വിശുദ്ധ ബർത്തലോമിയോ ശ്ലീഹായെ കുറി
ച്ച് വിശദ വിവരങ്ങൾ ഒന്നും തന്നെ സുവിശേഷങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല . ബർത്തലോമിയോ രാജ പരമ്പരയിൽ നിന്നുള്ളവൻ ആയിരുന്നു എന്നും ലളിത ജീവിതം നയിച്ചിരുന്ന ആളാണെന്നും പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്.
ചില വേദ പണ്ഡിതരുടെ അഭിപ്രായ പ്രകാരം ബർത്തലോമിയോ യോഹന്നാൻന്റെ സുവിശേഷത്തിൽ കാണുന്ന നഥാനിയേൽ തന്നെയാണ് എന്നാണ്. അതിനു പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ് .
1 . #അപ്പോസ്തോലന്മാരുടെ പേരുകൾ ബർത്തലോമിയോ യുടെ പേര് ഫീലിപ്പോസിന്റെ പേരിനോട് ചേർന്നാണ് .വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ശിഷ്യന്മാരുടെ പേരുകൾ മുഴുവൻ പറയുന്നില്ല എങ്കിലും ഫീലിപ്പോസിനെ സംബന്ധിച്ചു പ്രതിപാദനത്തോട് ചേർന്ന് വരുന്നത് നഥാനീയലിന്റെ പേരാണ്.(യോഹന്നാൻ 1:45) .
2 . #യോഹന്നാന്റെ സുവിശേഷത്തിൽ ഏതാനും ചില ചില ശ്ലീഹന്മാരുടെ പേര് പറയുന്നിടത്തു നഥാനീയലിന്റെ പേര് പേര് പറയുന്നു.എന്നാൽ ബർത്തലോമിയോ യുടെ പേര് അവിടെ എങ്ങും ഇല്ല ..
(യോഹന്നാൻ 21:2) .
അതിനാൽ നഥാനിയേലിന്റെ ചരിതം പരിശോധിക്കാം .
നഥാനിയേൽ ജനിച്ചു വളർന്നത് ഗലീലയിലെ കാനായി ൽ ആയിരുന്നു.(യോഹന്നാൻ 21:2) . നസ്രേത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരം അകലെ ആയിരുന്നു കാനാ .കാനാ എന്ന ഗ്രാമത്തെ കുറിച്ച് യോഹന്നാൻ മാത്രമേ പരാമര്ശിക്കുന്നുള്ളു.
ആദ്യത്തേത് യേശു വെള്ളം വീഞ്ഞാക്കിയതുമായി ബന്ധപ്പെട്ടാണ് .രണ്ടാമത് യേശു കാനായി ൽ ചെന്നപ്പോൾ ഒരു രാജ ഭൃത്യൻ ക പ്പർന്നഹൂമിൽ നിന്ന് അവിടെ എത്തി അത്യാസന്ന രോഗാവസ്ഥയിൽ ആയിരുന്ന തന്റെ മകനെ സൗഖ്യ പ്പെടുത്തണമേ എന്ന് കർത്താവായ യേശുവിനോടു അപേക്ഷിച്ചത്. അപ്പോൾ യേശു പറഞ്ഞു "#പൊയ്‌ക്കൊള്ളുക " നിന്റെ മകൻ ജീവിക്കും എന്ന് പറഞ്ഞു.
#ഇതാ #കാപട്യമില്ലാത്ത #യെഥാർത്ഥ #യിസ്രായേല്യൻ "എന്നാണ് കർത്താവായ യേശു നഥാനീയലിനെ കുറിച്ച് പറഞ്ഞത്.
യിസ്രായേലിന്റെ ചരിത്രത്തിൽ കാപട്യം കാണിച്ചവർ അനേകരുണ്ട്. ഹാബേലിനെ കൊന്ന കയീൻ ,പായസം കൊണ്ടത് ഏശാവിന്റ ജേഷ്ടാവകാശം തട്ടിയെടുത്ത യാക്കോബ് തുടങ്ങിയ വാ ഉദാഹരണം .
നഥാനിയേൽ ആരാണ് എന്ന് കർത്താവിനു അറിയാമായിരുന്നു."അത്തി വൃക്ഷത്തിന്റെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു " (യോഹന്നാൻ 2:2) എന്ന പ്രയോഗവും ,ഇവിടെ നിഷ്കളങ്കനായ യെഥാർത്ഥ ഇസ്രായേല്യൻ എന്ന പ്രയോഗവും തമ്മിൽ ബന്ധം ഉണ്ട്.
അങ്ങ് എന്നെ എങ്ങനെ അറിയും എന്ന് നഥാനിയേൽ കർത്താവിനോടു ചോദിക്കുന്നു. "#ഫീലിപ്പോസ് #നിന്നെ #വിളിക്കുന്നതിന്‌ #മുൻപേ #നീ #അത്തി #വൃക്ഷത്തിന്റെ #ചുവട്ടിൽ #ഇരിക്കുന്നത് #ഞാൻ #കണ്ടു ",എന്ന് കർത്താവു മറുപടി പറയുന്നു.
അത്തി വൃക്ഷത്തിന്റെ തണൽ പ്രാർഥനക്കും ,ധ്യാനത്തിനുമായി അന്നത്തെ യെഹോദ റബി മാർ ഉപയോഗിക്കുമായിരുന്നു.ആയതിനാൽ അത്തി വൃക്ഷത്തിന്റെ തണലിൽ ഇരുന്നു നിയമവും ,പ്രവാചക പുസ്തകങ്ങളും പഠിച്ചു ,അതനുസരിച്ചു ജീവിച്ചിരുന്ന നിഷ്കളങ്കനായ നീതിമാൻ ആയിരുന്നു നഥാനിയേൽ .
ബർത്തലോമിയോ ഇന്നത്തെ തുർക്കിയുടെ ഭാഗമായ ലക്കയോനിയാ യിൽ സുവിശേഷം പ്രസംഗിച്ചു എന്ന് സഭാ പിതാക്കന്മാരായ ജെറോമും ,ക്രിസ്റോസ്റ്റവും , അഭിപ്രായപ്പെടുന്നു.
ബർത്തലോമിയോ ശ്ലീഹായെ
കുറിച്ച് പരാമർശിക്കുന്ന ഒരു സുറിയാനി രേഖ അറബി ചരിത്ര കാരനായ അമർ ( എ ഡി 1340 ) ഉദ്ധരിക്കുന്നുണ്ട്.അതിൽ
ബർത്തലോമിയോ ശ്ലീഹ നിസ്സീ ബിസിലും ,അസീരിയയിലും ,അർമീനിയയിലും ,സുവിശേഷം പ്രസംഗിച്ചു.പിന്നീട് ശ്ലീഹ ഇന്ത്യ യിലേക്ക് പോയി സുവിശേഷം അറിയിക്കുകയും അവിടെ വച്ചു ബോംബെ യിലെ കല്യാണിൽ ശ്ലീഹ രക്തസാക്ഷിത്വം വരിച്ചതായി വിവരിച്ചിരിക്കുന്നു.
"ബർത്തലോമിയോ യുടെ നടപടി ക്രമങ്ങൾ " എന്ന ഗ്രൻഥം അനുസരിച്ചു
#ഇന്ത്യയിൽ എ ഡി 62 ഓഗസ്റ്റ് 24 നു രക്തസാക്ഷിത്വം വരിച്ചതായി വിവരിച്ചിരിക്കുന്നു.
പൗരസ്ത്യ സഭ ആഗസ്ത് 24 നു ശ്ലീഹായുടെ ഓര്മ കൊണ്ടാടുന്നു.
ബർത്തലോമിയോ ശ്ലീഹ യിൽ നിന്ന് നമുക്ക് പലതും പഠിക്കുവാൻ കഴിയും ,കർത്താവായ യേശു ഒരാളെ കുറിച്ച് നിഷ്കളങ്കൻ എന്ന് പറയണം എങ്കിൽ ?...
നാം നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക ,സ്ഥാന മാനങ്ങൾക്കും ,സമ്പത്തിനും വേണ്ടി നാം എന്തെല്ലാം ചെയ്യുന്നു?.ഇതൊക്കെ ചെയ്തിട്ട് നാം എന്ത് നേടി?
#കർത്താവു #വീണ്ടും #വരുമ്പോൾ ഇതാ ഇവൻ നിഷ് _കളങ്കനായമനുഷ്യൻ എന്ന് നമ്മെയും നോക്കി പറയുവാൻ വേണ്ടി നമ്മളിൽ മാറ്റം വരുത്തി പ്രാർത്ഥനയോടെ കാത്തിരിക്കാം ...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും