കർത്താവായ യേശുവിന്റെ ഊർജ സ്വലനായ ശിഷ്യൻ എന്നാണ് തോമ ശ്ളീഹായെ അറിയപ്പെടുന്നതു. വിശുദ്ധ തോമ ശ്ലീഹാക്ക് ദിദിമോസ്(ഇരട്ട) എന്നും ,യെഹൂദാ എന്നും രണ്ടു പേരുകൾ ഉണ്ടായിരുന്നു. തോമസ് എന്നത് അറമായ സുറിയാനിയിലെ നാമവും ദിദിമോസ് അതിന്റെ ഗ്രീക്ക് പരിഭാഷയും ആണ്.
തോമാശ്ലീഹാ ഗലീലക്കാരൻ ആയിരുന്നു.സുവിശേഷത്തിൽ അദ്ദേഹത്തെ പരിചയ പെടുത്തുന്നത് ധൈര്യ ശാലിയും ,ആത്മാർത്ഥതയും ഉള്ള വെക്തിയായിട്ടാണ്. യെഹൂദന്മാർ യേശുവിനെതിരെ ഗൂഢാലോചന നടത്തിയപ്പോൾ യെഹൂദ്യയിലേക്കു പോകുന്നത് ചില ശിഷ്യന്മാർ നിരുത്സാഹ പ്പെടുത്തിയപ്പോൾ "അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക " (യോഹന്നാൻ 11:16) എന്ന് ശ്ലീഹ ധൈര്യപൂർവം എല്ലാവരെയും ആഹ്വാനം ചെയ്യുണ്ട്.
വിശ്വാസ പ്രഖ്യാപനത്തിന്റെ ആദർശ മാതൃക ആയിട്ടാണ് ബൈബിൾ വ്യാഖ്യാതാക്കൾ തോമാശ്ലീഹായെ കാണുന്നത്. "#എന്റെ #കർത്താവും #ദൈവവും #ആയുള്ളോവേ "( യോഹന്നാൻ 20:28) എന്ന പ്രഖ്യാപനം മറ്റാരും നടത്തിയിട്ടില്ല.അങ്ങനെ കർത്താവായ യേശുവിന്റെ ദൈവീകത്വം തോമാശ്ലീഹാ പ്രഖ്യാപിക്കുന്നു.തോമസ് ശ്ലീഹ കാണാതെ വിശോസിച്ചവനാണ് ,ഒപ്പം കണ്ടു വിശോസിച്ചവനും ആണ്.
പെന്തിക്കോസ്തിക്കു ശേഷം കുറേക്കാലം പലസ്തീനിൽ തന്നെ സുവിശേഷം അറിയിച്ചു കൊണ്ട് താമസിച്ചു." #മാർത്തോമയുടെ #പ്രവർത്തനങ്ങൾ" എന്ന പുരാതന രേഖയിൽ ഇപ്രകാരം കാണുന്നു.
ഇന്ത്യയിലെ #ഗോണ്ടഫോറസ് രാജാവിന്റെ കൊട്ടാരം പണിക്കുള്ള ശില്പി ആയി ശ്ലീഹ അബ്ബാനീസ് എന്ന കച്ചവടക്കാരനൊപ്പം ശ്ലീഹ എത്തി.ഗോണ്ടഫോര്സിന്റെ നാമത്തിലുള്ള നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട് .അതിനാൽ ഈ കഥ യാഥാർഥ്യം ആണ് എന്ന് ചരിത്ര കാരന്മാർ പറയുന്നു.
12ശിഷ്യന്മാരില് ഏറ്റവും സമർത്ഥനും ,ഫലപ്രദമായി സുവിശേഷ ഘോഷണം നടത്തിയതും തോമാശ്ലീഹാ ആയിരുന്നു എന്ന് എവുസേബിയസ് എന്ന ചരിത്ര കാരൻ സാക്ഷിക്കുന്നു.
ഭാരതത്തിന്റെ ,പ്രത്യേകിച്ച് കേരളത്തിന്റെ പാരമ്പര്യം അനുസരിച്ചു എ ഡി 52 ഇൽ തോമാശ്ലീഹാ കേരളത്തിന്റെ തുറമുഖമായ #കൊടുങ്ങല്ലൂരിൽ വന്നിറങ്ങി . മലങ്കരയിൽ കൊല്ലം ,കൊടുങ്ങല്ലൂർ,പാലൂർ,പറവൂർ ,ഗോക്ക മംഗലം ,ചായൽ ,നിരണം എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിച്ചു സുവിശേഷ പ്രവർത്തനം നടത്തി .
#പകലോമറ്റം ,ശങ്കരപുരി ,കള്ളി ,കാളിയാങ്കൽ എന്നീ ബ്രാഹ്മണ കുടുംബങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ ആയവരിൽ നിന്ന് പുരോഹിതരെ വാഴിച്ചു .മലങ്കരയിൽ വര്ഷങ്ങളായി നിലനിന്നുരുന്ന മാർഗം കളി പാട്ടുകളുടെ പ്രധാന ഇതിവൃത്തം തോമാശ്ലീഹായുടെ മലങ്കരയിലെ സുവിശേഷ പ്രവർത്തനങ്ങൾ ആണ്.
ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടിൽ
ചോഴ മണ്ഡലത്തിൽ "മൈലായി" എന്നൊരു സ്ഥലം ഉണ്ടായിരുന്നു. അതാണ് ഇന്നത്തെ #മൈലാപ്പൂർ .വളരെ പുരാതന മായാ ഒരു നഗരം ആണ് മൈലാപ്പൂർ. അക്കാലത്തു അവിടെ ധാരാളം റോമക്കാരും യഹൂദരും താമസിച്ചിരുന്നു .ഏഴാം നൂറ്റാണ്ടു മുതൽ ഇതിനു തെളിവുകൾ ഉണ്ട്. ചോഴ മണ്ഡലം ഭരിച്ചിരുന്നത് നരസിംഹ രാജാവായിരുന്നു.
മലങ്കരയിൽ നിന്നും മാർത്തോമാ ശ്ലീഹ സുവിശേഷണ ഘോഷണത്തിനായി ചൈനയിൽ പോയതായി രേഖകൾ കാണിക്കുന്നു. അവിടെ നിന്നും മടങ്ങി വന്നു എ ഡി 69 ഇൽ മൈലാപൂരിൽ താമസമാക്കി.
"തോമയുടെ നടപടികൾ എന്ന ഗ്രന്തത്തിൽ നിന്നും വളരെ നീണ്ട നാളുകൾ ശ്ലീഹ ഉപവാസത്തിലും ,പ്രാർത്ഥനയിലും വ്യാപാരിച്ചിരുന്നു. ശ്ലീഹായുടെ പ്രവർത്തനങ്ങളിൽ കോപം തോന്നിയ ബ്രാഹ്മണ പുരോഹിതർ ശ്ലീഹായെ വലിയ ശത്രു ആയി കണ്ടു. അങ്ങനെ മത ഭ്രാന്തന്മാർ ശ്ലീഹായെ കുന്തം കൊണ്ട് കുത്തി .ശ്ലീഹ പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അങ്ങനെ ചെയ്തത് .
എ ഡി 72 ഡിസംബർ 18 ആം തീയതി ആണ് ശ്ലീഹ രക്തസാക്ഷി ആയതു. ഡിസംബർ 21 ആണ് എന്നും ഒരു പാരമ്പര്യം ഉണ്ട് . മാർത്തോമാ ശ്ലീഹായുടെ തിരു ശരീരം മൈലാപൂരിലെ #കലാമിന പട്ടണത്തിനരികെ #ചിന്നമലയിൽ സസ്കരിക്കപ്പെട്ടു.
എ ഡി 394 നോടടുത്തു ശ്ലീഹായുടെ തിരു ശേഷിപ്പുകൾ ഇന്ത്യ യിൽ നിന്ന് #എഡെസ (ഉറഹാ ) യിലേക്ക് കൊണ്ടുപോയി .അത് സ്ഥാപിച്ച പള്ളിയിൽ തോമാശ്ലീഹായുടെ നാമത്തിൽ പെരുന്നാൾ ആചരിച്ച ദിവസം ആണ് ജൂലൈ 3 എന്ന് ഒരു പ്രബലമായ പാരമ്പര്യം ഉണ്ട്.
ശ്ലീഹായുടെ തിരു ശേഷിപ്പുകൾ പിൽക്കാലത്തു എഡെസ യിൽ നിന്നും #മൂസലിൽ എത്തി .അതിന്റെ ഒരംശം 1965 ഇൽ #മോറാൻ #മാർ #ബസ്സേലിയോസ് #ഔഗേൻ #പ്രഥമൻ #കത്തോലിക്കയെ അന്നത്തെ പാത്രിയർക്കീസ് ആയിരുന്ന #മോറാൻ #മാർ #ഇഗ്നാത്തിയോസ് #യാക്കോബ് #തൃതീയൻ ഏല്പിക്കുകയും മലങ്കരയിലേക്കു കൊണ്ട് വന്നു #കോട്ടയം ദേവലോകം അരമന പള്ളിയിൽ പ്രതിഷിക്കുകയും ചെയ്തു.
പൗരസ്ത്യ സുറിയാനി സഭകളിലും
ലത്തീൻ സഭകളിലും തോമ ശ്ലീഹായുടെ ഓര്മ കൊണ്ടാടുന്നത് ജൂലൈ 3 ആം തീയതി ആണ്. ഗ്രീക്ക് സഭകളിൽ ഒക്ടോബര് 6 നും ,ചില ആഗ്ലിക്കൻ സഭകളിൽ ഡിസംബർ 21 നും തോമാശ്ലീഹായെ ഓർമ്മിക്കുന്നു.
ഇന്ന് മലങ്കരയുടെ മാർഗ്ഗദീപം വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന വചനത്തിന്റെ വെളിച്ചവും ചൈതന്യവും ആണ്. മലങ്കര സഭ ഒന്നിച്ചു സകല പ്രതിസന്ധികളെയും അതി ജീവിച്ചു ,വിശുദ്ധ തോമാശ്ലീഹായുടെ മധ്യസ്ഥത്തിൽ കർത്താവിനോടു അപേക്ഷിക്കാം .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും