രോഗികളുടെ തൈലാഭിഷേകം
വിശുദ്ധ കൂദാശകളിൽ ഏഴാമത്തേതു
കർത്താവു അപ്പോസ്തോലന്മാരെ ലോകത്തിന്റെ നാനാഭാഗത്തും അയച്ചപ്പോൾ ,അവരുടെ ശുശ്രൂഷകളിൽ ,അവർ രോഗികളെ തൈലം പൂശി സൗഖ്യത്തെ നൽകിയതായി നാം വിശുദ്ധ വചനത്തിൽ വായിക്കുന്നു.
സുറിയാനി സഭയിൽ രോഗികളുടെ തൈലാഭിഷേകം എന്ന പേരിൽ ഒരു ചുരുങ്ങിയ ക്രമവും "കന്തീല "ശുശ്രൂഷ എന്ന പേരിൽ വിപുലമായ ഒരു ക്രമവും ഉണ്ട്. ഈ രണ്ടു ശുശ്രൂഷകളും അർത്ഥത്തിൽ ഒന്ന് തന്നെയാണ്.
രോഗികളുടെ തൈലാഭിഷേകം സഭ അനുശാസിക്കുന്ന കൂദാശ ആകയാൽ രോഗി സുബോധത്തോടും,സോമനസോടും ,വിശ്വാസത്തോടും കൂടിയേ അത് സ്വീകരിക്കാവൂ.
യാക്കോബ്
5:14 സന്തോഷിക്കുന്നുവെങ്കില്‍ അവന്‍ (സം)കീര്‍ത്തനം പാടട്ടെ. ഒരുവന്‍ രോഗിയെങ്കില്‍, അവന്‍ സഭയുടെ കശീശന്മാരെ വിളിക്കണം.
5:15 അവര്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, കര്‍ത്താവിന്‍റെ നാമത്തില്‍ തൈലം പൂശുകയും ചെയ്യും. വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവനോട് ക്ഷമിക്കപ്പെടുകയും ചെയ്യും.
എന്ന് എഴുതിയിരിക്കുന്നത് സുറിയാനി സഭ അതേപടി സ്വീകരിച്ചു തയാറാക്കിയ ശുശ്രൂഷ ക്രമം ആണ് രോഗികളുടെ തൈലാഭിഷേകം . ഇതിനെ "അന്ത്യ കൂദാശ " (മരിക്കുന്നതിന് മുൻപുള്ള) എന്ന് തെറ്റായി വിളിക്കാറുണ്ട്. എന്നാൽ ഇത് രോഗ ശമനത്തിനുള്ള ശുശ്രൂഷ ആണ്......

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും