മടുത്തു പോകാതെ പ്രാർത്ഥിക്കുക .
സോര്ഗത്തിൽ നിന്ന് തീ ഇറക്കുവാൻ ഏലിയാവ് പ്രാർത്ഥിച്ചപ്പോൾ ആ നിമിഷം തന്നെ ദൈവം തീ ഇറക്കി .
എന്നാൽ മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ച എലിയാവിന്റെ പ്രാര്ത്ഥന ദൈവം പെട്ടെന്നു കേട്ടില്ല..
ഏലിയാവ് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .അതിനു ശേഷം മഴയുടെ ലക്ഷണങ്ങൾ നോക്കുവാൻ തന്റെ ദാസനെ ഏലിയാവ് പറഞ്ഞു അയക്കുന്നു..എന്നാൽ
ദാസന്റെ മറുപടി ഒന്നും ഇല്ല. ..
എന്നാൽ നിരാശനാകാതെ ഏലിയാവ് പ്രാർത്ഥിക്കുന്നു .എഴാം പ്രാവശ്യം തന്റെ ദാസൻ വന്നു പറയുന്നു..
"ഒരു മനുഷ്യന്റെ കൈ പോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു."..ക്ഷണത്തിൽ ആകാശവും ,മേഘവും ,കാറ്റുപോലെ കരുത്തു ..
വന്മഴ പെയ്തു..
നമ്മളിൽ പലരും ,പ്രാർത്ഥിക്കുന്നു .എന്നാൽ ദൈവത്തിൽ നിന്ന് മറുപടി ലഭിക്കാതെ വരുമ്പോൾ നിരാശർ ആകുന്നു..അപ്പോൾ നമുക്ക് തോന്നും ദൈവം എന്തുകൊണ്ട് മൌനം ആണ് എന്ന്..
സോര്ഗത്തിൽ നിന്ന് തീ ഇറക്കിയ ദൈവം ,തന്റെ പ്രാര്ത്ഥന കേട്ട് മഴ നല്കും എന്നാ ഉത്തമ വിശ്വാസം എലിയാവിനു ഉണ്ടായിരുന്നു..
അതെ എലിയാവിനെ മാതൃക ആക്കി മടുത്തു പോകാതെ നമുക്ക് പ്രാർത്ഥിക്കാം ...
ദൈവം ഉത്തരം നല്കും നിചയം....
Comments