കേട്ട ,പഠിച്ച വചനം ജീവിതത്തിൽ പ്രാവര്ത്തികം ആക്കുക..
നമ്മൾ വചന ഘോഷണങ്ങൾ കേട്ട് കൊണ്ടേ ഇരിക്കുന്നു..ഇപ്പോൾ വീടുകളിൽ ഇരുന്നും വചനം TV യിൽ കൂടി കേള്ക്കുന്നു..അനേകം ക്രിസ്തീയ ചാനലുകൾ..
എന്നാൽ കേട്ട വചനം നമ്മളിൽ എത്ര പേര് ജീവിതത്തിൽ പ്രാവര്ത്തികം ആക്കുന്നു.?..
നമ്മൾ കേള്ക്കുന്ന വചനം ,നമ്മൾ പ്രാവര്ത്തികം ആക്കുന്നില്ല എങ്കിൽ ,നമ്മളെ തന്നെ ന്യായം വിധിക്കും എന്ന് യാകോബ് അപ്പോസ്തോലൻ മുന്നറിയിപ്പ് നല്കുന്നു.
വചനം കേട്ട് കൊണ്ട് ഇരിക്കുമ്പോൾ മാത്രം നമ്മളിൽ പലരും ദൈവത്തെ കുറിച്ച് ചിന്തിക്കുന്നു..
കേള്ക്കുന്ന വചനം അനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാൻ നമുക്ക് കഴിയണം..
അങ്ങനെ ചെയ്യുന്നില്ല എങ്കിൽ അത് ദൈവത്തെ തള്ളി കളയുന്നതിനു തുല്യം ആണ്...
ഓര്മിക്കുക...
Comments