Posts

Showing posts from March, 2016

ഹാഗരിനെ കരുതിയ ദൈവം..നമ്മെയും കരുതും..

Image
അബ്രഹാമിന്റെ ഭാര്യ ആയ സാറയുടെ ആവശ്യ പ്രകാരം ദാസി ആയ ഹാഗർ ,അബ്രഹാമിൽ നിന്ന് ഗര്ഫം ധരിക്കുന്നു.      അവൾ ഗര്ഫം തരിച്ചതിനു ശേഷം സാറയെ നിന്ദിച്ചു എന്ന കാരണത്താൽ സാറായി ഹാഗരിനോട് കഠിനമായി പെരുമാറി..      പീഡനം സഹിക്കവയ്യാതെ ഹാഗർ മരുഭൂമിയിലേക്ക് ഓടി പോയി..മനസ് തകര്ന്നു ,അലഞ്ഞു തിരിഞ്ഞു നടന്ന ഹാഗരിനെ യെഹോവയുടെ ദൂതൻ പേര് ചൊല്ലി വിളിച്ചു ,തിരികെ പോയി സാറായി ക്ക് കീഴടങ്ങി ജീവിക്കാൻ കല്പിക്കുന്നു..      അവൾ യെഹോവക്ക് "ദൈവമേ നീ എന്നെ കാണുന്നു " എന്ന് പേര്  വിളിച്ചു..     വര്ഷങ്ങള്ക്ക് ശേഷം  ,ദൈവം  കല്പിച്ചതിനു  അനുസരിച്ച്  അബ്രഹാമിന്റെ  ആവശ്യ പ്രകാരം ഹാഗരിനെയും മകനും വീട്ടില് നിന്നും പുറത്താക്ക പ്പെടുന്നു..      അങ്ങനെ ഒരു തുരുത്തി വെള്ളവും,അപ്പവും എടുത്തു  ആരോരും ഇല്ലാത്ത ഹാഗർ മകനെയും കൊണ്ട് യാത്ര ചെയ്യുന്നു..      തുരുത്തിയിലെ വെള്ളം തീരുന്നു..മരുഭൂമി..കുഞ്ഞു ദാഹിച്ചു തളർന്നു വീഴുന്നു..കുഞ്ഞു മരിച്ചു പോകുമോ എന്ന് അവൾ ഭയപ്പെടുന്നു..       തന്റെ ഓമന പുത്രന്റെ മരണം കാണാൻ കഴിയാതെ അവൾ നിലവിളിക്കുന്നു..       വര്ഷങ്ങള്ക്ക് മുൻപ് അവൾ ഗര്ഫം തരിചിരുന്നപ്പോൾ വഴിനടത്തിയ ദൈവത്തെ അവൾ മറന്നു

പാപത്തിൽ നിന്നും ഓടി അകലുക...

Image
തന്റെ ബാല്യത്തിൽ ദൈവം നല്കിയ ദർശനങ്ങൾ മാതാ പിതാക്കൻ മാരെയും ,സഹോദരൻ മാരെയും അറിയിച്ചത് കൊണ്ട് ,അസൂയ വര്ധിച്ച സഹോദരങ്ങൾ  ജോസെഫിനെ അടിമ ആയി  വിറ്റു .    അവനെ വിലക്ക് വാങ്ങിയ പോതിഫരിന്റെ ഭാര്യ പല പ്രാവശ്യം ആവശ്യ പെട്ടിട്ടും അവളോട്‌ കൂടെ ശയിക്കുവാനോ ,ഇരിക്കുവാൻ പോലും അവൻ കൂട്ടാക്കിയില്ല.      അങ്ങനെ തന്റെ യെജമാനനോടുള്ള വിശോസ്ടതയും ,ദൈവത്തോടുള്ള ഭക്തിയും അവനു കാരാഗ്രഹം സമ്മാനമായി നല്കി.    എന്നാൽ ദൈവം അവനെ കാരാഗ്രഹത്തിൽ നിന്ന് മിസ്രയീമിന്റെ മേലധികാരി ആക്കി ഫറവോന്റെ കൊട്ടാരത്തിൽ എത്തിച്ചു...    അതാണ് നമ്മുടെ ദൈവം..       ദൈവത്തെ മാത്രം വിശോസിച്ചു ഇറങ്ങി തിരിച്ചവരുടെ ജീവിതം പരീഷകളും,പ്രതി സന്ധിയും നിറഞ്ഞതായിരിക്കും..എന്നാൽ ദുര്ബല നിമിഷങ്ങളിൽ ദൈവത്തിൽ കൂടുതൽ ആശ്രയിച്ചു മുന്നോട്ടു നീങ്ങിയാൽ ദൈവം നമ്മെ മാനിക്കും ....    തക്ക സമയത്ത് ദൈവം നമ്മെ ഉയർത്തും ....

ദൈവം തന്ന ദാനത്തെ സൂക്ഷിക്കുക..

Image
മനുഷ്യൻ ഈ നൂറ്റാണ്ടിൽ എല്ലാം നേടി..ശാസ്ത്ര സങ്കെതികയിൽ അത്യുച്ചത്തിൽ നില്ക്കുന്നു..എന്നാൽ അവന്റെ ആയുസ് ഒരു തുള്ളി വെള്ളത്തിനോ ,ഒരു ശ്വാസതിലോ ഒതുങ്ങും..     അതേപോലെ പരിശുതത്മ ശക്തി പ്രാപിച്ചു സുവിശേഷ ഘോഷണങ്ങളിൽ ആയിരകണക്കിന് ആളുകളെ നേടുകയും, കര്ത്താവിന്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവർ എല്ലാം വെറും മണ്ണ് പാത്രങ്ങൾ മാത്രം ആണെന്ന് പൌലോസ് കൊരിന്ത്യലെ വിശ്വാസികളെ  ഓര്മിപ്പിക്കുന്നു..      പരിശുതത്മ ശക്തി  പ്രാപിക്കുന്ന  അനേക  സഹോദരങ്ങൾ  വിചാരിക്കുന്നത്  ,തങ്ങളുടെ  ഭക്തി  കൊണ്ടും,യോഗ്യത കൊണ്ടും നേടി എടുത്തു എന്നാണ്..      എന്നാൽ പരിശുതത്മ ശക്തി ദൈവത്തിന്റെ ദാനം മാത്രമാണ് എന്നും ,അത് നല്ക പ്പെടുന്നത് സഭ നോക്കിയോ,വെക്തികളെ നോക്കിയോ,അല്ല എന്നും അപ്പോസ്തോലാൻ പ്രസ്താവിക്കുന്നു..        ദൈവം തന്ന ദാനം വെറും മൺ പത്രങ്ങളിൽ ആണ് ഉള്ളത് എന്നും ,അതീവ ശ്രദ്ധയോടും,സൂഷ്മതയോടും കൈകാര്യം ചെയ്തില്ല എങ്കിൽ ചെറിയ ആഘാധത്തിൽ പോലും ,അത് ഉടഞ്ഞു പോകുകയും,പാത്ര  തോടൊപ്പം അതിലുള്ള നിക്ഷേപവും ,എന്നെന്നേക്കു മായി നഷ്ട പ്പെടുകയും ചെയ്യും എന്നും മനസിലാക്കുക..        പാത്രം ഉടഞ്ഞു പോയാൽ നഷ്ടമാകുന്നത് ദൈവം ദാനമാ

പേര് ചൊല്ലി വിളിക്കുന്ന യേശു..

Image
ഉയർത്  എഴുന്നേറ്റ കര്ത്താ വു ഒരു സ്ത്രീയെ പേര് ചൊല്ലി വിളിക്കുന്നു..അതിനുള്ള കാരണം?.. ഏഴു ഭൂതങ്ങലാല്‍ പിടിക്കപെട്ടു സുബോദം നഷ്ടപ്പെട്ട അവള്ക്കു  ഒരു പുതിയ ജീവിതം നല്കിയ തന്റെ അരുമ നാഥന്റെ ശരീരത്തില് പൂശു വനായി സുഗന്ധ വർഗവുമയി  ആഴ്ച വട്ടത്തിലെ ഒന്നാം നാള്‍ അതിരാവിലെ ഇരുട്ടുല്ലപ്പോള്‍ അവള്‍ കല്ലറയിലേക്ക് ഓടി. ക്രൂരന്‍ മാരായ റോമന്‍ പടയളി കല്‍ കാവല്‍ നില്ക്കു ന്ന കല്ലറ, വിജനത ,ആപത്തുകള്‍ അതൊന്നും ഓര്ക്കാ തെ അവള്‍ ഓടി.. അവിടെ ചെന്ന അവള്‍ കണ്ടത് കല്ലറയുടെ മുന്നില്‍ വച്ചിരിക്കുന്ന കല്ലു ആരോ മാറ്റിയിരിക്കുന്നു.. അത് കണ്ട അവള്‍ തിരിഞ്ഞു ഓടി. ഇരുട്ടിളൂടെ. പത്രോസിനെയും,യോഹന്നാനെയും കൂട്ടി കല്ലറയില്‍ അവള്‍ തിരികെ ചെല്ലുന്നു. കര്ത്താ്വിനെ കാണാതെ പത്രോസും യോഹന്നാനും  മടങ്ങി . എന്നാല്‍ അവരോടൊപ്പം പോകാന്‍ അവള്‍ തയാറായില്ല.. വീണ്ടും അവള്‍ കല്ലറയിലേക്ക് നോക്കിയപ്പോള്‍ വെള്ള വസ്ത്ര ധാരികളായ രണ്ടു ദൂതന്‍ മാര്‍.. അവര്‍ അവളോട്‌ "സ്ത്രീയെ കരയുന്നത് എന്ത്" എന്ന് ചോദിച്ചു. "എന്റെ കര്ത്താ വിനെ എടുത്തു കൊണ്ട് പോയി.അവനെ എവിടെ വച്ചു എന്ന് ഞാന്‍ അറിയുന്നില്ല "എന്ന് അവള്‍ ഉത്തരം നല്കി.

JESUS IS YAHWE...യേശു ക്രിസ്തു തന്നെ യെഹോവ.

Image
യേശു ആരാണ് എന്ന് ദാവക്കാര്ക്ക്െ വലിയ സംശയം.മറ്റു ചില വിശ്വാസികള്ക്കും  സംശയം. ഞാനും പിതാവും ഒന്ന് തന്നെയാണ് എന്ന് യേശു തന്റെ വചനത്തിലൂടെ വെളിപ്പെടുതിയിട്ടും ചിലര്ക്ക്  സംശയം. ഇതാ വിശുദ്ധ വചനം വെളിപ്പെടുത്തുന്നു..യേശു ക്രിസ്തു യെഹോവ തന്നെ.. 1)....ആദ്യനും അന്ത്യനും ****************************** A)..യെഹോവ ആയ ദൈവം ആദ്യനും അന്ത്യനും ആണ്. ----------------------------------------------- യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശയ്യാ 44:6) B)..യേശു ക്രിസ്തുവും ആദ്യനും അന്ത്യനും ആണ്. ---------------------------------------------- അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.( വെളിപ്പാടു 1:17) 2)..ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ************************************ A)...യെഹോവ ആയ ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നു. ----------------------------------- അതിന്നു ദൈവം

സൊന്തം രക്തം കൊണ്ട് എഴുതിയ പുതിയ നിയമം.

Image
പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ     യേശു തന്റെ രണ്ടു ശിഷ്യൻ മാരെ അയക്കുന്നു..അടയാളം ഒരു മനുഷ്യൻ ഒരു കുടം വെള്ളം ആയി അവര്ക്ക് എതിരെ വരും. .   സാധാരണ സ്ത്രീകൾ ആണ് കുടവും വെള്ളവും ആയി പോകുന്നത്..ഇവിടെ ഒരു മനുഷ്യൻ..    ആ മനുഷ്യനോടു വിരുന്നു ശാല എവിടെ..എന്ന് ചോദിക്കാൻ യേശു പറഞ്ഞു വിടുന്നു.അവർ ചോതിക്കുന്നു.      അങ്ങനെ ആ വീട്ടുടയവൻ അണിയിച്ചൊരുക്കിയ വൻ മാളിക കാണിച്ചു കൊടുക്കുന്നു.    ശിഷ്യൻ മാർ യേശു പറഞ്ഞത് പോലെ പെസഹ ഒരുക്കുന്നു..   സമയം ആയപ്പോൾ 12 ശിഷ്യൻ മാറോടു കൂടി അവൻ ഭക്ഷണത്തിന് ഇരുന്നു.    കഷ്ടത അനുഭവിക്കുന്നതിനു മുൻപ് യേശുവിനു പെസഹ അവരോടു കൂടെ ഭക്ഷിക്കുവാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്ന് യേശു വെളിപ്പെടുത്തുന്നു..   താൻ ദൈവരാജ്യത്തിന് ഭൂമിയിൽ മടങ്ങി  വരുകയോളം  ഇതിൽ പരം ഒരു ആഘോഷം തനിക്കില്ല എന്നും യേശു പറയുന്നു..     1) അവൻ അപ്പം എടുത്തു.**** തന്നില് മനുഷ്യ ശരീരം എടുത്തു.. 2).അവൻ നുറുക്കി..****** ക്രൂശിൽ അവൻ നുറുക്ക പെടുവാൻ പോകുന്നു 3).അവൻ കൊടുത്തു ...****** അവനെ തന്നെ നമുക്ക് വേണ്ടി നല്കി..     അങ്ങനെ അത്താഴം കഴിഞ്ഞു അവൻ പാന

കർത്താവു കാണിച്ചു തന്ന സൌമ്യതയും, താഴ്മയും

Image
കർത്താവു ശിഷ്യൻ മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചു ചില ക്രിസ്തീയ സഭകൾ "കാൽ കഴുകൽ ശുശ്രൂഷ "നടത്തുന്നു.. എന്നാൽ കർത്താവു ശിഷ്യൻ മാരുടെ കാല് കഴുകുവാനുള്ള സാഹചര്യം.,അത് ലോകത്തിനു എന്ത് സന്ദേശം നല്കി എന്ന് നമ്മൾ സൗകര്യ പൂർവ്വം മറന്നുപോകുന്നു..   അന്ന് പലസ്തീനിലെ  വഴികൾ ,പൂഴി  മണ്ണും  ചെളിയും  നിറഞ്ഞത്‌  ആയിരുന്നു.അത് കൊണ്ട് ആരെങ്കിലും ഭവനങ്ങളിൽ അതിഥി കളായി വരുമ്പോൾ അവരുടെ കാല് കഴുകി സ്വീകരിക്കുക പതിവ് ആയിരുന്നു..      കർത്താവു ശിഷ്യൻ മാരും ആയി പെസഹ ഭക്ഷിക്കുവാൻ കടന്നു വന്നപ്പോൾ അവരുടെ കാലുകൾ കഴുകുവാൻ ആരും ഉണ്ടായിരുന്നില്ല..കർത്താവിന്റെ കാലും ആരും കഴുകി യില്ല..     ഇതിനിടയിൽ ശിഷ്യൻ മാരുടെ ഇടയിൽ തര്ക്കം ഉണ്ടായി.."ആരാണ് അവരുടെ ഇടയിൽ വലിയവാൻ."       ഈ സാഹചര്യത്തിൽ മറുപടി ഒന്നും പറയാതെ യേശു ഒരു പാത്രത്തിൽ വെള്ളം എടുത്തു തന്റെ ശിഷ്യൻ മാരുടെ ചെളിപുരണ്ട കാലുകൾ കഴുകി..തുവർത്തി ..എന്നിട്ട് പറഞ്ഞു  " കർത്താവും ഗുരുവും  ആയ  ഞാൻ  നിങ്ങളുടെ  കാലുകൾ കഴുകി എങ്കിൽ നിങ്ങൾ അന്യോന്യം കാലുകൾ കഴുകേണ്ടത് ആകുന്നു."     വലിയവൻ ആകുവാനുള്ള ശിഷ്യൻ മാരുടെ മോഹത്തിന് യേശു കടിഞ്ഞാ

യേശു ക്രിസ്തു ക്രൂശിക്ക പ്പെടും..പ്രവചനങ്ങളും നിവര്തീകരണവും.

Image
മശീഹ ആയ യേശു ക്രിസ്തു ക്രൂശിക്കപ്പെടും എന്ന് സർവ ശക്തനായ ദൈവം തന്റെ പ്രവാചകര്‍ മുഘേന വെളിപ്പെടുത്തിയിരുന്നു.. ****************************** മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. (ലൂക്കോസ.--24: 44--47) ****************************** ആ പ്രവചനങ്ങളിലൂടെ നമുക്ക് പ്രാര്ത്ഥന പൂർവ്വം സഞ്ചരിക്കാം. ----------------------------------- 1)...മുപ്പതു വെള്ളി കാശു അവന്റെ വില. **************************** A).....ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. (സെഖർയ്യാവു 11:12) ********************