5)മർവാഹസ
ആരാധനയുടെ പ്രധാന ഭാഗങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും ,അവിടേക്കു അവരുടെ ശ്രദ്ധയെ ആകര്ഷിപ്പിക്കുവാനും ,മർവാഹസ ഉപയോഗിക്കിന്നു .
രണ്ടു പുറവും മാലാഖമാരുടെ പടം മുദ്രണം ചെയ്യപ്പെട്ട വൃത്താകൃതിയിലുള്ള ഒരു ലോഹത്തകിടാണ് മർവാഹസ .
ഇതിന്റെ ചുറ്റിലും അനേകം ചെറിയ മണികൾ കെട്ടിയിരിക്കും . ഈ ഉപകരണം ഒരു തണ്ടിൽ യോജിപ്പിച്ചിരിക്കുന്നു.
ശുശ്രൂഷകർ ആണ് ഇത് ഉപയോഗിക്കുന്നത്.
(ഏശായാ
6:2 ) സ്രോപ്പേന്മാര്‍ അതിനുപരി നിന്നിരുന്നു. അവരില്‍ ഓരോരുവനും ആറാറു ചിറകുകള്‍ ഉണ്ടായിരുന്നു. രണ്ടു കൊണ്ട് അവര്‍ മുഖങ്ങളും രണ്ടു കൊണ്ട് അവരുടെ കാലുകളും മൂടുകയും രണ്ടു കൊണ്ട് പറക്കുകയും ചെയ്തിരുന്നു.
6:3 അവര്‍ പരസ്പരം ഇങ്ങനെ ആര്‍ത്തുവിളിച്ചു. തന്‍റെ മഹത്വം കൊണ്ട് സര്‍വഭൂമിയും നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
(വെളിപ്പാടു 4:8 ) ഈ നാല് ജീവികളും ആറാറ് ചിറകുള്ളതായി, ചുറ്റിലും അകത്തും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഉണ്ടായിരുന്നവനും, ഉള്ളവനും, വരുവാനിരിക്കു ന്നവനുമായ സര്‍വ്വ ശക്തിയുള്ള ദൈവമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് അവര്‍ രാപകല്‍ വിശ്രമം കൂടാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.
ഈ സെറാഫ് കളെ മർവാഹസ പ്രതിനിധീകരിക്കുന്നു.
മർവാഹസയുടെ ശബ്ദം അവരുടെ സ്തുതിപ്പുകളും ,ചിറകടി ശബ്ദവും ആയി വ്യാഖ്യനിച്ചിരിക്കുന്നു .
വാനവരായ സ്വർഗീയ ഗണങ്ങൾ പലതുണ്ട്.ഇവരെ പൊതുവെ മാലാഖമാർ എന്ന് വിളിക്കുമെങ്കിലും ,അവരിലെ ഓരോ ഗണത്തിനും പ്രത്യേകം പേരുകളിൽ സഭാപിതാക്കന്മാർ നമുക്ക് പരിചയപ്പെടുത്തി തന്നിരിക്കുന്നു.
മാലാഖമാരെ കുറിച്ച് പിന്നീട് നമുക്ക് ചിന്തിക്കാം ..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും