പാപത്തിൽ നിന്നും ഓടി അകലുക...
തന്റെ ബാല്യത്തിൽ ദൈവം നല്കിയ ദർശനങ്ങൾ മാതാ പിതാക്കൻ മാരെയും ,സഹോദരൻ മാരെയും അറിയിച്ചത് കൊണ്ട് ,അസൂയ വര്ധിച്ച സഹോദരങ്ങൾ ജോസെഫിനെ അടിമ ആയി വിറ്റു .
അവനെ വിലക്ക് വാങ്ങിയ പോതിഫരിന്റെ ഭാര്യ പല പ്രാവശ്യം ആവശ്യ പെട്ടിട്ടും അവളോട് കൂടെ ശയിക്കുവാനോ ,ഇരിക്കുവാൻ പോലും അവൻ കൂട്ടാക്കിയില്ല.
അങ്ങനെ തന്റെ യെജമാനനോടുള്ള വിശോസ്ടതയും ,ദൈവത്തോടുള്ള ഭക്തിയും അവനു കാരാഗ്രഹം സമ്മാനമായി നല്കി.
എന്നാൽ ദൈവം അവനെ കാരാഗ്രഹത്തിൽ നിന്ന് മിസ്രയീമിന്റെ മേലധികാരി ആക്കി ഫറവോന്റെ കൊട്ടാരത്തിൽ എത്തിച്ചു...
അതാണ് നമ്മുടെ ദൈവം..
ദൈവത്തെ മാത്രം വിശോസിച്ചു ഇറങ്ങി തിരിച്ചവരുടെ ജീവിതം പരീഷകളും,പ്രതി സന്ധിയും നിറഞ്ഞതായിരിക്കും..എന്നാൽ ദുര്ബല നിമിഷങ്ങളിൽ ദൈവത്തിൽ കൂടുതൽ ആശ്രയിച്ചു മുന്നോട്ടു നീങ്ങിയാൽ ദൈവം നമ്മെ മാനിക്കും ....
തക്ക സമയത്ത് ദൈവം നമ്മെ ഉയർത്തും ....
Comments