പുതിയ നിയമ സഭ ...ക്രിസ്തുവിന്റെ ശരീരം...

പുതിയ നിയമ സഭ ...ക്രിസ്തുവിന്റെ ശരീരം
ഇന്നത്തെ പല സഭകളുടെയും സോഭാവം കണ്ടു തെറ്റി ധരിച്ചത് കൊണ്ട് പുതിയ നിയമ സഭയുടെ സോഭവവും തെറ്റായി അനേകരുടെ മനസ്സില്‍ ചിത്രീ കരിക്കപ്പെട്ടിരിക്കുന്നു.
അതിനാല്‍ പുതിയ നിയമ സഭ എന്താണ് എന്ന് മനസിലാക്കേണ്ടത് ആവശ്യം ആണ്..
അങ്ങനെ നമ്മള്‍ മനസിലാക്കുമ്പോള്‍ സഭയുടെ പ്രവര്ത്ത നം,ഉദ്ദേശം എന്നിവ മനസിലാകുകയുള്ളു..
വിശുദ്ധ പൌലോസിന്റെ എഴുത്തുകളില്‍ സഭയെ ക്രിസ്തുവിന്റെ ശരീരം എന്ന് വരച്ചു കാണിക്കുന്നു...
എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. (1കൊരിന്ത്യർ 12:27).
ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന ഓരോ വെക്തിയിലും പരിവര്ത്തനം നടക്കുന്നു.
വി ;പൌലോസ് എഴുതി ”യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? "...(റോമര്‍ 6:3).
അപ്പോള്‍ ക്രിസുവിന്റെ ശരീരം ആകുന്ന സഭയില്‍ ചേരുവാന്‍ നാം സ്നാനം കൈകൊണ്ടു..
പൌലോസ് പിന്നെയും വിവരിക്കുന്നു..
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. (1കൊരിന്ത്യർ 12:13)
ഒരേ നാമത്തില്‍ സ്നാനം ഏറ്റവര്‍ ഒരേ ശരീരം ആയി മാറി..
ഈ ഏക ആത്മീയ ഒത്തു ചെരലിനെ വിവാഹവുമായി താരതമ്യം ചെയ്യുന്നു.
.
ഒരു പുരുഷനും സ്ത്രീയും വിവാഹ ബന്ധത്തിലേക്ക് കടക്കുമ്പോള്‍ "രണ്ടു വെക്തികള്‍ ഒരുമിച്ചു ജീവിക്കുവാന്‍ തുടങ്ങുന്നു
എന്നതിനേക്കാള്‍ ഉപരി വിവാഹ ബന്ധത്തിലൂടെ അവര്‍ ഏകീ ഭവിക്കുന്നു..
അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.(എഫെസ്യർ 5:31).
അങ്ങനെ വിവാഹം എന്നാല്‍ രണ്ടു പേര്‍ ഒരിമിച്ചു ജീവിക്കുവാനുള്ള സമ്മതം അല്ല മറിച്ചു ഒരു ദേഹം ആയി തീരാന്‍ ഉള്ള സമ്മതം ആണ്..
ഈ സമ്മതത്തെ വേര്പി രിക്കാന് മരണതിണോ വെഭിചാരതിണോ മാത്രമേ കഴിയൂ.
അങ്ങനെ വിവാഹ ബന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ശരീരത്തില്‍ ഒരാള്ക്ക് മാത്രം ഉള്ള അധികാരം നഷ്ടമാകുന്നു..
പൌലോസ് അപ്പോസ്തോലന്‍ പറയുന്നു..
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
(1 കൊരിന്ത്യർ 7:4) .
അങ്ങനെ ക്രിതുവിന്റെ ശരീരം ആകുന്ന സഭയില്‍ നാം എകീ ഭവിക്കുമ്പോള്‍ കര്ത്താുവായ യേശുവിനോട് കൂടെ നാം ഒന്നായി തീരുന്നു..
കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു. (1കൊരിന്ത്യർ 6:17).
അപ്പോള്‍ നമ്മുടെ ശരീരത്തില്‍ ആര്ക്കാ ണ് അധികാരം?...
അപ്പോള്‍ ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയില്‍ ആര്ക്കാാണ് അധികാരം?....
മനസിലാക്കുക ...പ്രാര്‍ത്ഥിക്കുക..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും