JESUS IS YAHWE...യേശു ക്രിസ്തു തന്നെ യെഹോവ.

യേശു ആരാണ് എന്ന് ദാവക്കാര്ക്ക്െ വലിയ സംശയം.മറ്റു ചില വിശ്വാസികള്ക്കും  സംശയം.

ഞാനും പിതാവും ഒന്ന് തന്നെയാണ് എന്ന് യേശു തന്റെ വചനത്തിലൂടെ വെളിപ്പെടുതിയിട്ടും ചിലര്ക്ക്  സംശയം.

ഇതാ വിശുദ്ധ വചനം വെളിപ്പെടുത്തുന്നു..യേശു ക്രിസ്തു യെഹോവ തന്നെ..

1)....ആദ്യനും അന്ത്യനും
******************************
A)..യെഹോവ ആയ ദൈവം ആദ്യനും അന്ത്യനും ആണ്.
-----------------------------------------------
യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശയ്യാ 44:6)

B)..യേശു ക്രിസ്തുവും ആദ്യനും അന്ത്യനും ആണ്.
----------------------------------------------
അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.( വെളിപ്പാടു 1:17)

2)..ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.
************************************
A)...യെഹോവ ആയ ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നു.
-----------------------------------
അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
                             (പുറപ്പാടു് 3:14)

B)..യേശു വെളിപ്പെടുത്തുന്നു.
-------------------------------
..എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
                                     (ലൂക്കോസ് 22:70)

3)..രാജാധി രാജാവും കര്ത്താ ധി കര്ത്താേവും
*****************************************
A)...യെഹോവ രാജാധി രാജാവും കര്ത്താ ധി കര്ത്താംവും ആണു.
------------------------------------------
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.
                         (ആവർത്തനം 10:17)

B)..യേശു രാജാധി രാജാവും കര്ത്താുധി കര്ത്താതവും ആണു.
---------------------------------------------------
അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.  (വെളിപ്പാടു 17:14)

4 സൃഷ്ടാവ്
**************
A)... യെഹോവ സൃഷ്ടാവ് ആണ്...
-----------------------------------------
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
                             (യെശയ്യാ 40:28)

B)..യേശു സൃഷ്ടാവ് ആണ്.
--------------------------------
“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.  (എബ്രായർ 1:10)

5).പാറ ആകുന്നു.
*******************
A)...യെഹോവ പാറ ആകുന്നു.
-------------------------------
ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; (ആവർത്തനം 33:3,4)

B)..യേശു പാറ ആകുന്നു.
------------------------------
ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു. (1കൊരിന്ത്യർ 10:4)

6)...രക്ഷകന്‍ ആകുന്നു.
**************************
A)..യേഹോവ രക്ഷകന്‍ ആകുന്നു.
----------------------------------------
ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശയ്യാ 45:21)

B)..യേശു രക്ഷകന്‍ ആകുന്നു.
----------------------------
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. (മത്തായി 1:21).

7)..സര്‍വ്വ ഭൂമിക്കും ന്യായാധിപന്‍;
***************************************
A)...യെഹോവ സര്‍വ്വ  ഭൂമിക്കും ന്യായധിപന്‍
--------------------------------------------
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?. (ഉല്പത്തി 18:25)

B)..യേശു സര്വ്വവ ഭൂമിക്കും ന്യായധിപന്‍.
---------------------------------------------
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
                        ( 2കൊരിന്ത്യർ 5:10)

8)..വെളിച്ചം ആകുന്നു.
*************************
A)..യേഹോവ വെളിച്ചം ആകുന്നു
----------------------------
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
                              (സങ്കീർത്തനങ്ങൾ 27:1)

B)..യേശു വെളിച്ചം ആകുന്നു.
------------------------------
യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
                               (യോഹന്നാൻ 8:12)
9) പാത ഒരുക്കാന്‍......
********************
A)...യെഹോവക്ക് പാത ഒരുക്കാന്‍
------------------------------------------
കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. (യെശയ്യാ 40:3)

B)..യേശുവിനു പാത ഒരുക്കുന്നു.
----------------------------------------
അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
                     (യോഹന്നാൻ 1:23)
------------------------------------------------

സത്യാ സന്ധതയോടെ പരിശുധത്മവില്‍ വിശുദ്ധ വചനം വായിച്ചു മനസിലാക്കുന്ന ഏതൊരാള്ക്കും  മനസിലാകും
------------------------------------------------

                "  യേശു യെഹോവ തന്നെ ആണ്.".
               **********************************

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും