ക്രിസ്തു മുഖേന യുള്ള ഐക്യത...പുതിയ നിയമ സഭ..

ക്രിസ്തു മുഖേന യുള്ള ഐക്യത.

--------------------------------------------------

സഭയെ ക്രിസ്തുവിന്റെ ശരീരം എന്നു പറയുമ്പോള്‍ ക്രിസ്തു മുഖേനയുള്ള ഐക്യതയെ വെക്തമാക്കുന്നു..

അതായതു അനേകം അവയവങ്ങള്‍ ഒത്തു ചേര്ന്നുള്ള ശരീരം പോലെ ആണ് സഭ..

വിശുദ്ധ പൌലോസ് എഴുതി ”ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. :" (1കൊരിന്ത്യർ 12:12).


എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. (1കൊരിന്ത്യർ12: 27).


ക്രിസ്തുവിന്റെ ശരീരം എന്ന് പറഞ്ഞാല്‍ നാം ക്രിസ്തുവിനു ഉള്ളവര്‍ എന്നാണ്. അതായതു ക്രിസ്തു ആകുന്ന ശരീരത്തിലെ അവയവങ്ങള്‍ ആണ് നമ്മള്‍..

ഭൌതിക ശരീരത്തിലെ അവയവങ്ങള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.അതുപോലെ ക്രിസ്തു ആകുന്ന ശരീരത്തിലെ അവയവങ്ങള്‍ ആകുന്ന നാമും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു,ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.(1കൊരിന്ത്യർ12: 25) .


അതിനാൽ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു. (1കൊരിന്ത്യർ12:26) .


ഇതാണ് ദൈവീക മര്മ്മം.
ക്രിസ്തുവിന്റെ ശരീരം ആകുന്നു സഭ എന്ന് മനസിലാകുമ്പോള്‍ ഇന്ന് നിലവിലുള്ള നാമധേയ സഭകള്‍ ഇല്ലാതെ ആകും..

ഇന്ന് നിലവിലുള്ള നാമധേയ സഭകള്‍ ഒരു ശരീരത്തിലെ അവയവങ്ങള്‍ അല്ല.

പല ആശയങ്ങള്‍ പല വിശ്വാസങ്ങള്‍ എങ്ങനെ ഒരു ശരീരത്തിലെ അവയവങ്ങള്‍ ആകും ?

കര്ത്താവായ യേശുവിനെ കാണിച്ചു കൊടുത്ത രാത്രിയില്‍ അവന്‍ ശിഷ്യന്‍ മാരുടെ ഐക്യത ക്ക് വേണ്ടി പിതാവിനോട് പ്രാര്ത്ഥി ക്കുന്നു.

നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. (യോഹന്നാൻ 17:23).


കര്ത്താവായ യേശുവിന്റെ ശരീരത്തിലെ അവയവങ്ങള്‍ ആണ് നാം എന്ന് തിരിച്ചറിയുമ്പോള്‍ ,ശരീരത്തിലെ അവയങ്ങള്‍ പരസ്പരം കരുതുന്നപോലെ നാമും പരസ്പരം കരുതുന്നു..പരസ്പരം സ്നേഹിക്കുന്നു..പരസ്പം മത്സരിക്കുന്നില്ല..

കര്ത്താ്വായ യേശുവിനെ സ്നേഹിക്കുന്നു ,ബഹുമാനിക്കുന്നു എന്നൊക്കെ അവകാശപ്പെടുന്നവര്‍ പലതും മറക്കുന്നു.. എന്തിനു വേണ്ടി ?.ആര്ക്കുവ വേണ്ടി ?..

ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭക്ക് പല കടമകളും ഉണ്ട്.

പുതിയ നിയമ സഭ ക്രിസ്തുവിന്റെ ശരീരം ആകുന്നു.

അതൊരു സംഘടന അല്ല.

ക്രിസ്തുവിന്റെ ആത്മാവുള്ള ഒരു സ്ഥാപനം ആണ്.

ഈ പുതിയ നിയമ സഭയെ നയിക്കുന്നത് അതിന്റെ തലയാകുന്ന ക്രിസ്തു ആണ്.

കര്ത്തായവായ യേശുവിന്റെ മഹത്വത്തിനായി ജീവിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമ സഭയുടെ ലോകത്തിലെ ഉദ്ദേശം.

ഉദ്ദേശം മറക്കാതെ ഇരിക്കുക..

നാം ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ അംഗം ആണോ ?

നാം ചിന്തിക്കുക.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും