മനുഷ്യ വർഗ്ഗത്തിന്റെ രക്ഷാകരമായ വീണ്ടെടുപ്പിനു വേണ്ടി പിതാവായ ദൈവം തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു. പുത്രൻ തമ്പുരാൻ തന്നെ പിതാവ് എങ്ങനെ അയച്ചുവോ അതേപോലെ തന്റെ ശിഷ്യന്മാരെ ലോകത്തിലേക്ക് അയക്കുന്നു .
#ശ്ലീഹ എന്ന സുറിയാനി വാക്കിന്റെ അർത്ഥവും ,#അപ്പോസ്തോലസ് എന്ന ഗ്രീക്കു വാക്കിന്റെ അർത്ഥവും "#അയക്കപ്പെട്ടവൻ " എന്നാണ് . ഒരു ഭരണാധികാരിക്ക് പകരമായി അധികാരം നൽകി അയക്കപ്പെടുന്ന ആൾ എന്നാണ് സാങ്കേതികമായ അർഥം .
പരിശുദ്ധ സഭയുടെ തല "കർത്താവായ യേശു ആണെങ്കിൽ അടിത്തറ ശ്ലീഹന്മാർ ആണ്.
ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.(എഫെസ്യർ 2:20) .
ആദിമ സഭ ഒരു ശ്ലൈഹീക സമൂഹമായി വളർന്നു വന്നു. ആ സഭയിൽ തീരുമാനങ്ങൾ എടുത്തത് ശ്ലീഹന്മാർ ആയിരുന്നു. 12 ശിഷ്യന്മാരെ കർത്താവു തിരഞ്ഞെടുക്കുന്നു. യൂദാ യുടെ മരണ ശേഷം ശിഷ്യന്മാർ മഥ്യയാസിനെ തിരഞ്ഞെടുക്കുന്നു.
എല്ലാവർഷവും ജൂൺ 16 മുതൽ 29 വരെ പരിശുദ്ധ സഭ വിശുദ്ധ ശ്ലീഹന്മാരെ ഓര്മിക്കുകയും നോയമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു..
വിശുദ്ധ ശ്ലീഹന്മാരെ നമുക്ക് ഓർമ്മിക്കാം .അവരുടെ ജീവിതം നമുക്ക്
മാതൃക ആക്കാം

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും