൾ അമാനുഷിക ശക്തികൾ അവൻ കാണിച്ചു..
പക്ഷെ താൻ നസീര് വ്രതക്കാരൻ ആണ് എന്നും ,ദൈവത്തിന്റെ അഭിഷിക്തനെന്നും ചിന്തിക്കാതെ അവൻ ജെടീക സുഖങ്ങളുടെ പുറകെ പോയി..
ഗസ്സയിൽ ഒരു വേശ്യയോടൊപ്പം പാർത്തിരുന്ന ശിമ്ശോനെ ഫെലിസ്തിയർ വളഞ്ഞപ്പോൾ അവൻ അർദ്ധ രാത്രി പട്ടണത്തിന്റെ കതകും ,കട്ടളക്കാലും പറിച്ചെടുത്തു രക്ഷ പെട്ടു .
എന്നിട്ട് അവൻ പോയത് ദെലീല എന്നാ സ്ത്രീയുടെ അടുത്തേക്ക്..
അവളുടെ നിര്ബന്ധത്തിനു വഴങ്ങി തന്റെ ശക്തിയുടെ രഹസ്യം അവൾക്കു വെളിപ്പെടുത്തുന്നു..
അങ്ങനെ അവളുടെ മടിയിൽ ഉറങ്ങുമ്പോൾ യെഹോവ ആയ ദൈവം അവനെ വിട്ടുപോയി.
യെഹോവ വിട്ടുപോയത് അറിയാതെ ഫെലിസ്തിയരെ നേരിട്ട ശിംശോൻ ,അവന്റെ കണ്ണുകൾ അവർ കുത്തി പൊട്ടിച്ചു..
അവനെ ചങ്ങലകൾ കൊണ്ട് ബന്ദിചു ഗസ്സയിലേക്കു കൊണ്ടുപോയി.
പരിശുധത്മ ശക്തി ധരിച്ച നമ്മൾ പാപതിലൂടെ കടന്നു പോയാൽ ,പരിശുധത്മാവ് നമ്മെ വിട്ടു പോകും എന്ന് നമ്മൾ അറിയുന്നില്ല..
ജടീക സുഖങ്ങൾ തേടി ,നമ്മൾ പോയാൽ യെഹോവ ആയ ദൈവം നമ്മെ വിട്ടു പോകും എന്ന് ഓർമിക്കുക ...
പരിശുതത്മാവ് നഷ്ടം ആയാൽ നമ്മെ തകർക്കാൻ കാത്തിരിക്കുന്ന സാത്താൻ നമ്മിൽ ആധിപത്യം സ്ഥാപിക്കും...
ചിന്തിക്കുക..പരിശുധത്മവിൽ ശക്തി പെടുക...
Comments