Posts

പുതു ഞായറാഴ്ച ( New Sunday -- The first sunday after Easter )

Image
  പുതു ഞായറാഴ്ച ( New Sunday -- The first sunday after Easter ) (വി: യോഹന്നാൻ 20 : 19 --31 ) "എന്റെ കർത്താവും എന്റെ ദൈവവുമേ " പുതുഞായർ , ഉയര്പ്പു പെരുന്നാളിന് ശേഷം കടന്നുവരുന്ന ആദ്യ ഞായറാഴ്ച ഈ ഞായറാഴ്ച കർത്താവായ യേശുക്രിസ്തു തോമസ് ശ്ലീഹ യിക്കും മറ്റു പത്തു ശിഷ്യന്മാർക്കും പ്രത്യക്ഷപ്പെടുന്നതിനെ പരിശുദ്ധ സഭ ഓർമ്മിക്കുന്നു. കർത്താവായ യേശുവിന്റെ ഉയർപ്പിനു ശേഷം യെഹൂദന്മാർ ഭയന്നിട്ടു കർത്താവിന്റെ ശിഷ്യന്മാർ തങ്ങളുടെ താമസ സ്ഥലത്തിന്റെ വാതിൽ അടച്ചിട്ടു ഇരിക്കുമ്പോൾ കർത്താവു അവരുടെ നടുവിൽ പ്രത്യക്ഷ പ്പെടുകയും നിങ്ങൾക്കു സമാധാനം എന്നു അവരോടു പറയുകയും ചെയ്യുന്നു. എന്നിട്ടു കർത്താവു തന്റെ കൈയും, വിലാപ്പുറവും അവരെ കാണിക്കുന്നു. എന്നിട്ടു പുത്രനെ എങ്ങനെ പിതാവ് അയച്ചതുപോലെ , കർത്താവു തന്റെ ശിഷ്യന്മാരെ അയക്കുന്നു. എന്നിട്ടു കർത്താവു അവരുടെ മേൽ ഊതുകയും അവർക്കു പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്യുന്നു. പാപങ്ങൾ മോചിക്കുവാനുള്ള അധികാരം അവർക്കു നൽകുകയും ചെയ്യുന്നു. ഈ സംഭവം നടക്കുമ്പോൾ വിശുദ്ധ തോമസ് ശ്ലീഹ അവിടെ ഇല്ലായിരുന്നു. മറ്റുള്ള ശിഷ്യന്മാർ തങ്ങൾ കർത്താവിനെ കണ്ട

*മാലാഖമാർ*(Angels).

Image
  *മാലാഖമാർ* മാലാഖമാരെ കുറിച്ച് വിശുദ്ധ വേദപുസ്തകം ധാരാളമായി സംസാരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവി ccച്ചിരുന്ന അരിയോപഗസ്‌കാരൻ മോർ ദിവന്യാസിയോസിന്റെ *സ്വർഗ്ഗീയ വിശുദ്ധിയുടെ ക്രമം* ( CELESTIAL HEIRARCHY) എന്ന ഗ്രന്ഥത്തിൽ ആണ് മാലാഖമാരെ കുറിച്ച് ആദ്യമായി എഴുതിയിട്ടുള്ളത്. പിന്നീട് സുറിയാനി സഭാപിതാക്കന്മാരായ മൂശേബർ കീഫയും , മാർ എബ്രോയും മാലാഖമാരെ കുറിച്ച് കൂടുതൽ എഴുതിയിട്ടുണ്ട്. ദൈവമക്കൾ എന്നാണ് വിശുദ്ധ ഗ്രന്ധം ഇവരെ വിളിക്കുന്നത്. മാലാഖമാരെ ദൈവം തന്റെ സ്തുതികൾക്കും ,സേവന തിനുമായി സൃഷ്ടിച്ചതാണ്. ഇവരുടെ സൃഷ്ടി എപ്പോൾ നടന്നു എന്ന് വിശുദ്ധ ഗ്രന്ധം വിവരിക്കുന്നില്ല . പക്ഷെ ഇവർ എങ്ങനെ ഉണ്ടായി എന്ന് കൃത്യമായി വിവരിക്കുന്നു. "കൊലൊസ്സ്യർ 1:16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു". ഇവിടെ സിംഹാസനങ്ങൾ , സുറിയാനിയിൽ *മൗത്‌ബെൻമാർ* എന്നും ഇംഗ്ലീഷിൽ THRONES എന്നും വിളിക്കപ്പ
Image
7 .  # കർത്താവിന്റെ   # ശിഷ്യൻമാർ # വിശുദ്ധ   # തോമശ്ലീഹ കർത്താവായ യേശുവിന്റെ ഊർജ സ്വലനായ ശിഷ്യൻ എന്നാണ് തോമ ശ്ളീഹായെ അറിയപ്പെടുന്നതു. വിശുദ്ധ തോമ ശ്ലീഹാക്ക് ദിദിമോസ്(ഇരട്ട) എന്നും ,യെഹൂദാ എന്നും രണ്ടു പേരുകൾ ഉണ്ടായിരുന്നു. തോമസ് എന്നത് അറമായ സുറിയാനിയിലെ നാമവും ദിദിമോസ് അതിന്റെ ഗ്രീക്ക് പരിഭാഷയും ആണ്. തോമാശ്ലീഹാ ഗലീലക്കാരൻ ആയിരുന്നു.സുവിശേഷത്തിൽ അദ്ദേഹത്തെ പരിചയ പെടുത്തുന്നത് ധൈര്യ ശാലിയും ,ആത്മാർത്ഥതയും ഉള്ള വെക്തിയായിട്ടാണ്. യെഹൂദന്മാർ യേശുവിനെതിരെ ഗൂഢാലോചന നടത്തിയപ്പോൾ യെഹൂദ്യയിലേക്കു പോകുന്നത് ചില ശിഷ്യന്മാർ നിരുത്സാഹ പ്പെടുത്തിയപ്പോൾ "അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക " (യോഹന്നാൻ 11:16) എന്ന് ശ്ലീഹ ധൈര്യപൂർവം എല്ലാവരെയും ആഹ്വാനം ചെയ്യുണ്ട്. വിശ്വാസ പ്രഖ്യാപനത്തിന്റെ ആദർശ മാതൃക ആയിട്ടാണ് ബൈബിൾ വ്യാഖ്യാതാക്കൾ തോമാശ്ലീഹായെ കാണുന്നത്. " # എന്റെ   # കർത്താവും   # ദൈവവും   # ആയുള്ളോവേ  "( യോഹന്നാൻ 20:28) എന്ന പ്രഖ്യാപനം മറ്റാരും നടത്തിയിട്ടില്ല.അങ്ങനെ കർത്താവായ യേശുവിന്റെ ദൈവീകത്വം തോമാശ്ലീഹാ പ്രഖ്യാപിക്കുന്നു.തോമസ് ശ്ലീഹ കാണാതെ വിശോസിച്ചവനാണ് ,ഒപ്പം ക
Image
6 .  # കർത്താവിന്റെ   # ശിഷ്യന്മാർ # വിശുദ്ധ   # ബർത്തലോമിയോ   # ശ്ലീഹ വിശുദ്ധ ബർത്തലോമിയോ ശ്ലീഹായെ കുറി ച്ച് വിശദ വിവരങ്ങൾ ഒന്നും തന്നെ സുവിശേഷങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല . ബർത്തലോമിയോ രാജ പരമ്പരയിൽ നിന്നുള്ളവൻ ആയിരുന്നു എന്നും ലളിത ജീവിതം നയിച്ചിരുന്ന ആളാണെന്നും പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ചില വേദ പണ്ഡിതരുടെ അഭിപ്രായ പ്രകാരം ബർത്തലോമിയോ യോഹന്നാൻന്റെ സുവിശേഷത്തിൽ കാണുന്ന നഥാനിയേൽ തന്നെയാണ് എന്നാണ്. അതിനു പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ് . 1 .  # അപ്പോസ്തോലന്മാരുടെ  പേരുകൾ ബർത്തലോമിയോ യുടെ പേര് ഫീലിപ്പോസിന്റെ പേരിനോട് ചേർന്നാണ് .വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ശിഷ്യന്മാരുടെ പേരുകൾ മുഴുവൻ പറയുന്നില്ല എങ്കിലും ഫീലിപ്പോസിനെ സംബന്ധിച്ചു പ്രതിപാദനത്തോട് ചേർന്ന് വരുന്നത് നഥാനീയലിന്റെ പേരാണ്.(യോഹന്നാൻ 1:45) . 2 .  # യോഹന്നാന്റെ  സുവിശേഷത്തിൽ ഏതാനും ചില ചില ശ്ലീഹന്മാരുടെ പേര് പറയുന്നിടത്തു നഥാനീയലിന്റെ പേര് പേര് പറയുന്നു.എന്നാൽ ബർത്തലോമിയോ യുടെ പേര് അവിടെ എങ്ങും ഇല്ല .. (യോഹന്നാൻ 21:2) . അതിനാൽ നഥാനിയേലിന്റെ ചരിതം പരിശോധിക്കാം . നഥാനിയേൽ ജനിച്ചു വളർന്നത് ഗലീലയിലെ കാനാ