#യോഹന്നാൻശ്ലീഹ

യോഹന്നാൻ എന്ന പദത്തിന്റെ അർഥം "#ദൈവകൃപയുള്ളവൻ " എന്നാണ് .
#ശ്ലീഹന്മാരിൽ #ഏറ്റവും #പ്രായം #കുറഞ്ഞവൻ ,
#കർത്താവായ #യേശുവിന്റെ #സുവിശേഷവും #ലേഖനവും #എഴുതിയവൻ ,
#ദൈവീക #വെളിപാട് #കിട്ടിയവൻ ,
#ദൈവ #സ്നേഹത്തിന്റ #ആഴവും #ഉയരവും #ഗ്രഹിച്ചവൻ ,
അങ്ങനെ പല വിശേഷണങ്ങൾക്കും അർഹ പ്പെട്ടവനാണ് വിശുദ്ധ യോഹന്നാൻ ശ്ലീഹ .
എ ഡി 3 -ഇൽ സെബദിയുടെയും ,ശാലോമിയുടെയും മകനായി യോഹന്നാൻ ജനിച്ചു.മത്സ ബന്ധനത്തിൽ പിതാവായ സെബദിയെ ,ജേഷ്ഠനായ യാക്കോബിനോടൊപ്പം സഹായിച്ചിരുന്നു.
തീഷ്ണമതിയും ,ഭക്തനുമായ ഒരു യെഹൂദൻ ആയിരുന്നു യോഹന്നാൻ.
കർത്താവായ യേശു അദ്ദേഹത്തെ വിളിക്കുമ്പോൾ യോഹന്നാൻ ഇരുപത്തിയച്ചു വയസുള്ള ഒരു യുവ കോമളൻ ആയിരുന്നു.
ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാൻ ശ്ലീഹ കർത്താവിനെ ചൂണ്ടി കാണിച്ചപ്പോൾ അന്ത്രയോസിനോടൊപ്പം യേശുവിന്റെ പിന്നാലെ പോയി.അന്ന് അവർ യേശുവിന്റെ കൂടെ താമസിച്ചു.
അന്ത്രയോസ് ശ്ലീഹായെ പോലെ യോഹന്നാനും ബ്രഹ്മചര്യം നയിച്ചിരുന്നവനാണ് യോഹന്നാൻ ശ്ലീഹ എന്ന് വിശുദ്ധ അഗസ്തീനോസ് രേഖപ്പെടുത്തിയിരിക്കുന്നു.
എല്ലാ ശിഷ്യമാരെയും യേശു സ്നേഹിച്ചിരുന്നു എന്നത് സത്യം തന്നെ ,എന്നാൽ യോഹന്നാനെ അധികമായി സ്നേഹിച്ചിരുന്നു . കർത്താവായ യേശു വിന്റെ കുരിശിന്റെ അരികിൽ മറ്റു ശിഷ്യന്മാർ എല്ലാം ഓടി പോയപ്പോൾ കാണപ്പെട്ടത് യോഹന്നാൻ ശ്ലീഹായെ മാത്രം ആണ്.
തന്റെ അമ്മയെ കർത്താവു ഏല്പിച്ചതും യോഹന്നാൻ ശ്ലീഹായെ തന്നെ.
കർത്താവായ യേശുവിന്റെ പുനരുദ്ധാനത്തിനു സാക്ഷ്യം വഹിച്ച ശിഷ്യൻ മാരിൽ ഒരാളാണ് യോഹന്നാൻ.
കർത്താവിന്റെ ശരീരം കല്ലറയിൽ കാണുന്നില്ല എന്ന വിവരം മഗ്‌ദലന മറിയം ആദ്യം അറിയിച്ചത് പത്രോസിനെയും യോഹന്നാനെയും ആണ്.
പത്രോസിനോടും ,യാക്കോബിനോടും ഒപ്പം സഭയുടെ നെടും തൂണും നേതൃസ്‌തംഭവും ആണ് യോഹന്നാൻ ശ്ലീഹ .(ഗലാത്യർ 2:9) .
യോഹന്നാന്റെ സഹോദരനായ യാക്കോബിന്റെ രക്തസാക്ഷ്യത്തിനു ശേഷം ശിഷ്യന്മാർ യെരുശലേം വിട്ടുപോയി.എന്നാൽ എ ഡി 49 ലെ യെരുശലേം സുന്നഹദോസ് വരെ യോഹന്നാൻ അവിടെ തന്നെ തുറന്നു.
പിന്നീട് അദ്ദേഹം റോമിൽ എത്തുകയും കഠിനമായ പീഡകൾ ഏൽക്കപ്പെടുകയും ചെയ്തു.തിളയ്ക്കുന്ന എണ്ണയിലേക്ക് അദ്ദേഹം എറിയപ്പെടുകയും ,രക്ഷപ്പെട്ടുകയും ചെയ്തതായി സഭാപിതാക്കന്മാരായ തീർത്തുല്യനും ,ജെറോമും രേഖപ്പെടുത്തിയിരിക്കുന്നു.
എ ഡി 81 ഇൽ ഡൊമീഷ്യൻ ചക്രവർത്തി അധികാരത്തിൽ വന്നു. തന്നെ ദൈവമായി ആരാധിക്കാനും ,ദേവാലയങ്ങളിൽ തന്റെ വിഗ്രഹം സ്ഥാപിച്ചു ആരാധിക്കാനും അദ്ദേഹം കല്പനയിറക്കി .ക്രിസ്ത്യാനികളോട് അദ്ദേഹം ക്രൂരമായി പെരുമാറി. യോഹന്നാനെ അദ്ദേഹം തടവിൽ
ആക്കി. എന്നിട്ടു പത്മൊസ് ദീപിലേക്കു ശ്ലീഹായെ നാടുകടത്തി. ഇവിടെ വച്ച് അദ്ദേഹത്തിന് ദിവ്യ വെളിപാട് ലഭിച്ചതു .
എ ഡി 96 സെപ്തംബര് 18 ആം തീയതി ഡോമിനേഷ്യൻ ചക്രവർത്തി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ,വധിക്കപ്പെടുകയും ചെയ്തു.അതിനു ശേഷം മാർക്കസ് കോപീയൂസ്‌ നോർവ ചക്രവർത്തി ആയി.അദ്ദേഹം ക്രിസ്ത്യാനികളോട് ദയാപൂർവം പെരുമാറി.
ചക്രവർത്തി നാടുകടത്തപ്പെട്ടവർക്കു തിരികെ വരാൻ അവസരം നൽകുകയും യോഹന്നാൻ ശ്ലീഹ എഫേസൂസിലേക്കു തിരികെ പോകുകയും ചെയ്തു.
യോഹന്നാൻ ശ്ലീഹ ട്രാജന്റെ ഭരണ കാലം വരെ ജീവിച്ചിരുന്നതായി എവുസേബിസ് ,അലെക്‌സാഡ്രിയയിലെ ക്ലമന്റ് എന്നിവർ രേഖപ്പെടുത്തിയിരിക്കുന്നു. ട്രാജന്റെ ഭരണം ആരംഭിക്കുന്നത് എ ഡി 98 ജനുവരി മാസത്തിൽ ആണ്.
യോഹന്നാൻ ശ്ലീഹായുടെ അവസാന കാലം ദുരിത പൂർണമായിരുന്നു എന്ന് സഭാ പണ്ഡിതന്മാർ പറയുന്നു..കാലിൽ വേദനയും ,വ്രണങ്ങളും ഉണ്ടായിരുന്നു.മരണം തന്നെ സമീപിവാഹിരിക്കുന്നു എന്ന് മനസിലാക്കിയ അദ്ദേഹം തന്നെ നഗര കവാടത്തുന്നു വെളിയിൽ കൊണ്ടുവരാൻ തന്റെ ശിഷ്യൻ മാറോടു പറയുകയും ,തന്റെ കുഴിമാടത്തിനു അരികിൽ എത്തുകയും ചെയ്തു.
അവിടെ വച്ച് ശ്ലീഹ ഇപ്രകാരം പ്രാർത്ഥിച്ചു "കർത്താവായ യേശുവേ നീ എന്റെ കൂടെ ഉണ്ടായിരിക്കേണമേ.".അധികം താമസിയാതെ അദ്ദേഹം സാധാരണ മരണം പ്രാപിച്ചു .
പൗരസ്ത്യ നാടുകളിൽ സെപ്തംബര് 26 നും ,ചില സഭകൾ മെയ് 9 നും ശ്ലീഹായെ ഓർമ്മിക്കുന്നു.
പൗരസ്ത്യ സഭകളിൽ ദനഹാ കാലം മൂന്നാം വെള്ളിയാഴ്ച സുവിശേഷകന്മാരോടൊപ്പം ആണ് ശ്ലീഹായെ അനുസ്മരിക്കുന്നത്.
കർത്താവിനു വേണ്ടി ജീവിച്ച ,കർത്താവിനെ അധികം സ്നേഹിച്ച ,കർത്താവു അധികം സ്നേഹിച്ച ,കർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ സംരക്ഷിച്ച യോഹന്നാൻ ശ്ലീഹായെ നമുക്ക് ഓര്മിക്കാം ...അദ്ദേഹത്തിന്റെ തീഷ്ണതും ,കർത്താവിനോടുള്ള സ്‌നേഹവും നമ്മുടെ ജീവിതത്തിൽ
പകർത്തി ശ്ലീഹായുടെ മാധ്യസ്ഥം സ്വീകരിച്ചു അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ നമ്മെയും ഓർക്കണമേ എന്ന് അപേക്ഷിക്കാം .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും