
7 . # കർത്താവിന്റെ # ശിഷ്യൻമാർ # വിശുദ്ധ # തോമശ്ലീഹ കർത്താവായ യേശുവിന്റെ ഊർജ സ്വലനായ ശിഷ്യൻ എന്നാണ് തോമ ശ്ളീഹായെ അറിയപ്പെടുന്നതു. വിശുദ്ധ തോമ ശ്ലീഹാക്ക് ദിദിമോസ്(ഇരട്ട) എന്നും ,യെഹൂദാ എന്നും രണ്ടു പേരുകൾ ഉണ്ടായിരുന്നു. തോമസ് എന്നത് അറമായ സുറിയാനിയിലെ നാമവും ദിദിമോസ് അതിന്റെ ഗ്രീക്ക് പരിഭാഷയും ആണ്. തോമാശ്ലീഹാ ഗലീലക്കാരൻ ആയിരുന്നു.സുവിശേഷത്തിൽ അദ്ദേഹത്തെ പരിചയ പെടുത്തുന്നത് ധൈര്യ ശാലിയും ,ആത്മാർത്ഥതയും ഉള്ള വെക്തിയായിട്ടാണ്. യെഹൂദന്മാർ യേശുവിനെതിരെ ഗൂഢാലോചന നടത്തിയപ്പോൾ യെഹൂദ്യയിലേക്കു പോകുന്നത് ചില ശിഷ്യന്മാർ നിരുത്സാഹ പ്പെടുത്തിയപ്പോൾ "അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക " (യോഹന്നാൻ 11:16) എന്ന് ശ്ലീഹ ധൈര്യപൂർവം എല്ലാവരെയും ആഹ്വാനം ചെയ്യുണ്ട്. വിശ്വാസ പ്രഖ്യാപനത്തിന്റെ ആദർശ മാതൃക ആയിട്ടാണ് ബൈബിൾ വ്യാഖ്യാതാക്കൾ തോമാശ്ലീഹായെ കാണുന്നത്. " # എന്റെ # കർത്താവും # ദൈവവും # ആയുള്ളോവേ "( യോഹന്നാൻ 20:28) എന്ന പ്രഖ്യാപനം മറ്റാരും നടത്തിയിട്ടില്ല.അങ്ങനെ കർത്താവായ യേശുവിന്റെ ദൈവീകത്വം തോമാശ്ലീഹാ പ്രഖ്യാപിക്കുന്നു.തോമസ് ശ്ലീഹ കാണാതെ വിശോസിച്ച...