*മാലാഖമാർ*(Angels).
*മാലാഖമാർ*
മാലാഖമാരെ കുറിച്ച് വിശുദ്ധ വേദപുസ്തകം ധാരാളമായി സംസാരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവി ccച്ചിരുന്ന അരിയോപഗസ്‌കാരൻ മോർ ദിവന്യാസിയോസിന്റെ *സ്വർഗ്ഗീയ വിശുദ്ധിയുടെ ക്രമം* ( CELESTIAL HEIRARCHY) എന്ന ഗ്രന്ഥത്തിൽ ആണ് മാലാഖമാരെ കുറിച്ച് ആദ്യമായി എഴുതിയിട്ടുള്ളത്. പിന്നീട് സുറിയാനി സഭാപിതാക്കന്മാരായ മൂശേബർ കീഫയും , മാർ എബ്രോയും മാലാഖമാരെ കുറിച്ച് കൂടുതൽ എഴുതിയിട്ടുണ്ട്.
ദൈവമക്കൾ എന്നാണ് വിശുദ്ധ ഗ്രന്ധം ഇവരെ വിളിക്കുന്നത്. മാലാഖമാരെ ദൈവം തന്റെ സ്തുതികൾക്കും ,സേവന തിനുമായി സൃഷ്ടിച്ചതാണ്. ഇവരുടെ സൃഷ്ടി എപ്പോൾ നടന്നു എന്ന് വിശുദ്ധ ഗ്രന്ധം വിവരിക്കുന്നില്ല . പക്ഷെ ഇവർ എങ്ങനെ ഉണ്ടായി എന്ന് കൃത്യമായി വിവരിക്കുന്നു.
"കൊലൊസ്സ്യർ 1:16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു".
ഇവിടെ സിംഹാസനങ്ങൾ , സുറിയാനിയിൽ
*മൗത്‌ബെൻമാർ* എന്നും ഇംഗ്ലീഷിൽ THRONES എന്നും വിളിക്കപ്പെടുന്നു. കർത്തൃത്വങ്ങൾ സുറിയാനിയിൽ *മോറോവേസന്മാർ* എന്നും ഇംഗ്ലീഷിൽ DOMINIONS എന്നും ,വാഴ്ചകൾ എന്നതിന് സുറിയാനിയിൽ *ആർക്കാവോസെൻമാർ* എന്നും ഇംഗ്ലീഷിൽ റൂളേഴ്‌സ് (RULERS) എന്നും , അധികാരങ്ങൾ സുറിയാനിയിൽ *ശുൽത്താനെന്മാർ* എന്നും ഇംഗ്ലീഷിൽ ATHORITIES എന്നും വിളിക്കുന്നു. ഈ പേരുകൾ ഒക്കെ മാലാഖ ഗണങ്ങളുടെ പേരുകൾ ആണ്.
മാലാഖാമാർക്കു ഭൗതിക ശരീരങ്ങളോ ,ഭൗതിക ബന്ധങ്ങളോ ഇല്ല .ഇവർക്ക് നമ്മെപ്പോലെ ജനനമോ ,മരണമോ ഇല്ല.ഇവരെ അവരുടെ ജോലി ,സ്ഥാനം ,തേജസ് എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു.
വിശുദ്ധ വേദപുസ്തകത്തിൽ മാലാഖ എന്നവാക്ക് ആദ്യം കാണുന്നത് ദൈവദൂതൻ ഹാഗാറിന് മരുഭൂമിയിൽ പ്രത്യക്ഷ പ്പെടുന്നിടത്താണ് ( ഉല്പത്തി 16:7) . എന്നാൽ കെരൂബുകളെ കുറിച്ച് പറുദീസയിൽ വച്ച് ആദാമിനെ പുറത്താ ക്കുന്ന സമയത്തു പറയുന്നു.
1) ഇവരുടെ സാധാരണ വാസം സ്വർഗ്ഗത്തിൽ ആണ് .
(ഇയ്യോബ് 1:6 ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു)
2) ഇവർ അതി മാനുഷിക ശക്തി ഉള്ളവരും ,ബലവന്മാരും ആണ്.( 2 രാജാക്കന്മാർ 19:35 അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.)
3) ഇവർ ആത്മാക്കൾ ആകയാൽ ,മാനുഷിക നിയമങ്ങളും ,പ്രകൃതി നിയമങ്ങളും ഇവരെ ബാധിക്കാറില്ല
4) ഇവരുടെ ഇടയിൽ സ്ത്രീപുരുഷ ഭേദമില്ല
5 ) ഇവർ ദൈവ പുത്രന്മാർ ആണ്.
6) ദൈവമക്കൾ ഭൂമിയിൽ മരിക്കുമ്പോൾ അവരെ കൂട്ടികൊണ്ടു പോകുന്നവർ ഇവരാണ്. (ലൂക്കോസ് 16:22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.)
7) കർത്താവിന്റെ രണ്ടാമത്തെ വരവിൽ ഇവർ അവനെ അനുഗമിക്കും .

9) ഇവരുടെ എണ്ണം എത്രയാണ് എന്ന് കൃത്യമായി ഒരിടത്തും പറഞ്ഞിട്ടില്ല .
10) ഇവരുടെ ദിവ്യ പ്രഭ നമ്മെ ഭ്രമചിത്തരാക്കുന്നു.
സുറിയാനി സഭാ പാരമ്പര്യത്തിൽ സ്വർഗ്ഗീയ ദൂതന്മാർ മൂന്ന് പ്രധാന സംഘങ്ങൾ ആയി , ഓരോ സംഘത്തിലും മൂന്ന് വൃന്ദങ്ങളായി ദൈവ തേജസിന് ചുറ്റും നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു.
(*തുടരും*)
Comments