ദൈവം തന്ന ദാനത്തെ സൂക്ഷിക്കുക..

മനുഷ്യൻ ഈ നൂറ്റാണ്ടിൽ എല്ലാം നേടി..ശാസ്ത്ര സങ്കെതികയിൽ അത്യുച്ചത്തിൽ നില്ക്കുന്നു..എന്നാൽ അവന്റെ ആയുസ് ഒരു തുള്ളി വെള്ളത്തിനോ ,ഒരു ശ്വാസതിലോ ഒതുങ്ങും..
    അതേപോലെ പരിശുതത്മ ശക്തി പ്രാപിച്ചു സുവിശേഷ ഘോഷണങ്ങളിൽ ആയിരകണക്കിന് ആളുകളെ നേടുകയും, കര്ത്താവിന്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവർ എല്ലാം വെറും മണ്ണ് പാത്രങ്ങൾ മാത്രം ആണെന്ന് പൌലോസ് കൊരിന്ത്യലെ വിശ്വാസികളെ  ഓര്മിപ്പിക്കുന്നു..
     പരിശുതത്മ ശക്തി  പ്രാപിക്കുന്ന  അനേക  സഹോദരങ്ങൾ  വിചാരിക്കുന്നത്  ,തങ്ങളുടെ  ഭക്തി  കൊണ്ടും,യോഗ്യത കൊണ്ടും നേടി എടുത്തു എന്നാണ്..
     എന്നാൽ പരിശുതത്മ ശക്തി ദൈവത്തിന്റെ ദാനം മാത്രമാണ് എന്നും ,അത് നല്ക പ്പെടുന്നത് സഭ നോക്കിയോ,വെക്തികളെ നോക്കിയോ,അല്ല എന്നും അപ്പോസ്തോലാൻ പ്രസ്താവിക്കുന്നു..
       ദൈവം തന്ന ദാനം വെറും മൺ പത്രങ്ങളിൽ ആണ് ഉള്ളത് എന്നും ,അതീവ ശ്രദ്ധയോടും,സൂഷ്മതയോടും കൈകാര്യം ചെയ്തില്ല എങ്കിൽ ചെറിയ ആഘാധത്തിൽ പോലും ,അത് ഉടഞ്ഞു പോകുകയും,പാത്ര  തോടൊപ്പം അതിലുള്ള നിക്ഷേപവും ,എന്നെന്നേക്കു മായി നഷ്ട പ്പെടുകയും ചെയ്യും എന്നും മനസിലാക്കുക..
       പാത്രം ഉടഞ്ഞു പോയാൽ നഷ്ടമാകുന്നത് ദൈവം ദാനമായി നല്കിയ പരിശുധത്മവും...
       പരിശുധത്മ ശക്തി ലഭിച്ച അനേക പ്രവാചകരും, ദൈവ ദാസൻ മാരും വീണുപോയ വഴിയിലൂടെ ആണ് നമ്മളും യാത്ര ചെയ്യുന്നത് എന്ന് ഒര്മിച്ചു കൊണ്ട്..
     നാമകുന്ന മൺ പാത്രത്തിൽ ദൈവം പകര്ന്നു തന്ന വലിയ ദാനത്തെ ,സ്തോത്രതോടും ,ഭക്തിയോടും ,ഭയത്തോടും  കൂടി കൈകാര്യം ചെയ്യുവാൻ നമുക്ക് ഓരോരുത്തര്ക്കും കഴിയട്ടെ.....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും