ദൈവത്തിന്റെ വെറുപ്പ് നേടരുത്...
കാർഷിക വിളകൾ സമ്പത്ത് വെവസ്ടയെ നിയദ്രിച്ചിരുന്ന പഴയ നിയമ കാലം..
ന്യായമായ അളവുകളും ,തൂക്കങ്ങളും നിലവിൽ ഉള്ളപ്പോൾ ,ആവയിൽ കൃത്രിമം കാണിച്ചു ജനത്തെ വഞ്ചിചിരുന്നവരെ ,ദൈവം താക്കീതു ചെയ്തിരുന്നതായി തിരു വചനം പഠിപ്പിക്കുന്നു..
അന്യായമായി ധനം സമ്പാദിക്കുന്ന വരെ ദൈവം എത്രമാത്രം വെറുക്കുന്നു എന്ന് തിരുവചനം വരച്ചു കാട്ടുന്നു..
ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിൽ തുലാസിന് പ്രസക്തി ഇല്ലായിരിക്കും..
എന്നാൽ ദൈവ ജനം നടത്തുന്ന ക്രയ വിക്രയങ്ങൾ ദൈവത്തിന്റെ നീതിക്കും ന്യായത്തിനും ഒത്തവണ്ണം ആയിരിക്കണം..
പണം കൂടുതൽ നേടുവാനായി അന്ഗീകൃത നിയമങ്ങൾ ലെങ്കിചു കൊണ്ടുള്ള ഏതു പ്രവര്ത്തനം ആയാലും അത് വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ ദൈവ ജനത്തിന്റെ കൈകൾ അശുദ്ധം ആക്കും..
കൈകൂലി കൊടുത്തു ജോലി നേടുമ്പോൾ ,ആഹാര സാധനങ്ങളിൽ മായം കലര്തുമ്പോൾ ,മറ്റുള്ളവന് അവകാശ പ്പെട്ടത് നമ്മുടെ പദവിയും ,പണവും ഉപയോഗിച്ച് പിടിച്ചു വാങ്ങുമ്പോൾ ഓര്ക്കുക...
നമ്മുടെ കൈകൾ അശുദ്ധം ആയി.....
താത്കാലിക ലാഭത്തിനു വേണ്ടി ദൈവത്തിന്റെ വെറുപ്പ് നേടി നമ്മെത്തന്നെ അശുദ്ധം ആക്കാതിരിക്കുവാൻ ശ്രമിക്കാം...
Comments