Posts

Showing posts from July, 2017

ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ

Image
കര്ത്താവായ യേശു ക്രിസ്തു തന്റെ പണ്ട്രണ്ടു ശിഷ്യന്‍ മാരില്‍ നിന്ന് മൂന്ന് പേരെ തിരെഞ്ഞെടുത്തു . അതായതു പത്രൊസിനെയും,യാക്കോബിനെയും ,യോഹന്നെനെയും . അവരെ ഒരു ഉയര്ന്ന മലയുടെ മുകളിലേക്ക് കൊണ്ടുപോയി. . എനിക്ക് ഉണ്ടായ ഒരു സംശയം എന്തുകൊണ്ടാണ് മൂന്ന് പേരെ മാത്രം തിരെഞ്ഞു എടുത്തത്‌? അവര്‍ വളരെ ദൂരം സഞ്ചരിച്ചു കാണും . കാരണം ലൂകൊസിന്റെ സുവിശേഷ പ്രകാരം പത്രോസും കൂടെയുള്ള യാക്കോബും ,യോഹന്നാനും ശീണം കൊണ്ട് ഉറങ്ങി പോയി. അവര്‍ ഉണര്ന്ന്പ്പോള്‍ പെട്ടെന്ന് കണ്ടത് സൂര്യനെപോലെ മിന്നി വിളങ്ങുന്ന കര്ത്താ വായ യേശുവിനെ . കൂടെ രണ്ടു പേര്‍ മോശയും, എലിയാവും അവര്‍ കര്ത്താവായ യേശുവിനോട് സംസാരിച്ചു കൊണ്ട് നില്ക്കുന്നു. ശിഷ്യന്‍ മാര്ക്ക്ത അത് മോശയും എലിയവും ആണ് എന്ന് എങ്ങനെ മനസിലായി?. മോശ മരിച്ചു കഴിഞ്ഞു സോര്ഗത്തില്‍ എത്തിയെങ്കില്‍ ഏലിയാവ് മരണം കാണാതെ എടുക്കപ്പെട്ടു.. അപ്പോള്‍ പത്രോസ് യേശുവിനോട് മൂന്ന് കുടിലുകള്‍ ഉണ്ടാക്കുന്നതിനെകുരിച്ചു പറയുന്നു.. അതായതു യേശുവിനും,മോശ ക്കു, ഏലിയാവ് വിനും ഒരേ പോലെ മൂന്ന് കുടിലുകള്‍ . പത്രോസ് അവരെ മൂന്നു പേരെയും ഒരേപോലെ കാണുന്നു. അവൻ പറയുമ്പോൾ തന്നേ പ്രകാശമ

പുതിയ നിയമ സഭ ...കര്ത്താവിന്റെ മണവാട്ടി.

Image
പുതിയ നിയമ സഭ ...കര്ത്താവിന്റെ മണവാട്ടി. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. (2കൊരിന്ത്യർ 11:2). സ്ത്രീ ദൈവത്തിന്റെ രൂപകല്പംന അനുസരിച്ച് മനോഹര സൃഷ്ടി ആണ്.. ദൈവ സൃഷ്ടിയില്‍ ഏറ്റവും മനോഹരം ഉള്ളത്.. സ്ത്രീ ഏറ്റവും മനോഹരി ആയി നില്ക്കുംന്നത് അവളുടെ വിവാഹ ദിവസം ആയിരിക്കും അല്ലെ? വിവാഹ ദിവസം അവളുടെ ജീവിതത്തെയും ,ഹൃദയത്തെയും തന്റെ മുന്പില്‍ സമര്പ്പി ച്ചത് ഏതു ഭര്ത്താ്വിനു ആണ് മറക്കാന്‍ കഴിയുന്നത്‌?. സഭയെ കുറിച്ച് ചിന്തിക്കുമ്പോള്‍ "മണവാട്ടി" എന്ന വാക്ക് വിശുദ്ധ യോഹന്നാന്‍ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത് (വെളിപാട്‌ 21:2). സഭ മണവാട്ടി എന്ന ചിന്ത സഭയുടെ മറ്റൊരു സോഭവ ഗുണ ങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. മണവാട്ടി എന്നവാക്ക് വിശോസ്ഥയെ ബോദ്യമാക്കുന്നു.. ഒരു മണവാട്ടി ഒരു സമര്പ്പ ണം എടുക്കുന്നു..സ്നേഹവും ,ഭക്തിയും ,ജീവനും ഉള്ള ഉഭയ സമ്മത തിലേക്കു അവള്‍ കടക്കുന്നു.. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന

ക്രിസ്തു മുഖേന യുള്ള ഐക്യത...പുതിയ നിയമ സഭ..

ക്രിസ്തു മുഖേന യുള്ള ഐക്യത. -------------------------------------------------- സഭയെ ക്രിസ്തുവിന്റെ ശരീരം എന്നു പറയുമ്പോള്‍ ക്രിസ്തു മുഖേനയുള്ള ഐക്യതയെ വെക്തമാക്കുന്നു.. അതായതു അനേകം അവയവങ്ങള്‍ ഒത്തു ചേര്ന്നുള്ള ശരീരം പോലെ ആണ് സഭ.. വിശുദ്ധ പൌലോസ് എഴുതി ”ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. :" (1കൊരിന്ത്യർ 12:12). എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. (1കൊരിന്ത്യർ12: 27). ക്രിസ്തുവിന്റെ ശരീരം എന്ന് പറഞ്ഞാല്‍ നാം ക്രിസ്തുവിനു ഉള്ളവര്‍ എന്നാണ്. അതായതു ക്രിസ്തു ആകുന്ന ശരീരത്തിലെ അവയവങ്ങള്‍ ആണ് നമ്മള്‍.. ഭൌതിക ശരീരത്തിലെ അവയവങ്ങള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.അതുപോലെ ക്രിസ്തു ആകുന്ന ശരീരത്തിലെ അവയവങ്ങള്‍ ആകുന്ന നാമും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു

പുതിയ നിയമ സഭ ...ക്രിസ്തുവിന്റെ ശരീരം...

പുതിയ നിയമ സഭ ...ക്രിസ്തുവിന്റെ ശരീരം ഇന്നത്തെ പല സഭകളുടെയും സോഭാവം കണ്ടു തെറ്റി ധരിച്ചത് കൊണ്ട് പുതിയ നിയമ സഭയുടെ സോഭവവും തെറ്റായി അനേകരുടെ മനസ്സില്‍ ചിത്രീ കരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ നിയമ സഭ എന്താണ് എന്ന് മനസിലാക്കേണ്ടത് ആവശ്യം ആണ്.. അങ്ങനെ നമ്മള്‍ മനസിലാക്കുമ്പോള്‍ സഭയുടെ പ്രവര്ത്ത നം,ഉദ്ദേശം എന്നിവ മനസിലാകുകയുള്ളു.. വിശുദ്ധ പൌലോസിന്റെ എഴുത്തുകളില്‍ സഭയെ ക്രിസ്തുവിന്റെ ശരീരം എന്ന് വരച്ചു കാണിക്കുന്നു... എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. (1കൊരിന്ത്യർ 12:27). ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന ഓരോ വെക്തിയിലും പരിവര്ത്തനം നടക്കുന്നു. വി ;പൌലോസ് എഴുതി ”യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? "...(റോമര്‍ 6:3). അപ്പോള്‍ ക്രിസുവിന്റെ ശരീരം ആകുന്ന സഭയില്‍ ചേരുവാന്‍ നാം സ്നാനം കൈകൊണ്ടു.. പൌലോസ് പിന്നെയും വിവരിക്കുന്നു.. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും

OPEN YOUR EYES....കണ്ണ് തുറക്കുക

Image
അപ്പോസ്തോല പ്രവര്തികളിലെ അതി പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനതിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ട്‌പോകാം..   അപ്പോസ്തോലനായ പൌലോസ് അഗ്രിപ്പാവിന്റെ ന്യായസനതിനു മുന്പില്‍. താന്‍ ആരായിരുന്നു എന്നും പരീഷനായ താന്‍ എങ്ങനെ കര്‍ത്താവായ യേശുവിന്റെ മാര്‍ഗത്തിലേക്ക് വന്നു എന്നും അപ്പോസ്തോലനായ പൌലോസ് വിവരിക്കുന്നു. പൌലോസും കൂടെ ഉള്ളവരും സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കാണുന്നതും എല്ലാവരും താഴെ വീഴുന്നതും പൌലോസ് അഗ്രിപ്പാവിന്റെ മുന്‍പില്‍ വരച്ചു കാണിക്കുന്നു.. നിലത്തു വീണ പൌലോസിനെ കര്‍ത്താവായ യേശു തന്റെ സുവിശേഷം അറിയിക്കുവാന്‍ നിയോഗിക്കുന്നു. എന്തായിരുന്നു പൌലോസിന്റെ ദൌത്യം അതാണ് നമ്മുടെ വിഷയം " അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു."(   പ്രവൃത്തികൾ 26:18). കര്‍ത്താവായ യേശു പൌലോസിനോട്‌ അരുളിച്ചെയ്ത വചനങ്ങള്‍ ആണി

സഭ പിതാക്കന്മാര്‍ 2

Image
Pope Anacletus വിശുദ്ധനായ pope Anacletus ക്രി വ 25 യില്‍ റോമില്‍ ജനിച്ചു. ക്രി വ 79 മുതല്‍ 92 വരെ റോമന്‍ സഭയെ നയിച്ചത് ഇദ്ദേഹം ആയിരുന്നു. റോമന്‍ സഭയെ 25 പാരിഷ് കളായി തിരിച്ചത് ഇദ്ദേഹം ആണ് എന്ന് കരുതപ്പെടുന്നു. ക്രി വ ഏപ്രില്‍ 26 ഇല്‍ ഇദ്ദേഹം കാലം ചെയ്തു. ശവ കുടീരം റോമിലെ ST PETERS BASALICA യില്‍. ഏപ്രില്‍ 26 റോമന്‍ കത്തോലിക സഭ ഇദ്ദേഹത്തെ ഓര്‍മ്മിക്കുന്നു..

സഭ പിതാക്കന്‍മാര്‍ 1

Image
വിശുദ്ധനായ pope ലീനോസ് നെ റോമിലെ ഒന്നാമത്തെ ബിഷപ്പ് ആയി oxford dictionay of popes വിശേഷിപ്പിച്ചിരിക്കുന്നു.  AD 180 തുകളില്‍ വിശുദ്ധ IRENIUS നാള്‍ എഴുതപ്പെട്ട കൃതികളില്‍ POPE ലീനോസ് നെ കുറിച്ച് പറഞ്ഞിരിക്കുന്നു.. അദ്ദേഹം ജനിച്ചത്‌ ക്രി വ 10 ഇല് അന്നത്തെ റോമന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്ന ഇറ്റലി യിലെ ടുസ്കാനി എന്ന പ്രവ്ശ്യിലെ VOLTERA എന്ന പര്‍വ്വത പട്ടണത്തില്‍ ആയിരുന്നു..        ക്രി വ 67 മുതല്‍ ക്രി വ 76 വരെ അദ്ദേഹം റോമിലെ സഭയെ നയിച്ചു. ക്രി വ 76 ഇല് കാലം ചെയ്തു. വിശുദ്ധനായ ലീനോസിനെ കുറിച്ച് അപ്പോസ്തോലനായ പൌലോസ് 2 thimothy 4:21 ഇല്‍ എഴുതിയിരിക്കുന്നു.. അദ്ധേഹത്തിന്റെ കബരിടം റോമിലെ   St. Peter's Basilica യില്‍. വിശുദ്ധ Irenaeus ന്റെ വാക്കുകള്‍ പ്രകാരം അപ്പോസ്തോലന്‍ മാരായ പത്രോസിനും പൌലോസിനും ശേഷം റോമിലെ സഭയെ നയിച്ചത് വിശുദ്ധ  ലീനോസ് ആയിരുന്നു.. ആഗ്ലിക്കന്‍ ,ലുതെരന്‍ ,റോമന്‍ കാതെലിക് സഭകള്‍ സെപ്റ്റംബര്‍ 23 വിശുദ്ധനായ ലീനോസിന്റെ ഓര്‍മ്മ ദിവസം ആയി കൊണ്ടാടുന്നു..

ആദ്യ കാല സഭാപിതാക്കന്‍ മാര്‍

Image
സഭാപിതാക്കന്മാർ , അല്ലെങ്കിൽ   ആദ്യകാലസഭാപിതാക്കന്മാർ   ക്രൈസ്തവ സഭയുടെ   ആദ്യകാലത്ത് , പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളിൽ സഭയെ സ്വാധീനിച്ച   ദൈവശാ‍സ്ത്രജ്ഞരും   ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത് , വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങൾ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും   പുതിയ നിയമ   ഗ്രന്ഥകർത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തിൽ പെടുത്തുന്നില്ല. ലത്തീനിൽ   എഴുതിയിരുന്നവർ ലാറ്റിൻ(സഭാ)പിതാക്കന്മാർ എന്നും   ഗ്രീക്കിൽ എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിൻ സഭാപിതാക്കന്മാർ   തെർത്തുല്യൻ ,  വിശുദ്ധ ഗ്രിഗറി ,  ഹിപ്പോയിലെ ആഗസ്തീനോസ് ,  മിലാനിലെ വിശുദ്ധ അംബ്രോസ് ,  വിശുദ്ധ ജെറോം   എന്നിവരാണ് ; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാർ   ലിയോണിലെ വിശുദ്ധ ഐറേനിയസ് ,  ഒരിജൻ ,  അത്തനാസിയൂസ് ,  വിശുദ്ധ ജോൺ ക്രിസോസ്തോം , മൂന്നു   കപ്പദോച്ചിയൻ പിതാക്കന്മാർ   എന്നിവരാണ്. സഭയുടെ ശൈശവദശയിലെ , പ്രത്യേകിച്ച് ക്രിസ്തുവിന്റെ   അപ്പസ്തോലന്മാർക്ക് ശേഷം