ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ

കര്ത്താവായ യേശു ക്രിസ്തു തന്റെ പണ്ട്രണ്ടു ശിഷ്യന്‍ മാരില്‍ നിന്ന് മൂന്ന് പേരെ തിരെഞ്ഞെടുത്തു .
അതായതു പത്രൊസിനെയും,യാക്കോബിനെയും ,യോഹന്നെനെയും .
അവരെ ഒരു ഉയര്ന്ന മലയുടെ മുകളിലേക്ക് കൊണ്ടുപോയി.
.
എനിക്ക് ഉണ്ടായ ഒരു സംശയം എന്തുകൊണ്ടാണ് മൂന്ന് പേരെ മാത്രം തിരെഞ്ഞു എടുത്തത്‌?
അവര്‍ വളരെ ദൂരം സഞ്ചരിച്ചു കാണും .
കാരണം ലൂകൊസിന്റെ സുവിശേഷ പ്രകാരം പത്രോസും കൂടെയുള്ള യാക്കോബും ,യോഹന്നാനും ശീണം കൊണ്ട് ഉറങ്ങി പോയി.
അവര്‍ ഉണര്ന്ന്പ്പോള്‍ പെട്ടെന്ന് കണ്ടത് സൂര്യനെപോലെ മിന്നി വിളങ്ങുന്ന കര്ത്താ വായ യേശുവിനെ .
കൂടെ രണ്ടു പേര്‍
മോശയും, എലിയാവും
അവര്‍ കര്ത്താവായ യേശുവിനോട് സംസാരിച്ചു കൊണ്ട് നില്ക്കുന്നു.
ശിഷ്യന്‍ മാര്ക്ക്ത അത് മോശയും എലിയവും ആണ് എന്ന് എങ്ങനെ മനസിലായി?.
മോശ മരിച്ചു കഴിഞ്ഞു സോര്ഗത്തില്‍ എത്തിയെങ്കില്‍
ഏലിയാവ് മരണം കാണാതെ എടുക്കപ്പെട്ടു..
അപ്പോള്‍ പത്രോസ് യേശുവിനോട് മൂന്ന് കുടിലുകള്‍ ഉണ്ടാക്കുന്നതിനെകുരിച്ചു പറയുന്നു..
അതായതു യേശുവിനും,മോശ ക്കു, ഏലിയാവ് വിനും ഒരേ പോലെ മൂന്ന് കുടിലുകള്‍ .
പത്രോസ് അവരെ മൂന്നു പേരെയും ഒരേപോലെ കാണുന്നു.
അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു:
ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. (മത്തായി 17:5).
പത്രോസ് അവരെ മൂന്നു പേരെയും ഒരേപോലെ കാണുമ്പോള്‍ പിതാവായ ദൈവം അരുളിച്ചെയ്യുന്നു.. ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.
മോശ ക്ക് ചെവി കൊടുപ്പാന്‍ അല്ല പറഞ്ഞത് ,എലിയാവിനും അല്ല
ദൈവ പുത്രനായ കര്ത്താ വായ യേശുവിനു ചെവി കൊടുപ്പാന്‍ പിതാവായ ദൈവം അരുളി ചെയ്യുന്നു.
ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
അതെ നമുക്ക് കേള്ക്കു വാന്‍ ഉള്ളത് കര്ത്താ്വിന്റെ വചനങ്ങള്‍ ആണ്..
അതാണ് അനുസരിക്കേണ്ടത്‌ ...അതാണ് പിന്തുടരേണ്ടത്..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും