ഫീലിപ്പോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം #കുതിരയുടെ #സ്നേഹിതൻ എന്നാണ്". ഫിലിപ്പോസ് ബെത്സയിതാ കാരനും സെബൂലൂൻ ഗോത്രക്കാരനും ആയിരുന്നു .ഫീലിപ്പോസ് പത്രോസിനെ പോലെ ഒരു മീൻ പിടുത്തക്കാരൻ ആയിരുന്നു.
"#എന്റെ #പിന്നാലെ #വരിക" എന്ന് കർത്താവായ യേശു ആദ്യം വിളിക്കുന്നത് ഫീലിപ്പോസിനെ ആണ്. യേശുവിന്റെ വിളി കേട്ട ഫീലിപ്പോസ് ഉടനെ യേശുവിനെ അനുഗമിച്ചു.
യോഹന്നാൻന്റെ സുവിശേഷത്തിൽ നാലു പ്രാവശ്യം ഫീലിപ്പോസിനെ നാം കാണുന്നു. ശ്ലൈഹീക നിരയിൽ യോഹന്നാൻ ന്റെയും ബർത്തോലോമയിയുടെയും പേരുകൾക്കിടയിൽ ഫീലിപ്പോസിനു സുവിശേഷ രചയിതാക്കൾ സ്ഥാനം നൽകിയിരിക്കുന്നു.
ഫീലിപ്പോസിന്റെ ജന്മ നാടായ ബെത്സയിതാ ജോർദാൻ നദീതീരത്തുള്ള ഒരു ഗ്രാമമായിരുന്നു. അക്കാലത്താണ് യോഹന്നാൻ സ്നാപകൻ യേശുവിനെ കുറിച്ചുള്ള സാക്ഷ്യം പ്രസംഗിക്കുന്നത് .അത് കേട്ട യോഹന്നാനും ,അന്ത്രയോസും യേശുവിന്റെ പിന്നാലെ ചെന്ന് അവനോടുകൂടെ പാർത്തു.
കർത്താവായ യേശു വരുവാനുള്ള മ്ശിഹാ ആണെന്ന് അവർക്കു മനസിലായി .പിറ്റെന്നാൾ യേശു ഗലീലെക്കു പോകാൻ ഭവിച്ചപ്പോൾ ഫീലിപ്പോസിനെ കണ്ടു ,"എന്നെ അനുഗമിക്കുക" എന്ന് യേശു പറഞ്ഞു.അത് കേട്ട മാത്രയിൽ പീലിപ്പോസ് യേശുവിനെ അനുഗമിച്ചു .
അന്ത്രയോസും ,യോഹന്നാനും യേശുവിനെ അന്വേഷിച്ചു കണ്ടെത്തു കയായിരുന്നു എന്നാൽ പീലിപ്പോസിനെ യേശു കണ്ടെത്തി ...
താൻ മിശിഹായെ കണ്ടെത്തിയ ശേഷം തന്റെ സ്നേഹിതനായ നഥാനിയേലിനെ കണ്ടു അവനോടു
"#ന്യായപ്രമാണത്തിൽ #മോശെയും #പ്രവാചകന്മാരും #എഴുതിയിരിക്കുന്നവനെ _കണ്ടെത്തിയിരിക്കുന്നു; _അവൻ _യോസേഫിന്റെ _പുത്രനായ _യേശു എന്ന നസറെത്തുകാരൻ _തന്നേ എന്നു പറഞ്ഞു
(യോഹന്നാൻ 1:45) .അങ്ങനെ നഥാനിയേലിനെയും യേശുവിനെ കാണിച്ചു കൊടുത്തു.
കർത്താവിന്റെ സുവിശേഷം
നാടെങ്ങും പരത്തുവാൻ പീലിപ്പോസ് ഉത്സാഹിച്ചു. വിജീതീയരുടെ ഇടയിൽ സുവിശേഷ ഘോഷണം നടത്തിയ ശ്ലീഹ ആയിട്ടാണ് പീലിപ്പോസിനെ പൊതുവെ കാണുന്നത് .
"#ഫീലിപ്പോസ് _ന്റെ _രേഖകൾ" എന്നറിയപ്പെടുന്ന രേഖയിൽ ശ്ലീഹായുടെ സുവിശേഷ പ്രവർത്തനങ്ങളെ കുറിച്ച് പറയുന്നുണ്ട്.
യേശു യെഹൂദര്ക്ക് മാത്രമല്ല വിജാതീയരുടെയും രക്ഷകനാണ് എന്ന് ഫീലിപ്പോസ് പ്രസംഗിച്ചു.
യെരുശലേമിന് കിഴക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഗാസ പട്ടണത്തിലും ഫീലിപ്പോസ് സുവിശേഷം അറിയിച്ചു.
എത്യോപ്യൻ ഷണ്ഡനെ ഫീലിപ്പോസ് കണ്ടുമുട്ടുകയും ,മനസാന്തര പെടുത്തുകയും ചെയ്തു .എത്യോപിയൻ ഓർത്തഡോൿസ് സഭ തങ്ങളുടെ ശ്ലീഹ ആയി ഫീലിപ്പോസിനെ കരുതുന്നു.
എ ഡി 58 ഇൽ പൗലോസും ,ലൂക്കോസും യെരുശലേമിലേക്കുള്ള യാത്ര മദ്ധ്യേ ഫീലിപ്പോസിനെയും കുടുംബത്തെയും സന്ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു .
ഫീലിപ്പോസിനു രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നു .അന്ത്യം വരെയും അവർ കന്യകമാരായി ജീവിച്ചിരുന്നവരാണ് എന്ന് ഗായിയൂസ്(160 - 230)എന്ന എഴുത്തു ക്കാരൻ വിവരിച്ചിരിക്കുന്നു.
ഇന്നത്തെ തുർക്കിയിലെ ഹീരപ്പോലീസ് എന്ന സ്ഥലത്തെ
റോമൻ ഗവർണർ ഫിലിപ്പോസിനെ തടവിലാക്കി.അവർ ശ്ലീഹായുടെ കാലിൽ ദ്വാരങ്ങൾ ഉണ്ടാക്കി തല കീഴാക്കി തൂക്കിയിട്ടു പീഡിപ്പിച്ചു.അപ്രകാരം ഫീലിപ്പോസ് എ ഡി 90 നോട് അടുത്ത് തന്റെ 87 ആം വയസിൽ രക്തസാക്ഷി മരണം പ്രാപിച്ചു.തുർക്കിയിലെ ഹീരപ്പോലീസിൽ ഫീലിപ്പോസ് ശ്ലീഹായുടെയും ,മക്കളുടെയും ശവകുടീരം സ്ഥിതി ചെയ്യുന്നു. ആ മരണത്തിനു
കർത്താവിന്റെ അപ്പോസ്തോലൻ ആയ ബെർത്തുളമായി ശ്ലീഹായും സാക്ഷി ആയിരുന്നു. ഫീലിപ്പോസിന്റെ മൃത ശരീരം അടക്കം ചെയ്തത് ബെർത്തുളമായി ശ്ലീഹായുടെ നേതൃത്വത്തിൽ ആയിരുന്നു.
പരസ്ത്യ സഭകളിൽ നവംബര് 14 നു ഫീലിപ്പോസ് ശ്ലീഹായെ ഓർമ്മിക്കുന്നു.എന്നാൽ 1969 മുതൽ ലത്തീൻ കത്തോലിക്ക സഭ മെയ് 3 ആം തീയതി ഫീലിപ്പോസിന്റെ തിരുന്നാൾ കൊണ്ടാടുന്നു.
#കർത്താവായ _യേശുവിനെ _സ്നേഹിക്കുകയും ,_യേശു _ആരാണ് _എന്ന് _അറിയുകയും _ചെയ്ത_ ഒരാൾ _മറ്റുള്ളവരെ _യേശുവിലേക്കു _നയിക്കും .സത്യവിശ്വാസത്തിന്റെ ഉൾവശങ്ങൾ മാത്രം പഠിക്കുകയും,അത് പ്രചരിപ്പിക്കുകയും ചെയ്യുക മാത്രം ആയിരുന്നില്ല ഫീലിപ്പോസ് ശ്ലീഹ ചെയ്തിരുന്നത്. തികച്ചും പ്രായോഗികമായി കർത്താവായ യേശു പഠിപ്പിച്ചത് മറ്റുള്ളവരിലേക്ക് പകർന്നു നൽകി കർത്താവിലേക്കു മറ്റുള്ളവരെ ആകർഷിക്കുക ആയിരുന്നു ഫീലിപ്പോസ് ശ്ലീഹ ചെയ്തത്.
ആ മാതൃക നമുക്കും പിന്തുടരാം .
ലോകത്തിനു കർത്താവായ യേശുവിനെ കാട്ടികൊടുക്കുവാൻ ഫീലിപ്പോസ് ശ്ലീഹായുടെ മാദ്ധ്യസ്ഥം സ്വീകരിച്ചു നമുക്ക് പ്രാർത്ഥിക്കാം..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും