7) മാമോദീസ തൊട്ടി

മാമോദീസ നടത്തുന്നതിനുള്ള കൽത്തൊട്ടി ആണിത് .
അഴിക്കകത്തു(മദ്ബഹായുടെ പടികൾ ഇറങ്ങിയാൽ ഉടൻ കാണുന്ന ഭാഗം )തെക്കേ ഭിത്തിയോട് ചേർന്ന് ഇത് സ്ഥാപിച്ചിരിക്കുന്നു.
യെരുശലേം ദേവാലയത്തിൽ ഹോമയാഗ വസ്തുക്കൾ കഴുകി ശുദ്ധി ആക്കുവാൻ ഉപയോഗിച്ചിരുന്ന "കടലിനെ "(2 ദിന 4:10) ഇത് പ്രതിനിധാനം ചെയ്യുന്നു.
ഇന്ന് ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന മാമോദീസ തൊട്ടി ,ശിശു മാമ്മോദീസക്ക് ഉതകും വിധം തയ്യാറാക്കിയതാണ് .
ഇത് സാധാരണ കല്ലുകൊണ്ട് ഉണ്ടാക്കിയതായിരിക്കും
ഈ തൊട്ടി മൂന്നര അടി ഉയരത്തിൽ ഒരു കൽസ്തംഭത്തിൽ ഉറപ്പിച്ചിരിക്കും .ഈ കൽത്തൊട്ടിയുടെ പുറത്തു മാലാഖ മാരുടെയും ,മറ്റും ചിത്രങ്ങൾ കൊത്തിയിരിക്കുന്നതായി ചിലപള്ളികളിൽ കാണാം .
വിശുദ്ധ മൂറോൻ ചേർത്ത മാമോദീസ വെള്ളം കൽത്തൊട്ടിയിൽ നിന്നും ,ആരും ചവിട്ടുവാൻ ഇടവരാത്ത രീതിയിൽ ,പള്ളിക്കു പുറത്തു മണ്ണിനുള്ളിൽ ചേരത്തക്ക വിധം ,ഒഴുകി പോകുവാൻ സംവിധാനം ചെയ്തിരിക്കണം
മാമോദീസ തൊട്ടി കർത്താവിനെ പ്രതിനിധാനം ചെയ്യുന്നു.
കർത്താവിൽ വീണ്ടും ജനിക്കുകയും ,കർത്താവിനോടു ചേരുകയും ,അങ്ങനെ കർത്താവിന്റെ ശരീരം ആകുന്ന സഭയിൽ അംഗങ്ങളായി തീരുകയും ആണ് മാമോദീസയാൽ നാം ചെയ്യുന്നത്.
കർത്താവിനെ വഹിച്ച കന്യാമറിയാമിനെ പ്രതിനിധീകരിക്കുന്ന ശോശപ്പാ കൊണ്ട് മാമോസീസ തൊട്ടി മൂടിയിരിക്കുന്നതും ,മാമോദീസ സമയം ശോശപ്പ ആഘോഷിക്കുന്നതും ശ്രദ്ധേയം ആണ് .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും