6) ഏവൻഗേലിയോൻ മേശ
https://www.facebook.com/Suriyani-christians-861260567572006/
ഇത് വിശുദ്ധ വേദപുസ്‌തകം വയ്ക്കുന്ന ഉയർന്ന പീഠം ആണ്. വിശുദ്ധ
മദ്ബഹായിക്കുള്ളിൽ വയ്ക്കുന്ന ഈ പീഠം ഏവൻഗേലിയോൻ
വായനക്ക് ഉപയോഗിക്കുന്നു.
കർത്താവിന്റെ വചങ്ങൾ അടങ്ങിയ വിശുദ്ധ വേദപുസ്‌തകം വച്ച് വായിക്കുന്ന പീഠമാണിത്.
ഇത് ക്രിസ്തുവിന്റെ സിംഹാസനം ആയി സഭ കരുതുന്നു.
മഹിമസാനത്തിൽ സ്ഥിതി ചെയ്യുന്ന പിതാവിന്റെ വലതു ഭാഗത്തു നമ്മുടെ കർത്താവു ഇരുന്നു നമുക്കായി സദാ പക്ഷപാതം നടത്തുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു വല്ലോ .
ആയതിനാൽ വിശുദ്ധ ത്രോണോസിനു മുൻപിൽ വലതു ഭാഗത്താണ് ഏവൻഗേലിയോൻ മേശ സാധാരണ ഇടാറുള്ളത് . പുരോഹിതനും ശുശ്രൂഷ ക്കാരും ഏവൻഗേലിയോൻ മേശ മുത്തിയിട്ടാണ് വിശുദ്ധ ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത്. ധൂപം കാട്ടുമ്പോൾ പുരോഹിതർ ആദ്യം ത്രോണോസിനും പിന്നെ ഇടതു കൂടി തിരിഞ്ഞു ഏവൻഗേലിയോൻ മേശ ക്കും ,തുടർന്ന് ശുശ്രൂഷകർക്കും ,ജനത്തിന് നേരെയും വീശുന്നു..
ഏവൻഗേലിയോൻ മേശ യിൽ ഒരു ഏവൻഗേലിയോനും രണ്ടു മെഴുകു തിരികളും എപ്പോഴും വച്ചിരിക്കണം .ഏവൻഗേലിയോൻ തുറന്നു വച്ചാൽ മെഴുകു തിരി കത്തിച്ചാണ് വയ്ക്കേണ്ടത് .
https://www.facebook.com/Suriyani-christians-861260567572006/

Comments

Anonymous said…
1xbet korean - Legalbet
1xbet korean 1xbet скачать 2020 - Legalbet.co.kr · 1xbet korean - Legalbet.co.kr · 2xbet korean - Best Odds | Best Bookies.

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും