കർത്താവു കാണിച്ചു തന്ന സൌമ്യതയും, താഴ്മയും

കർത്താവു ശിഷ്യൻ മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചു ചില ക്രിസ്തീയ സഭകൾ "കാൽ കഴുകൽ ശുശ്രൂഷ "നടത്തുന്നു..

എന്നാൽ കർത്താവു ശിഷ്യൻ മാരുടെ കാല് കഴുകുവാനുള്ള സാഹചര്യം.,അത് ലോകത്തിനു എന്ത് സന്ദേശം നല്കി എന്ന് നമ്മൾ സൗകര്യ പൂർവ്വം മറന്നുപോകുന്നു..

  അന്ന് പലസ്തീനിലെ  വഴികൾ ,പൂഴി  മണ്ണും  ചെളിയും  നിറഞ്ഞത്‌  ആയിരുന്നു.അത് കൊണ്ട് ആരെങ്കിലും ഭവനങ്ങളിൽ അതിഥി കളായി വരുമ്പോൾ അവരുടെ കാല് കഴുകി സ്വീകരിക്കുക പതിവ് ആയിരുന്നു..

     കർത്താവു ശിഷ്യൻ മാരും ആയി പെസഹ ഭക്ഷിക്കുവാൻ കടന്നു വന്നപ്പോൾ അവരുടെ കാലുകൾ കഴുകുവാൻ ആരും ഉണ്ടായിരുന്നില്ല..കർത്താവിന്റെ കാലും ആരും കഴുകി യില്ല..

    ഇതിനിടയിൽ ശിഷ്യൻ മാരുടെ ഇടയിൽ തര്ക്കം ഉണ്ടായി.."ആരാണ് അവരുടെ ഇടയിൽ വലിയവാൻ."

      ഈ സാഹചര്യത്തിൽ മറുപടി ഒന്നും പറയാതെ യേശു ഒരു പാത്രത്തിൽ വെള്ളം എടുത്തു തന്റെ ശിഷ്യൻ മാരുടെ ചെളിപുരണ്ട കാലുകൾ കഴുകി..തുവർത്തി ..എന്നിട്ട്
പറഞ്ഞു  " കർത്താവും ഗുരുവും  ആയ  ഞാൻ  നിങ്ങളുടെ  കാലുകൾ കഴുകി എങ്കിൽ നിങ്ങൾ അന്യോന്യം കാലുകൾ കഴുകേണ്ടത് ആകുന്നു."

    വലിയവൻ ആകുവാനുള്ള ശിഷ്യൻ മാരുടെ മോഹത്തിന് യേശു കടിഞ്ഞാൺ ഇടുന്നു..

      ഇന്നു ഇങ്ങനെ  പരസ്പരം  കാലുകൾ കഴുകേണ്ട ആവശ്യം ഇല്ല എന്ന് നമ്മളിൽ പലരും പറഞ്ഞേക്കാം...

      പക്ഷെ കർത്താവിന്റെ സഭയിൽ സ്ഥാന മനങ്ങല്ക്ക് വേണ്ടി മറ്റുള്ളവരുടെ കുതികാൽ വെട്ടുമ്പോൾ ,സഭയിൽ വലിയയവനാകാൻ തർക്ക വിഷയങ്ങളാൽ കലഹങ്ങൾ സൃഷ്ടിക്കുമ്പോൾ ,

    യേശു തന്റെ ശിഷ്യൻ മാരുടെ കാലുകൾ കഴുകി തുവര്തി വൃത്തിയാക്കിയ സംഭവം ഒന്ന് ഓര്മിക്കുക..

     യേശു കാണിച്ചു തന്ന സൌമ്യതയും,താഴ്മയും,നമ്മളിൽ ഉണ്ടോ എന്ന് കൂടി പരിശോധിക്കുക.....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും