യേശു ക്രിസ്തു ക്രൂശിക്ക പ്പെടും..പ്രവചനങ്ങളും നിവര്തീകരണവും.
മശീഹ ആയ യേശു ക്രിസ്തു ക്രൂശിക്കപ്പെടും എന്ന് സർവ ശക്തനായ ദൈവം തന്റെ പ്രവാചകര്‍ മുഘേന വെളിപ്പെടുത്തിയിരുന്നു..
******************************
മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. (ലൂക്കോസ.--24: 44--47)
******************************
ആ പ്രവചനങ്ങളിലൂടെ നമുക്ക് പ്രാര്ത്ഥന പൂർവ്വം സഞ്ചരിക്കാം.
-----------------------------------
1)...മുപ്പതു വെള്ളി കാശു അവന്റെ വില.
****************************
A).....ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. (സെഖർയ്യാവു 11:12)
*****************************
ഈ പ്രവചനം എഴുതപ്പെട്ടത് 520 BC ക്കും 518 BC ക്കും ഇടയിൽ
-----------------------------------
B)....അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: (മത്തായി 27:3
*****************************
പ്രവചനം നിവര്ത്തി ആയതു AD 31 ഇല്‍.
*****************************
2)...ക്രിസ്തു പീഡനം സഹിക്കും.
---------------------------------
A)...അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.. (യെശയ്യാ 53:6)
*****************************
ഈ പ്രവചനം 701--681 BC കാല അളവില്‍ എഴുതപ്പെട്ടു.
----------------------------------
B)...അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: (മത്തായി : 26:67).
---------------------------------
പ്രവചനം നിവര്ത്തി ആയതു AD 31..ഇല്‍.
*****************************
3)...അവന്‍ മൌനമായി ഇരിക്കും.
-----------------------------------
A)....തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. (യെശയ്യാ -53:7)
------------------------------------
ഈ പ്രവചനം 701--681 BC കാല അളവില്‍ എഴുതപ്പെട്ടു.
-----------------------------------
B)...അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. (മത്തായി 27:14)
-----------------------------------
പ്രവചനം നിവര്ത്തി ആയതു AD 31..ഇല്‍.
*****************************
4). അവന് നമ്മുടെ പാപങ്ങള്ക്ക് വേണ്ടി മുറിവേല്ക്കും .
----------------------------------
A).....സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശയ്യാ-4-6)
-----------------------------------
ഈ പ്രവചനം 701--681 BC കാല അളവില്‍ എഴുതപ്പെട്ടു.
-----------------------------------
B).....യേശുവിനെ നടവിലുമായി ക്രൂശിച്ചു. (യോഹന്നാൻ 19:18)
പ്രവചനം നിവര്ത്തി ആയതു AD 31..ഇല്‍.
******************************
5)..അവനെ അധിക്രമ ക്കാരുടെ കൂടെ
-----------------------------------
A)...അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശയ്യാ 53:12)
----------------------------------
ഈ പ്രവചനം 701--681 BC കാല അളവില്‍ എഴുതപ്പെട്ടു.
----------------------------------
B)...തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. (യോഹന്നാന്‍: 23:33)
-----------------------------------
പ്രവചനം നിവര്ത്തി ആയതു AD 31..ഇല്‍..
******************************
6)..അവന്‍ മരണത്തില്‍ സമ്പന്നന്‍ മാറോടു കൂടെ ആയി.
----------------------------------
A)...അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.( യെശയ്യാ -53:6)
-----------------------------------
ഈ പ്രവചനം 701--681 BC കാല അളവില്‍ എഴുതപ്പെട്ടു.
------------------------------------
B )...പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.. (ലൂക്കോസ് 23:52,53)
----------------------------------
പ്രവചനം നിവര്ത്തി ആയതു AD 31..ഇല്‍.
-----------------------------------
അങ്ങനെ യേശു ക്രൂശിക്ക പ്പെടും എന്ന് തന്റെ പ്രവാചകര്‍ മുഘെന സർവ ശക്തനായ യെഹോവ വെളിപ്പെടുത്തി..
******************************
Comments