വിവാഹം

വിവാഹിതരാകുന്ന ദമ്പതികളെ വേർതിരിഞ്ഞു പോകാനാകാത്തവിധം ആത്മീയമായി ബന്ധിക്കുകയും ,അവരെ ഒരു ശരീരവും ,ഒരു ആത്മാവും ആക്കി തീർക്കുകയാണ് ഈ കൂദാശ ചെയ്യുന്നത്.
ഈ കൂദാശ വഴി ബന്ധിച്ച ദമ്പതികളിൽ ജനിക്കുന്ന മക്കൾക്ക് ദൈവീക കൃപ ലഭിക്കുവാൻ കൂടി ആണ് ഈ കൂദാശ
നടത്തപ്പെടുന്നത്. വിവാഹം ഒരു ഉടമ്പടി അല്ല .എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും ,കൂടിച്ചേർക്കാനും ഉള്ള ഏർപ്പാടല്ല വിവാഹം.
സുറിയാനി ക്രിസ്തിയാനിക്കു വിവാഹം ,അത് ശാരീരികവും ,മാനസികവും ,ആത്മീയവുമായ ഒരു സങ്കലനം ആണ് .
വിവാഹിതർ ആയവർ പിരിഞ്ഞു പോകാനോ ,വീണ്ടും വിവാഹം കഴിക്കാനോ സഭ അനുവദിക്കുന്നില്ല .
ദമ്പതികളിൽ ഒരാൾ മരിച്ചാൽ മറ്റേ ആളിന് പുനർവിവാഹം കഴിക്കാം .എന്നാൽ ഈ വിവാഹത്തിന്റെ ശുശ്രൂഷകൾ പോലും വേറെ ആണ്.കിരീടം വാഴ്‌വ് ,മോതിരം വാഴ്‌വ് തുടങ്ങിയ ശുശ്രൂഷകൾ പുനർവിവാഹം നടത്തുന്ന ആളിൽ നടത്തുകയില്ല .
ഇത്തരം വിവാഹത്തിൽ പങ്കെടുക്കുന്ന പുരുഷനോ ,സ്ത്രീക്കോ ,ഇത് ആദ്യ വിവാഹം ആണെങ്കിൽ അയാളിൽ മാത്രം ഈ ശുശ്രൂഷകൾ നടത്തുന്നു.ഈ ചട്ടങ്ങൾ മനസിലാക്കിയാൽ സഭയുടെ ശുശ്രൂഷകളുടെ മഹത്വം കാണുവാൻ കഴിയും ..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും