OPEN YOUR EYES....കണ്ണ് തുറക്കുക

അപ്പോസ്തോല പ്രവര്തികളിലെ അതി പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനതിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ട്‌പോകാം..

  അപ്പോസ്തോലനായ പൌലോസ് അഗ്രിപ്പാവിന്റെ ന്യായസനതിനു മുന്പില്‍.

താന്‍ ആരായിരുന്നു എന്നും പരീഷനായ താന്‍ എങ്ങനെ കര്‍ത്താവായ യേശുവിന്റെ മാര്‍ഗത്തിലേക്ക് വന്നു എന്നും
അപ്പോസ്തോലനായ പൌലോസ് വിവരിക്കുന്നു.

പൌലോസും കൂടെ ഉള്ളവരും സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കാണുന്നതും എല്ലാവരും താഴെ വീഴുന്നതും പൌലോസ് അഗ്രിപ്പാവിന്റെ മുന്‍പില്‍ വരച്ചു കാണിക്കുന്നു..

നിലത്തു വീണ പൌലോസിനെ കര്‍ത്താവായ യേശു തന്റെ സുവിശേഷം അറിയിക്കുവാന്‍ നിയോഗിക്കുന്നു.

എന്തായിരുന്നു പൌലോസിന്റെ ദൌത്യം
അതാണ് നമ്മുടെ വിഷയം

"അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു."( പ്രവൃത്തികൾ 26:18).

കര്‍ത്താവായ യേശു പൌലോസിനോട്‌ അരുളിച്ചെയ്ത വചനങ്ങള്‍ ആണിത്..
കര്‍ത്താവായ യേശുവിന്റെ കുരിശു മരണത്താല്‍ മാനവരാശിക്ക് പാപമോചനം കിട്ടി കഴിഞ്ഞു..

കര്‍ത്താവായ യേശുവില്‍ വിശ്വാസത്താല്‍ എല്ലാവരും ശുദ്ധീകരിക്കപ്പെട്ടു. ഈ അറിവ് ലോകത്തിനു നല്കാന്‍ വേണ്ടി അപ്പോസ്തോലനായ പൌലോസിനെ കര്‍ത്താവു അയക്കുന്നു..

ലോകം സാത്താന്റെ അധികാരത്തില്‍ ഇരുളില്‍ കഴിയുന്നു..

അവരെ ഈ വലിയ അറിവ് അറിയിക്കാനും സാത്താന്റെ അധികാരത്തില്‍ നിന്ന് സര്‍വ ശക്തനായ ദൈവത്തിങ്കലേക്കു അടുപ്പിക്കാനും ആണ് പൌലോസിനെ കര്‍ത്താവായ യേശു തിരെഞ്ഞെടുത്തത്..

ഇന്നും ലോകത്തില്‍ ഈ അന്ധകാരത്തില്‍ കഴിയുന്നവരെ കാണാന്‍ കഴിയും..
നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി ,അതില്‍ ജാതിയോ ,മതമോ ,വര്‍ണ്ണമോ,വര്‍ഗ്ഗമോ ഇല്ലാതെ ലോകത്തിലെ സകല മാനവ രാശിക്കും വേണ്ടി കര്‍ത്താവായ യേശു കുരിശില്‍ യാഗമായി..

കുരിശില്‍ ചൊരിഞ്ഞ കര്‍ത്താവിന്റെ രക്തത്താല്‍ നമുക്ക് പാപമോചനം നല്‍കപ്പെട്ടു...ആരൊക്കെ കര്‍ത്താവായ യേശുവില്‍ വിശോസിക്കുന്നുവോ അവര്‍ക്ക് ഒക്കെയും ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും നല്‍കപ്പെട്ടു..

ഈ വലിയ അറിവ് നമ്മെ സത്യത്തിലേക്ക് നയിക്കും..

ഇതുവരെ ഈ അറിവിലേക്ക് അടുക്കാത്തവര്‍ ചിന്തിക്കുക..
കര്‍ത്താവായ യേശുവില്‍ വിശോസിക്കുക

സാത്താന്റെ അധികാരത്തില്‍ നിന്ന് സര്‍വശക്തനായ ദൈവത്തിന്റെ അധികാരത്തിലേക്ക് വരിക

കര്‍ത്താവായ യേശു നിങ്ങളെ വിളിക്കുന്നു..

കണ്ണ് തുറക്കുക അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് വരിക.....
കടപ്പാട്  Br sajith joseph









Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും