സൊന്തം രക്തം കൊണ്ട് എഴുതിയ പുതിയ നിയമം.

പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ

    യേശു തന്റെ രണ്ടു ശിഷ്യൻ മാരെ അയക്കുന്നു..അടയാളം ഒരു മനുഷ്യൻ ഒരു കുടം വെള്ളം ആയി അവര്ക്ക് എതിരെ വരും.
.
  സാധാരണ സ്ത്രീകൾ ആണ് കുടവും വെള്ളവും ആയി പോകുന്നത്..ഇവിടെ ഒരു മനുഷ്യൻ..

   ആ മനുഷ്യനോടു വിരുന്നു ശാല എവിടെ..എന്ന് ചോദിക്കാൻ യേശു പറഞ്ഞു വിടുന്നു.അവർ ചോതിക്കുന്നു.

     അങ്ങനെ ആ വീട്ടുടയവൻ അണിയിച്ചൊരുക്കിയ വൻ മാളിക കാണിച്ചു കൊടുക്കുന്നു.

   ശിഷ്യൻ മാർ യേശു പറഞ്ഞത് പോലെ പെസഹ ഒരുക്കുന്നു..

  സമയം ആയപ്പോൾ 12 ശിഷ്യൻ മാറോടു കൂടി അവൻ ഭക്ഷണത്തിന് ഇരുന്നു.

   കഷ്ടത അനുഭവിക്കുന്നതിനു മുൻപ് യേശുവിനു പെസഹ അവരോടു കൂടെ ഭക്ഷിക്കുവാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്ന് യേശു വെളിപ്പെടുത്തുന്നു..

  താൻ ദൈവരാജ്യത്തിന്
ഭൂമിയിൽ മടങ്ങി  വരുകയോളം  ഇതിൽ പരം ഒരു ആഘോഷം തനിക്കില്ല എന്നും യേശു പറയുന്നു..

    1) അവൻ അപ്പം എടുത്തു.****
തന്നില് മനുഷ്യ ശരീരം എടുത്തു..

2).അവൻ നുറുക്കി..******
ക്രൂശിൽ അവൻ നുറുക്ക പെടുവാൻ പോകുന്നു

3).അവൻ കൊടുത്തു ...******
അവനെ തന്നെ നമുക്ക് വേണ്ടി നല്കി..

    അങ്ങനെ അത്താഴം കഴിഞ്ഞു അവൻ പാനപാത്രവും കൊടുത്തു..

   തന്റെ ചോരിയപ്പെട്ട രക്തത്തിലൂടെ അവൻ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തി..

      കർത്താവു സ്ഥാപിച്ച ഈ പുതിയ നിയമം തന്റെ ഓര്മക്കായി തന്റെ അനുയായികൾ കൊണ്ടാടി വരുന്നു..

  എന്നാൽ ഈ പുതിയ നിയമത്തിന്റെ സ്നേഹവും ,സഹനവും,ത്യാഗവും പ്രവർതികം ആക്കാതെ യേശുവിന്റെ ഓര്മക്കായി ചെയ്യുന്ന  ക്രീയകൾ കൊന്നും കർത്താവിന്റെ അനുഗ്രഹങ്ങൾ നേടുവാൻ കഴിയുകയില്ല എന്ന് നമ്മളിൽ പലര്ക്കും അറിയില്ല .

   തന്നോട് കൂടെ ഭക്ഷിച്ചവൻ
തന്നെ ഒറ്റി കൊടുക്കും എന്നും ,ശിഷ്യൻ മാർ തന്നെ വിട്ടു ഓടി പോകും എന്നും കർത്താവു അറിഞ്ഞു കൊണ്ട് തന്നെ ആണ് തന്റെ തിരു ശരീര രക്തങ്ങൾ കർത്താവു അവര്ക്ക് നല്കിയത്..

     ആത്മാർതവും ,നിസ്വര്തവും, ശത്രു മിത്ര ഭേദം ഇല്ലാത്തതും ,എല്ലാം സഹിക്കുകയും ,ക്ഷമിക്കുകയും ,ചെയ്യുന്നതു മായ സ്നേഹത്തിന്റെയും,ത്യാഗത്തിന്റെയും ,പരമോന്നത പ്രതിഫലനം ആണ് തന്റെ സൊന്തം രക്തം കൊണ്ട് എഴുതിയ പുതിയ നിയമത്തിലൂടെ കർത്താവു വെളിപ്പെടുത്തിയത്..

     യേശു  വിന്റെ സ്നേഹവും ,സഹനവും ,ക്ഷമയും ,ത്യാഗവും ,നമ്മുടെ ജീവിതത്തിൽ പ്രവർതികം ആക്കുവാൻ കഴിയുന്നില്ല എങ്കിൽ ഈ ഓര്മ പുതുക്കൽ കൊണ്ട് യാതൊരു അനുഗ്രഹവും കർത്താവിൽ നിന്ന് പ്രാപിക്കുവാൻ നമുക്ക് കഴിയുക ഇല്ല എന്ന് ഓര്മിക്കുക.....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും