യേശു എന്തിനു മനുഷ്യൻ ആയി?

സംശയം..
യേശു ആരാണ്?
ചിലര് യേശു വിന്റെ മനുഷ്യത്വത്തെ പറയുന്ന വചനങ്ങൾ എടുത്തു യേശു  വെറും മനുഷ്യൻ മാത്രം ആണ് എന്ന് വാദിക്കുന്നു..
യേശുവിന്റെ ദൈവീകത്വത്തെ കുറിച്ച്
പറയാൻ സാത്താൻ അവരെ അനുവദിക്കുന്നില്ല.
ഭൂമിയിൽ ജീവിച്ച സമയം , യേശു ദൈവവും ,മനുഷ്യനും ആയിരുന്നു..
അതായതു ഇംഗ്ലീഷിൽ
HYPOSTATIC UNION എന്ന് പറയും..
അതായതു രണ്ടു പ്രകൃതങ്ങൾ ഒരേ വെക്തിയിൽ സമ്മേളിക്കുന്നു..
ഈ പോസ്റ്റില്‍ ചര്ച്ച ചെയ്യുന്നത് "എന്തുകൊണ്ട് യേശു മനുഷ്യന്‍ ആയി ഭൂമിയില്‍ വന്നു." എന്ന്
മാത്രം.
**************************
A) യേശു ജനിക്കുന്നതിനു മുന്പു സന്കീര്തനകാരൻ പറയുന്നു.
..........................................
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;( സങ്കീർത്തനങ്ങൾ 8:4,5,6)
*******************************
1)..ദൈവത്തെക്കാള്‍ അല്പം താഴ്ന്നവനായി
2)തേജസും ,ബഹുമാനവും അണിഞ്ഞവന്‍
3) ദൈവത്തിന്റെ കൈകളുടെ പ്രവര്ത്തി് കള്ക്ക് അധിപതി ആയവന്‍.
4)..സകല അധികാരവും അവനു.
------------------------------------
B) വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.( യോഹന്നാൻ 1:14).
*******************************
1). ദൈവത്തിന്റെ വചനം ജഡമായി തീർന്നു.
2).കൃപ നിറഞ്ഞവന്‍...സത്യം നിറഞ്ഞവന്‍
3).പിതാവിന്റെ തേജസ് അവനില്‍ കണ്ടു..
------------------------------------
C) അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
വിചാരിക്കാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ,
അനുസരണമുള്ളവനായിത്തീർന്നു..(ഫിലിപ്പിയർ 2:6,7,8.)
***************************
1)..ദൈവ രൂപത്തിൽ ഇരുന്നവൻ.
2).ദാസ രൂപം എടുത്തു.
3).മനുഷ്യ നായി.
4)തന്നെത്താൻ ശൂന്യൻ ആക്കി.
5).കുരിശു മരണത്തോളം അനുസരണം ഉള്ളവനായി.
____________________
D) മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
(എബ്രായർ 2:14)
****************************
1).മക്കൾ ജഡ രക്തങ്ങളോട് കൂടിയവർ ആണ്.
2) അതിനാൽ യേശുവും മനുഷ്യൻ ആയി.
3)മരണത്തിന്റെ അധിപതി ആയ പിശാചിനെ തന്റെ മരണത്താൽ നീക്കി .
4).മരണ ഭീതിയിൽ അടിമകൾ ആയിരുന്നവരെ നേടി..
5).നിത്യ ജീവൻ നേടി തന്നു.
------------------------------------
E) അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
(എബ്രായർ 2:17).
****************************
1) ജനത്തിന്റെ പാപത്തിനു പ്രയചിത്തം ചെയവാൻ .
2)..അവൻ കരുണ യുള്ള
മഹാ പുരോഹിതൻ ആകെണ്ടതിനു .
3)സകലത്തിലും സഹോദരൻ മാറോടു സദൃശൻ ആകാൻ
4).അവൻ മനുഷ്യൻ ആയി.
****************************
F) നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. (എബ്രായർ 4:15)...
*******************************
1).അവൻ മഹാപുരോഹിതൻ ആയി.
2).മനുഷ്യന്റെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ അവൻ മനുഷ്യൻ ആയി.
3)പാപം ഒഴിക സർവ്വതിലും അവൻ മനുഷ്യനെ പോലെ പരീഷിക്ക പ്പെട്ടു.
******************************
അപ്പോള്‍ മനസിലാക്കുക
അങ്ങനെ യേശു കരഞ്ഞു..യേശുവിനു വിശന്നു..യേശുവിനു ദാഹിച്ചു..
അവന്‍ ദാസനായി..പാപം ഒഴികെ എല്ലാത്തിലും പരീഷിക്കപ്പെട്ടു.
നമുക്ക് വേണ്ടി സഹതപിക്കുന്ന മഹാ പുരോഹിതന്‍ ആയി.
.സോയം കാൽവരിയിൽ യാഗമായി,മാനവരാശിയെ മുഴുവന്‍ നിത്യ ജീവന് അവകാശി കല്‍ ആക്കി...
മനസിലാക്കുക..ചിന്തിക്കുക..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും