പേര് ചൊല്ലി വിളിക്കുന്ന യേശു..
ഉയർത് എഴുന്നേറ്റ കര്ത്താ വു ഒരു സ്ത്രീയെ പേര് ചൊല്ലി വിളിക്കുന്നു..അതിനുള്ള കാരണം?..
ഏഴു ഭൂതങ്ങലാല്‍ പിടിക്കപെട്ടു സുബോദം നഷ്ടപ്പെട്ട അവള്ക്കു ഒരു പുതിയ ജീവിതം നല്കിയ തന്റെ അരുമ നാഥന്റെ ശരീരത്തില് പൂശു വനായി സുഗന്ധ വർഗവുമയി ആഴ്ച വട്ടത്തിലെ ഒന്നാം നാള്‍ അതിരാവിലെ ഇരുട്ടുല്ലപ്പോള്‍ അവള്‍ കല്ലറയിലേക്ക് ഓടി.
ക്രൂരന്‍ മാരായ റോമന്‍ പടയളി കല്‍ കാവല്‍ നില്ക്കു ന്ന കല്ലറ, വിജനത ,ആപത്തുകള്‍ അതൊന്നും ഓര്ക്കാ തെ അവള്‍ ഓടി..
അവിടെ ചെന്ന അവള്‍ കണ്ടത് കല്ലറയുടെ മുന്നില്‍ വച്ചിരിക്കുന്ന കല്ലു ആരോ മാറ്റിയിരിക്കുന്നു..
അത് കണ്ട അവള്‍ തിരിഞ്ഞു ഓടി. ഇരുട്ടിളൂടെ.
പത്രോസിനെയും,യോഹന്നാനെയും കൂട്ടി കല്ലറയില്‍ അവള്‍ തിരികെ ചെല്ലുന്നു.
കര്ത്താ്വിനെ കാണാതെ പത്രോസും യോഹന്നാനും മടങ്ങി .
എന്നാല്‍ അവരോടൊപ്പം പോകാന്‍ അവള്‍ തയാറായില്ല..
വീണ്ടും അവള്‍ കല്ലറയിലേക്ക് നോക്കിയപ്പോള്‍ വെള്ള വസ്ത്ര ധാരികളായ രണ്ടു ദൂതന്‍ മാര്‍..
അവര്‍ അവളോട് "സ്ത്രീയെ കരയുന്നത് എന്ത്" എന്ന് ചോദിച്ചു.
"എന്റെ കര്ത്താ വിനെ എടുത്തു കൊണ്ട് പോയി.അവനെ എവിടെ വച്ചു എന്ന് ഞാന്‍ അറിയുന്നില്ല "എന്ന് അവള്‍ ഉത്തരം നല്കി.
ഇതു പറഞ്ഞിട്ട് തിരികെ നോക്കുമ്പോള്‍ ഒരാള്‍ നില്കുന്നു..
അത് യേശു ആയിരുന്നു..യേശു ആണ് എന്ന് അവള്‍ അറിഞ്ഞില്ല.
യേശു അവളോട് "മറിയെ"....
തന്റെ കര്ത്താ വിനെ കാണാതെ തിരിയുമ്പോള്‍ ഉയര്ത് എഴുന്നേറ്റ കര്ത്താവിന്റെ ശബ്ദം അവള്‍ കേള്ക്കു ന്നു..
നമ്മള്‍ എല്ലാവരും യേശുവിനെ സ്നേഹിക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്നു. എന്നാല്‍ ഏകനായി ,ഏകയായി ,ആപത്തു അനര്ധങ്ങളെ വക വെക്കാതെ ,പിന്മാറാതെ, മഗ്ദലനമറിയം പോലെ യേശുവിനെ തിരയുവ്വാന്‍ കഴിഞ്ഞാല്‍...
യേശു നമ്മെയും പേര് ചൊല്ലി വിളിക്കും...നിചയം...നിചയം
Comments