വിശുദ്ധ കുർബ്ബാന എന്ന കൂദാശ
വിശുദ്ധ കുർബ്ബാന യുടെ വിവിധ നാമങ്ങൾ
കുർബ്ബാന എന്ന വാക്കിന്റെ അർഥം ബലി എന്നാണ് .
വിവിധ ക്രിസ്തീയ വിഭാഗക്കാരുടെ ഇടയിൽ വിശുദ്ധ കുർബ്ബാന പല പേരുകളിൽ അറിയപ്പടുന്നു.
1) MASS
കത്തോലിക്ക വിഭാഗക്കാരുടെ ഇടയിൽ ഇത് മാസ്സ് എന്ന് അറിയപ്പെടുന്നു. "മിഷാഖ് " എന്ന എബ്രായ പദത്തിൽ നിന്ന് ഉത്ഭവിച്ച ഈ പേരിനു "ഹൃദയങ്ങമായ കാഴ്ച " എന്നാണ് അർഥം .മിസ്സാ എന്ന ലത്തീൻ വാക്കിൽ നിന്നും ആണ് ഈ പേര് ഉണ്ടായതെന്നും വാദിക്കുന്നവർ ഉണ്ട് .
2) EUCHARIST
"കൃതഞ്ജതർപ്പണം "എന്നർത്ഥമുള്ള" യൂക്കറിസ്റ് " എന്ന് ഗ്രീക്ക്
ഓർത്തഡോൿസ് സഭ ഇതിനെ വിളിക്കുന്നു.
3) COMMUNION
തന്റെ ശരീര രക്തങ്ങൾ നാം അനുഭവിക്കുമ്പോൾ നാം ക്രിസ്തുവിൽ ആകുകയും ,ക്രിസ്തു നമ്മിൽ ആകുകയും ചെയ്യുന്നു (1 കോരി 10:16) .
എന്ന അർത്ഥത്തിൽ ഇതിനെ COMMUNION എന്ന് വിളിക്കുന്നു.
4) THE SUPPER

കർത്താവിന്റെ അവസാനത്തെ അത്താഴ വിരുന്നിൽ ഇത് സ്ഥാപിച്ചാൽ ഇതിനു "തിരുവത്താഴം " എന്നും പേരുണ്ട്
5) MYSTERY
അപ്പവും വീഞ്ഞും കർത്താവിന്റെ ശരീര -രക്തങ്ങൾ ആകുന്ന പ്രക്രീയ നമുക്ക് അഗോചരങ്ങൾ ആകയാൽ ഇതിനെ രഹസ്യം എന്നും "റോസോ " എന്നും വിളിക്കാറുണ്ട് .സുറിയാനി സഭകളിലും ,മറ്റു പൗരസ്ത്യ സഭകളിലും "രഹസ്യം "എന്ന പേരിലാണ് വിശുദ്ധ കുർബ്ബാന അറിയപ്പെടുന്നത്
6) SACRIFICE
കർത്താവിന്റെ ദിവ്യ ബലിയാൽ പാപനാശം വന്നു എന്ന അർത്ഥത്തിലും ദൈവ പ്രീതിക്കായി നാം അർപ്പിക്കുന്ന കാഴ്ച ബലി എന്ന അർത്ഥത്തിലും മലങ്കര സുറിയാനി ക്രിസ്ത്യാനികൾ ഇതിനെ കുർബ്ബാന എന്ന് വിളിക്കുന്നു .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും