ഹാഗരിനെ കരുതിയ ദൈവം..നമ്മെയും കരുതും..
അബ്രഹാമിന്റെ ഭാര്യ ആയ സാറയുടെ ആവശ്യ പ്രകാരം ദാസി ആയ ഹാഗർ ,അബ്രഹാമിൽ നിന്ന് ഗര്ഫം ധരിക്കുന്നു.
അവൾ ഗര്ഫം തരിച്ചതിനു ശേഷം സാറയെ നിന്ദിച്ചു എന്ന കാരണത്താൽ സാറായി ഹാഗരിനോട് കഠിനമായി പെരുമാറി..
പീഡനം സഹിക്കവയ്യാതെ ഹാഗർ മരുഭൂമിയിലേക്ക് ഓടി പോയി..മനസ് തകര്ന്നു ,അലഞ്ഞു തിരിഞ്ഞു നടന്ന ഹാഗരിനെ യെഹോവയുടെ ദൂതൻ പേര് ചൊല്ലി വിളിച്ചു ,തിരികെ പോയി സാറായി ക്ക് കീഴടങ്ങി ജീവിക്കാൻ കല്പിക്കുന്നു..
അവൾ യെഹോവക്ക് "ദൈവമേ നീ എന്നെ കാണുന്നു " എന്ന് പേര് വിളിച്ചു..
വര്ഷങ്ങള്ക്ക് ശേഷം ,ദൈവം കല്പിച്ചതിനു അനുസരിച്ച് അബ്രഹാമിന്റെ ആവശ്യ പ്രകാരം ഹാഗരിനെയും മകനും വീട്ടില് നിന്നും പുറത്താക്ക പ്പെടുന്നു..
അങ്ങനെ ഒരു തുരുത്തി വെള്ളവും,അപ്പവും എടുത്തു ആരോരും ഇല്ലാത്ത ഹാഗർ മകനെയും കൊണ്ട് യാത്ര ചെയ്യുന്നു..
തുരുത്തിയിലെ വെള്ളം തീരുന്നു..മരുഭൂമി..കുഞ്ഞു ദാഹിച്ചു തളർന്നു വീഴുന്നു..കുഞ്ഞു മരിച്ചു പോകുമോ എന്ന് അവൾ ഭയപ്പെടുന്നു..
തന്റെ ഓമന പുത്രന്റെ മരണം കാണാൻ കഴിയാതെ അവൾ നിലവിളിക്കുന്നു..
വര്ഷങ്ങള്ക്ക് മുൻപ് അവൾ ഗര്ഫം തരിചിരുന്നപ്പോൾ വഴിനടത്തിയ ദൈവത്തെ അവൾ മറന്നു പോയി..
എന്നാൽ ദൈവം അവൾക്കു നല്കിയ വാഗ്ദത്തം മറന്നില്ല..
ദൈവത്തിന്റെ ദൂതൻ വീണ്ടും അവളെ പേര് ചൊല്ലി വിളിക്കുകയും ,യിസ്മയെലിനെ ഒരു വലിയ ജാതി ആക്കുകയും ചെയ്യും എന്ന് ദൈവം അരുളി ചെയ്യുന്നു..
ദൈവം അവളുടെ കണ്ണ് തുറക്കുകയും ,ഹാഗർ ഒരു നീരുറവ കാണുകയും ചെയ്യുന്നു..
ചില സമയത്ത് നമ്മളിൽ പലരും ഹാഗരിനെ പോലെ തുരുത്തിയിലെ വെള്ളവും തീര്ന്നു ,നമ്മളെ വഴിനടത്തിയ ദൈവത്തെ മറന്നു ,മുന്നോട്ടു പോകാനാകാതെ നിലവിളിക്കും ,അല്ലെ??
കഴിഞ്ഞ കാലങ്ങളിൽ ആരോരും ഇല്ലാതെ ,മുന്നോട്ടു പോകാനാകാതെ നിലവിളിച്ചപ്പോൾ ഹാഗരിനെ പേര് ചൊല്ലി വിളിച്ച നമ്മുടെ ദൈവം നമ്മെയും പേര് ചൊല്ലി വിളിക്കും..
അവൻ നമ്മുടെ കണ്ണ് നീര് തുടയ്ക്കും...നിത്യ ജീവന്റെ ഉറവയിൽ നിന്ന് നമ്മുക്ക് ജീവ ജലം നല്കും.......
Comments